• India

ആംബുലന്‍സും ട്രാവലറും കൂട്ടിയിടിച്ച് അപകടം; എട്ടുപേര്‍ക്ക് പരിക്ക്

കോഴിക്കോട്: ആംബുലന്‍സും ട്രാവലറും കൂട്ടിയിടിച്ച് എട്ടുപേര്‍ക്ക് പരിക്ക്. കോഴിക്കോട്. വയനാട് പാതയില്‍ പുതുപ്പാടിയില്‍ ഇന്ന് രാവിലെയോടെയാണ് അപകടമുണ്ടായത്. അപകടത്തില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിച്ചിട്ടുണ്ട്. Also Read; 130 കോടിരൂപയുടെ വായ്പ വാഗ്ദാനം ചെയ്ത് നടിയുമായി സൗഹൃദം സ്ഥാപിച്ച് 37 ലക്ഷം തട്ടിയ ആള്‍ പിടിയില്‍ . സുല്‍ത്താന്‍ ബത്തേരിയില്‍ നിന്നും കോഴിക്കോടേക്ക് വരുകയായിരുന്ന ആംബുലന്‍സും എതിരെ വന്ന ട്രാവലറുമാണ് കൂട്ടിയിടിച്ച് അപകടമുണ്ടായത്. ആംബുലന്‍സില്‍ ഇടിച്ച ട്രാവലര്‍ നിയന്ത്രണം വിട്ട് സമീപത്തെ വൈദ്യുതി പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. അപകടത്തിന്റെ ആഘാതത്തില്‍ ആംബുലന്‍സിന്റെ […]

ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം

മലപ്പുറം: ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി ചികിത്സയിലായിരുന്ന പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം. മലപ്പുറം കുറ്റിപ്പുറത്ത് റിഷാ ഫാത്തിമയാണ് (എട്ട് മാസം) മരിച്ചത്. കഴിഞ്ഞ ദിവസം ഭക്ഷണം തൊണ്ടയില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് റിഷാ ഫാത്തിമ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു തുടര്‍ന്ന് ഇന്ന് പുലര്‍ച്ചയോടെ മരണം സംഭവിക്കുകയായിരുന്നു. Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

കാറിടിച്ച് പിന്നിലെ ചക്രങ്ങള്‍ ഊരിമാറി കെ എസ് ആര്‍ ടി സി ബസ് മറിഞ്ഞു; 30 പേര്‍ക്ക് പരിക്ക്

കാളികാവ്: കാര്‍ ഇടിച്ച് കെ എസ് ആര്‍ ടി സി ബസിന്റെ പിന്‍ ചക്രങ്ങള്‍ ഊരിത്തെറിച്ചതിനെത്തുടര്‍ന്നാണ്ടായ അപകടത്തില്‍ 30 പേര്‍ക്ക് പരിക്ക്. നിയന്ത്രണം വിട്ട കാര്‍ എതിരെ വന്ന കെ എസ് ആര്‍ ടി സി ബസിന്റെ പിന്നിലിടിച്ചാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ ബസിന്റെ പിന്നിലെ ഇരുവശത്തേയും ചക്രങ്ങള്‍ ഒന്നാകെ ഊരി മാറിയതിനേത്തുടര്‍ന്ന് ബസ് മറിയുകയായിരുന്നു. Also Read ;തൃശൂരില്‍ കെ മുരളീധരനായി ചുവരെഴുതി പ്രചാരണത്തിന് തുടക്കം കുറിച്ച് ടി എന്‍ പ്രതാപന്‍ ഇരുവാഹനങ്ങളിലെയും യാത്രക്കാരായ 30 […]

ബൈക്ക് പോസ്റ്റിലിടിച്ച് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം

കോഴിക്കോട്: സൗത്ത് കൊടുവളളിയില്‍ ബൈക്ക് പോസ്റ്റിലിടിച്ച് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. ഇന്ന് പുലര്‍ച്ചെ നാലരയോടുകൂടി നടന്ന അപകടത്തില്‍ ബൈക്ക് പൂര്‍ണമായും കത്തിനശിച്ചു. മരിച്ചവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. Also Read ; സിദ്ധാര്‍ത്ഥന്റെ മരണം; കുറ്റക്കാര്‍ക്കെതിരെ കടുത്ത ശിക്ഷ വേണമെന്ന് സുരേഷ് ഗോപി സംഭവസ്ഥലത്ത് നിന്ന് യുവാക്കളെ ആശുപത്രിയിലെത്തിക്കുന്ന അതേ സമയത്ത് ഒരാള്‍ മരിച്ചിരുന്നു എന്നാണ് റിപ്പോര്‍ട്ട്. വലിയ ശബ്ദം കേട്ടാണ് അപകടസ്ഥലത്തേക്ക് ഓടിയെത്തിയതെന്നും തുടര്‍ന്ന് കെഎസ്ഇബിയിലും ഫയര്‍ സ്റ്റേഷനിലും പോലീസ് സ്റ്റേഷനിലും വിളിച്ച് വിവരമറിയിക്കുകയായിരുന്നുവെന്ന് പ്രദേശവാസി വ്യക്തമാക്കി. മൃതദേഹങ്ങള്‍ […]

