നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് വാഹനാപകടത്തില്‍ മരിച്ചു

സേലം: നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോ വാഹനാപകടത്തില്‍ മരിച്ചു. ഷൈന്‍ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ച കാര്‍ ബെംഗളൂരുവിന് അടുത്തുവച്ച് അപകടത്തില്‍ പെടുകയായിരുന്നു. ഇന്ന് പുലര്‍ച്ചെ സേലം – ബെംഗളൂരു ദേശീയ പാതയിലാണ് അപകടം. തൃശൂരില്‍ നിന്ന് ബെംഗളൂരുവിന് പോവുകയായിരുന്നു കുടുംബം. അപകടത്തില്‍ ഷൈനിന്റെ കൈക്ക് പരിക്കേറ്റിട്ടുണ്ട്. ഷൈനിനൊപ്പം അച്ഛനുമൊപ്പം അമ്മയും സഹോദരനും സഹായിയും കാറില്‍ ഉണ്ടായിരുന്നു. ഇവരെ ധര്‍മ്മപുരിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ […]

ആര്‍സിബിയുടെ ആഘോഷം ദുരന്തമായി, തിക്കിലും തിരക്കിലും പെട്ട് 11 മരണം

ബെംഗളൂരു: ഐപിഎല്ലിലെ ആദ്യ കിരീട നേട്ടത്തില്‍ റോയല്‍ ചാലഞ്ചേഴ്സ് ബെംഗളൂരുവിന് (ആര്‍സിബി) വന്‍ വരവേല്‍പ്പ് നല്‍കാന്‍ ഒരുക്കിയ സ്വീകരണ ചടങ്ങിനിടെ തിക്കിലും തിരക്കിലും മരണം പതിനൊന്നായി. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഒരുക്കിയ സ്വീകരണചടങ്ങില്‍ ആഘോഷത്തിനെത്തിയവര്‍ സ്റ്റേഡിയത്തിന്റെ ഗേറ്റ് തുറന്നപ്പോള്‍ തള്ളിക്കയറാന്‍ ശ്രമിച്ചതാണ് അപകടത്തിന് കാരണമെന്നാണ് വിവരം. 15 പേര്‍ക്ക് പരുക്കേറ്റു. പരിക്കേറ്റതില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്. മരിച്ചവരില്‍ ഒരു സ്ത്രീയും ഒരു കുട്ടിയും ഉള്‍പ്പെടുന്നതായാണ് വിവരം. പരിക്കേറ്റവരെ ബൗറിംഗ് ആശുപത്രിയിലും ലേഡി കഴ്സണ്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. രാവിലെ […]

മദ്യലഹരിയില്‍ കാറോടിച്ച് യുവാവിന്റെ പരാക്രമം; മോന്‍സ് ജോസഫ് എം എല്‍ എ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്‌

കടത്തുരുത്തി: മദ്യലഹരിയില്‍ അമിതവേഗത്തില്‍ കാറോടിച്ച് അപകടമുണ്ടാക്കി യുവാവ്. അപകടത്തില്‍ നിന്ന് മോന്‍സ് ജോസഫ് എംഎല്‍എ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ഇന്നലെ രാവിലെ അറുനൂറ്റിമംഗലത്തായിരുന്നു സംഭവം. മുളക്കുളം ഭാഗത്തുനിന്ന് പാഞ്ഞെത്തിയ കാര്‍ റോഡരികില്‍ നാട്ടുകാരുമായി സംസാരിച്ചു നില്‍ക്കുകയായിരുന്ന മോന്‍സ് ജോസഫ് എംഎല്‍എക്ക് നേരെയാണ് വന്നത്. ഒപ്പമുള്ളവര്‍ പിടിച്ച് മാറ്റിയതിനാലാണ് വന്‍ അപകടം ഒഴിവായത്. Also Read; കേസുമായി മുന്നോട്ടുപോകാന്‍ ആര്‍ക്കും താല്‍പര്യമില്ല; ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ അവസാനിപ്പിക്കാന്‍ അന്വേഷണ സംഘം കാറിന്റെ മുന്‍വശം റോഡില്‍ ഇറക്കിയിട്ടിരുന്ന […]

കെഎസ്ആര്‍ടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് ഒരു മരണം; 15 പേര്‍ക്ക് പരിക്കേറ്റു

