മീറ്ററിടാന്‍ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല, ആളറിയാതെ നടുറോഡില്‍ എ.എംവിഐയെ ഇറക്കിവിട്ടു, ഓട്ടോഡ്രൈവര്‍ക്ക് പണി പാളി….

കൊച്ചി: ഓട്ടോറിക്ഷയില്‍ മീറ്ററിടാന്‍ പറഞ്ഞത് ഡ്രൈവര്‍ക്ക് ഇഷ്ടപ്പെട്ടില്ല തുടര്‍ന്ന് യാത്രികനെ ഇറക്കിവിട്ടു. പിന്നാലെ ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. കൊല്ലം ആര്‍ടിഒ ഓഫീസിലെ അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറെയാണ് ഓട്ടോക്കാരന്‍ ആളറിയാതെ നടുറോഡില്‍ ഇറക്കിവിട്ടത്. ഇറക്കിവിട്ടതിന് പിന്നാലെ ഓട്ടോയുടെ ചിത്രം മൊബൈലില്‍ പകര്‍ത്തിയ ഓഫീസറോട് ഡ്രൈവര്‍ മോശമായി സംസാരിച്ചെന്നും വിവരമുണ്ട്. Also Read ; തോട്ടട ഐടിഐയിലെ സംഘര്‍ഷം ; എസ്എഫ്‌ഐ-കെഎസ്‌യു പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത് പോലീസ് സംഭവത്തില്‍ നെടുമ്പാശ്ശേരി സ്വദേശി വിസി സുരേഷ് കുമാറിന്റെ ലൈസന്‍സാണ് സസ്പെന്‍ഡ് ചെയ്തത്. […]

ഓട്ടോയില്‍ കയറിയ വിദ്യാര്‍ഥിനിക്ക് നേരെ അശ്ലീല സംസാരം; ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍

തിരുവനന്തപുരം: ഓട്ടോയില്‍ കയറിയ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയോട് അപമര്യാദയായി പെരുമാറിയ ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍. നെയ്യാറ്റിന്‍കര, കുളത്തൂര്‍ വെങ്കടമ്പ് സ്വദേശിയായ അനു (27) നെയാണ് വെള്ളറട പോലീസ് അറസ്റ്റ് ചെയ്തത്. വെള്ളറട എസ്.ഐ റസൂല്‍ രാജിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്. പ്രതി റിമാന്റിലാണ്. സ്‌കൂള്‍ വിട്ട് വൈകുന്നേരം വീട്ടിലേയ്ക്ക് പോകാന്‍ കാരക്കോണത്ത് ബസ് കാത്തുനിന്ന സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയോട് അമരവിളയിലേക്ക് പോകുന്ന ഓട്ടോയാണെന്ന് പറഞ്ഞു കയറ്റുകയായിരുന്നു അനു. ആ സമയം മറ്റൊരു സ്ത്രീയും ഓട്ടോയില്‍ കയറി. സ്ത്രീ […]