തെങ്കാശിയില്‍ കാറും സിമന്റുലോറിയും കൂട്ടിയിടിച്ച് അപകടം; ആറുപേര്‍ മരിച്ചു

തെങ്കാശി: തെങ്കാശിയില്‍ കാറും സിമന്റുലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ആറുപേര്‍ മരിച്ചു. ഞായറാഴ്ച പുലര്‍ച്ചയോടെ നടന്ന അപകടത്തില്‍ കാറിലുണ്ടായിരുന്ന ആറുപേരും സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചു. തെങ്കാശിയിലെ കുറ്റാലം വെള്ളച്ചാട്ടം സന്ദര്‍ശിച്ചു മടങ്ങുകയായിരുന്ന സംഘമാണ് അപകടത്തില്‍പ്പെട്ടത്. തെങ്കാശി പുളിയാങ്കുടി സ്വദേശികളായ കാര്‍ത്തിക്, വേല്‍, മനോജ്, സുബ്രഹ്‌മണ്യന്‍, മനോഹരന്‍, ബോത്തിരാജ് എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങള്‍ തിരുനെല്‍വേലിയിലെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. Also Read; ശ്രീരാമനെതിരെ ഫേസ്ബുക്ക് പോസ്റ്റ്; പി ബാലചന്ദ്രന്‍ എംഎല്‍എക്ക് കാരണം കാണിക്കല്‍ നോട്ടീസ്

കെട്ടിടത്തില്‍ നിന്ന് താഴെവീണ് യുവതിക്ക് ദാരുണാന്ത്യം

തിരൂര്‍: ചാലക്കുടി ചെട്ടിക്കുളം സ്വദേശി ടി ജെ മിനി നിര്‍മാണം നടക്കുന്ന കെട്ടിടത്തില്‍ നിന്ന് താഴെവീണ് ദാരുണാന്ത്യം. മലപ്പുറം ജില്ലാ ആശുപത്രിയിലെ ഹെഡ് നഴ്‌സാണ് മിനി (48). ആശുപത്രിയിലെ പുതിയ കെട്ടിടത്തിലെ താഴത്തെ നിലയില്‍ നിന്നും അണ്ടര്‍ ഗ്രൗണ്ട് ഫ്‌ലോറിലേക്ക് വീഴുകയായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് 12 മണിക്കായിരുന്നു അപകടം. തുടര്‍ന്ന് ഇന്ന് രാവിലെയാണ് മരണപ്പെട്ടത്. ഓങ്കോളജി ചികിത്സയ്ക്കായി നിര്‍മിച്ച പുതിയ കെട്ടിടമാണിത്. താഴത്തെ നില പരിശോധിക്കുന്നതിനിടെ ഒരു വാതില്‍ തുറന്ന് നിലമുണ്ടെന്ന് കരുതി കാലെടുത്തു വച്ചതായിരുന്നു എന്നാല്‍ […]

എന്‍.കെ. പ്രേമചന്ദ്രന്‍ എംപിയുടെ കാര്‍ അപകടത്തില്‍പ്പെട്ടു

ആലപ്പുഴ: എന്‍.കെ. പ്രേമചന്ദ്രന്‍ എംപി സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു. മാവേലിക്കര പുതിയകാവില്‍ വച്ച് മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടം. മാവേലിക്കര ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച എംപിയുടെ നെറ്റിക്കും കാലിനും പരുക്കുണ്ട്. എന്നാല്‍ പരുക്ക് ഗുരുതരമല്ല. Also Read ; എല്‍ ഡി എഫ് വോട്ട് ചോര്‍ന്നു, കണ്ണൂര്‍ മേയര്‍ പദവി ഇനി മുസ്‌ലിം ലീഗിന് ആശുപത്രിയില്‍ ഒരു മണിക്കൂര്‍ നിരീക്ഷണത്തിലാണ് എംപി. ചങ്ങനാശ്ശേരിയിലെ മകളുടെ വീട്ടില്‍ പോയി തിരികെ കൊല്ലത്തേക്കു മടങ്ങുമ്പോഴായിരുന്നു അപകടം. ഷോറൂമില്‍ നിന്ന് പുതുതായി ഇറക്കിയ […]

