ചാര്‍ജ് ചെയ്യുന്നതിനിടെ ഇലക്ട്രിക്ക് ബൈക്കിന് തീപിടിച്ചു; പൊള്ളലേറ്റ് കൈക്കുഞ്ഞ് മരിച്ചു
ചെന്നൈ:ചാര്‍ജിങ്ങിനിടെ ഇലക്ട്രിക് ബൈക്ക് കത്തി. തീ അണയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ ഗുരുതരമായി പൊള്ളലേറ്റ കുടുംബത്തിലെ മൂന്ന് പേരില്‍ പിഞ്ചുകുഞ്ഞ് ചികിത്സയിലിരിക്കെ മരിച്ചു. മധുരവയല്‍ ഭാഗ്യലക്ഷ്മി നഗറിലെ അപ്പാര്‍ട്ട്‌മെന്റില്‍ ഞായറാഴ്ച പുലര്‍ച്ചെയുണ്ടായ അപകടം ഉണ്ടായത്. ഗൗതമന്‍(31) ഭാര്യ മഞ്ജു (28) ഒമ്പത് മാസം പ്രായമുള്ള പെണ്‍കുഞ്ഞ് എന്നിവര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്.മഞ്ജു അപകടനില തരണം ചെയ്തു. 50 ശതമാനത്തിലേറെ പൊള്ളലേറ്റ ഗൗതമിന്റെ നില ഗുരുതരമായി തുടരുകയാണ്. രാത്രി ചാര്‍ജ് ചെയ്യാനിട്ട ബൈക്കില്‍ നിന്ന് ഞായറാഴ്ച പുലര്‍ച്ചെ പുകയും രൂക്ഷ ഗന്ധവും ഉയരുകയായിരുന്നു. […]