എറണാകുളം: എറണാകുളം നേര്യമംഗലം മണിയാമ്പാറയില്‍ കെഎസ്ആര്‍ടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരു പെണ്‍കുട്ടിക്ക് ദാരുണാന്ത്യം. ബസിനടിയില്‍ കുടുങ്ങിയ പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇടുക്കി കീരിത്തോട് സ്വദേശിനി അനീറ്റ ബെന്നി (14) ആണ് മരിച്ചത്. Also Read; മുസ്ലിങ്ങളുടെ ഐക്യം തകര്‍ക്കാന്‍ ചിലര്‍ ചട്ടംകെട്ടി രംഗത്തുണ്ട്: കെ ടി ജലീലിനെ പരോക്ഷമായി വിമര്‍ശിച്ച് സമസ്ത നേതാവ് അപകടത്തില്‍ 15ഓളം യാത്രക്കാര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ രണ്ടു പേരുടെ പരിക്ക് ഗുരുതരമാണെന്നാണ് വിവരം. കെഎസ്ആര്‍ടിസി ബസിലെ ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കുമടക്കം പരിക്കേറ്റു. […]

ചാര്‍ജ് ചെയ്യുന്നതിനിടെ ഇലക്ട്രിക്ക് ബൈക്കിന് തീപിടിച്ചു; പൊള്ളലേറ്റ് കൈക്കുഞ്ഞ് മരിച്ചു

ചെന്നൈ:ചാര്‍ജിങ്ങിനിടെ ഇലക്ട്രിക് ബൈക്ക് കത്തി. തീ അണയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ ഗുരുതരമായി പൊള്ളലേറ്റ കുടുംബത്തിലെ മൂന്ന് പേരില്‍ പിഞ്ചുകുഞ്ഞ് ചികിത്സയിലിരിക്കെ മരിച്ചു. മധുരവയല്‍ ഭാഗ്യലക്ഷ്മി നഗറിലെ അപ്പാര്‍ട്ട്‌മെന്റില്‍ ഞായറാഴ്ച പുലര്‍ച്ചെയുണ്ടായ അപകടം ഉണ്ടായത്. ഗൗതമന്‍(31) ഭാര്യ മഞ്ജു (28) ഒമ്പത് മാസം പ്രായമുള്ള പെണ്‍കുഞ്ഞ് എന്നിവര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്.മഞ്ജു അപകടനില തരണം ചെയ്തു. 50 ശതമാനത്തിലേറെ പൊള്ളലേറ്റ ഗൗതമിന്റെ നില ഗുരുതരമായി തുടരുകയാണ്. രാത്രി ചാര്‍ജ് ചെയ്യാനിട്ട ബൈക്കില്‍ നിന്ന് ഞായറാഴ്ച പുലര്‍ച്ചെ പുകയും രൂക്ഷ ഗന്ധവും ഉയരുകയായിരുന്നു. […]

മൂന്നാറില്‍ വിനോദ സഞ്ചാരികളുടെ ബസ് മറിഞ്ഞ് രണ്ട് മരണം

ഇടുക്കി: മൂന്നാര്‍ മാട്ടുപ്പെട്ടിയില്‍ വിനോദ സഞ്ചാരികളുടെ ബസ് മറിഞ്ഞ് രണ്ട് മരണം. എക്കോ പോയിന്റ് സമീപമായിരുന്നു ബസ് മറിഞ്ഞത്. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. കന്യാകുമാരിയില്‍ നിന്നുള്ള വിദ്യാര്‍ത്ഥി സംഘം സഞ്ചരിച്ച ബസ്സാണ് അപകടത്തില്‍പ്പെട്ടത്. 45 പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. പരിക്കേറ്റവരെ മൂന്നാര്‍ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. Also Read; മുല്ലപ്പെരിയാര്‍ കേസ്; നിര്‍ണായക നിര്‍ദേശങ്ങളുമായി സുപ്രീം കോടതി

വാഹനാപകടത്തില്‍ സിപിഎം സംസ്ഥാന കമ്മിറ്റിയംഗത്തിന്റെ മകന്‍ മരിച്ചു

തിരുവനന്തപുരം: സിപിഎം സംസ്ഥാന കമ്മിറ്റിയംഗം എസ് രാജേന്ദ്രന്റെ മകന്‍ വാഹനാപടകത്തില്‍ മരിച്ചു. ഉള്ളൂര്‍ കൃഷ്ണനഗര്‍ പൗര്‍ണമിയില്‍ ആര്‍ എല്‍ ആദര്‍ശാണ് (36) പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാനപാതയില്‍ ഉണ്ടായ അപകടത്തില്‍ മരണപ്പെട്ടത്. പത്തനംതിട്ട കുമ്പഴയില്‍ വച്ച് ഞായറാഴ്ച രാത്രി 9.15ഓടെയായിരുന്നു അപകടം നടന്നത്. ആദര്‍ശ് സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് എതിരെവന്ന ചരക്കുലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ലോറിയിലിടിച്ച ശേഷം കാര്‍ അടുത്തുള്ള സ്വകാര്യ വ്യക്തിയുടെ വീട്ടുമുറ്റത്തേക്ക് ഇടിച്ചുകയറിയാണ് നിന്നത്. Also Read; തൃക്കാക്കരയില്‍ ഇതരസംസ്ഥാന തൊഴിലാളി ആക്രമിച്ച് എഎസ്‌ഐയുടെ തലയ്ക്ക് പരിക്കേറ്റു അപകടത്തെ […]