നിയന്ത്രണംവിട്ട കാര്‍ പാറമടയിലേക്ക് മറിഞ്ഞ് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം

തൃശൂര്‍: തൃശൂരില്‍ കുഴിക്കാട്ടുശേരി വരദനാട് ക്ഷേത്രത്തിനു സമീപം നിയന്ത്രണംവിട്ട കാര്‍ പാറമടയിലേക്ക് മറിഞ്ഞ് മൂന്ന് പേരാണ് മരിച്ചത്. ഇന്നലെ രാത്രി പതിനൊന്നോടെ ആണ് അപകടം നടന്നത്. പുത്തന്‍ചിറ സ്വദേശികളായ മൂത്തേടത്ത് ശ്യാം (52), താക്കോല്‍ക്കാരന്‍ ടിറ്റോ (48), പുന്നേലിപറമ്പില്‍ ജോര്‍ജ് (48) എന്നിവരാണ് മരിച്ചത്. Also Read; നിയമവിരുദ്ധ വായ്പകള്‍ അനുവദിക്കാന്‍ പി രാജീവ് സമ്മര്‍ദം ചെലുത്തി; കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ മന്ത്രിക്കെതിരെ ഇ ഡിയുടെ വെളിപ്പെടുത്തല്‍ കുഴിക്കാട്ടുശേരിയില്‍നിന്നു പുത്തന്‍ചിറയിലേക്കു പോകുമ്പോള്‍ കാര്‍ നിയന്ത്രണം വിട്ട് റോഡരികിലെ പാറമടയിലേക്കു […]

ട്രെയിനിനും പ്ലാററ്ഫോമിനുമിടയില്‍ കാല്‍ കുടുങ്ങി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

തൃശൂര്‍: ട്രെയിനിനും പ്ലാററ്ഫോമിനുമിടയില്‍ കാല്‍ കുടുങ്ങി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്. തൃശൂര്‍ ഒല്ലൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വച്ചായിരുന്നു സംഭവം. ആലുവ സ്വദേശികളായ ഫര്‍ഹാന്‍, ഷമീം എന്നിവര്‍ക്കാണ് പരിക്കേറ്റിരിക്കുന്നത്. Also Read; അധികാരം ജനങ്ങളോട് അഹങ്കാരം കാണിക്കാനുള്ളതല്ല, പി ജയരാജന്‍ ട്രെയിനിന്റെ ചവിട്ട് പടിയിലിരുന്ന് കാല്‍ താഴേയ്ക്കിട്ട് യാത്ര ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. കാലിന് സാരമായി പരിക്കേറ്റ ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സുഹൃത്തുക്കള്‍ക്കൊപ്പം വിനോദയാത്ര കഴിഞ്ഞ് മടങ്ങവെയാണ് അപകടം.    

കോഴിക്കോട് പുതുവത്സരാഘോഷം കഴിഞ്ഞ് മടങ്ങിയ പ്ലസ് വണ്‍ വിദ്യാര്‍ഥി ട്രെയിന്‍ ഇടിച്ച് മരിച്ചു

കോഴിക്കോട്: കോഴിക്കോട് കടപ്പുറത്ത് പുതുവത്സരാഘോഷം കഴിഞ്ഞ് മടങ്ങിയ പ്ലസ് വണ്‍ വിദ്യാര്‍ഥി ട്രെയിന്‍ ഇടിച്ച് മരിച്ചു. കോഴിക്കോട് ബാലുശ്ശേരി അറപ്പീടിക സ്വദേശിയായ ആദില്‍ ഫര്‍ഹാന്‍(17) ആണ് മരിച്ചത്. പുലര്‍ച്ചെ 1.10ഓടെ ഗാന്ധിറോഡ് മേല്‍പ്പാലത്തിന് താഴെയുള്ള റെയില്‍വേ ട്രാക്കിലൂടെ സ്‌കൂട്ടര്‍ ഓടിച്ചുകയറ്റാനുള്ള ശ്രമത്തിനിടെ തീവണ്ടി ഇടിക്കുകയായിരുന്നു. Also Read;പുതുവത്സര ദിനത്തില്‍ കുതിച്ചുയര്‍ന്ന് പിഎസ്എല്‍വി – സി58 ലോകമാന്യ തിലക്-എറണാകുളം തുരന്തോ എക്‌സ്പ്രസാണ് ഇടിച്ചത്. സ്‌കൂട്ടറില്‍ രണ്ട് പേര്‍ ഉണ്ടായിരുന്നെന്നും റെയില്‍വേ ട്രാക്കിലേക്ക് സ്‌കൂട്ടര്‍ കയറിയ സമയത്ത് ട്രെയിന്‍ വരുന്നത് […]