ഗുജറാത്തിൽ ആറ് നില കെട്ടിടം തകർന്ന് അപകടം; മരണസംഖ്യ ഏഴായി, നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്
സൂറത്ത് : ഗുജറാത്തിലെ ആറുനില കെട്ടിടം തകര്‍ന്നു വീണുണ്ടായ അപകടത്തില്‍ മരണം ഏഴായി. കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കുള്ളില്‍ ഇനിയും നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതായി സൂചനയുണ്ട്. ഞായറാഴ്ച രാവിലെയാണ് ഏഴാമത്തെ മൃതദേഹം കണ്ടെത്തിയത്. ശനിയാഴ്ച ഉച്ചയ്ക്ക് 2.45 ഓടെയാണ് കെട്ടിടം തകര്‍ന്നുവീണത്.സൂറത്തിലെ സച്ചിന്‍ പാലി ഗ്രാമത്തിലെ കെട്ടിടമാണ് തകര്‍ന്ന് വീണത്. കെട്ടിടത്തിന്റെ അവശിഷ്ടങ്ങളില്‍ നിന്ന് ഒരു സ്ത്രീയെ രക്ഷപ്പെടുത്തിയിരുന്നു. ദേശീയ സംസ്ഥാന ദുരന്തനിവാരണ സേനകളുടെ നേതൃത്വത്തിലാണ് തെരച്ചില്‍ പുരോഗമിക്കുന്നത്. Also Read ; ‘ജയ പരാജയങ്ങള്‍ ജനാധിപത്യത്തിന് അനിവാര്യം’ ; ഋഷി […]





Malayalam 























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