എഐസിസി സെക്രട്ടറി പി വി മോഹനന് വാഹനാപകടത്തിൽ പരിക്ക്

കോട്ടയം: എഐസിസി സെക്രട്ടറി പി വി മോഹനന്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ടു. ഇന്ന് പുലര്‍ച്ചെ പാലാ ചക്കാമ്പുഴയില്‍ വെച്ചാണ് അപകടം ഉണ്ടായത്. അപകടത്തില്‍ മോഹനനും കാറിന്റെ ഡ്രൈവര്‍ക്കും പരിക്കേറ്റു. ഇവര്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് മതിലില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റ മോഹനനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മോഹനന്റെ കാലിനു ഒടിവ് ഉണ്ട്. കെപിസിസി രാഷ്ട്രീയ സമിതി യോഗം കഴിഞ്ഞു തിരുവനന്തപുരത്ത് നിന്ന് കൊച്ചി വിമാനത്താവളത്തിലേക്ക് പോകും വഴിയാണ് അപകടം ഉണ്ടായത്. അതേസമയം, നേതാക്കള്‍ മോഹനനെ കാണാന്‍ […]

റോഡ് മുറിച്ചു കടക്കവേ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് ഇടിച്ചു; രണ്ട് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം

തൃശൂര്‍ : തൃശൂര്‍ ഒല്ലൂരില്‍ റോഡ് മുറിച്ച് കടക്കുന്നതിനിടെ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസിടിച്ചു. രണ്ട് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം. പള്ളിയില്‍ പോകാനായി ഇറങ്ങിയതായിരുന്നു. തുടര്‍ന്ന് ചീയാരത്തെത്തിയപ്പോള്‍ റോഡ് മുറിച്ചു കടക്കാന്‍ ശ്രമിക്കുമ്പോഴാണ് ബസ് ഇടിച്ചത്. എല്‍സി , മേരി എന്നിവരാണ് മരിച്ചത്. ഞായറാഴ്ച രാവിലെ ആറരയോടെ സംഭവമുണ്ടായത്. അപകടത്തിന് പിന്നാലെ ഇരുവരും സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു. തിരുവനന്തപുരത്തേക്ക് പോവുകയായിരുന്നു സ്വിഫ്റ്റ് ബസാണ് ഇടിച്ചത്. ബസ് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് […]

15 കാരന്‍ ഓടിച്ച സ്‌കൂട്ടര്‍ ഇടിച്ച് വയോധിക മരിച്ച സംഭവം; മുത്തച്ഛനെതിരെ കേസെടുത്ത് പോലീസ്

കൊല്ലം: പതിനഞ്ചുകാരന്‍ ഓടിച്ച സ്‌കൂട്ടര്‍ ഇടിച്ചു വയോധിക മരിച്ച സംഭവത്തില്‍ മുത്തച്ഛനെതിരെ കേസെടുത്ത് പോലീസ്. തില്ലേരി സ്വദേശി 80 വയസുള്ള ജോണ്‍സനെതിരെയാണ് കേസെടുത്തിരിക്കുന്നത്. മുണ്ടക്കല്‍ സ്വദേശി സുശീലയാണ് അപകടത്തില്‍ മരിച്ചത്. സ്‌കൂട്ടര്‍ ജോണ്‍സന്റേതാണ് എന്നും വാഹനത്തിന് ഇന്‍ഷുറന്‍സ് ഇല്ലെന്നും അന്വേഷണത്തില്‍ പോലീസ് കണ്ടെത്തി. Also Read; തെക്കന്‍ കൊറിയയിലെ വിമാനദുരന്തം; 87 പേര്‍ മരിച്ചെന്ന് ഔദ്യോഗിക റിപ്പോര്‍ട്ട് മുണ്ടയ്ക്കല്‍ തുമ്പറ ക്ഷേത്രത്തിനു സമീപം ഡിസംബര്‍ 26 ന് വൈകിട്ട് ആയിരുന്നു സംഭവം. അപകടത്തിന് ശേഷം 15 കാരനും സുഹൃത്തും […]