ടേബ്ള്‍ ടെന്നിസില്‍ ഹര്‍മീത്

പാരിസ്: കന്നി ഒളിമ്പിക്‌സിനെത്തിയ ഹര്‍മീത് ദേശായി ടേബ്ള്‍ ടെന്നിസില്‍ ജയത്തോടെ രണ്ടാം റൗണ്ടില്‍. ഒരു ഘട്ടത്തിലും എതിരാളിയാകാനാകാതെ പോയ ജോര്‍ഡന്‍ താരം സൈദ് അബൂയമാനെ 30 മിനിറ്റില്‍ നേരിട്ടുള്ള സെറ്റുകളിലാണ് ഹര്‍മീത് വീഴ്ത്തിയത്. സ്‌കോര്‍ 11- 7 ,11-9 ,11-5 ,11-5. 2018 2022 ലും കോമണ്‍വെല്‍ത്ത് ഗെയിംസ് സ്വര്‍ണമെഡല്‍ ജേതാവാണ് ഹര്‍മീത്. ഇന്ത്യയുടെ വെറ്ററന്‍ താരം ശരത് കമാല്‍ ഇന്ന് ഇതേയിനത്തില്‍ ഇറങ്ങുന്നുണ്ട്. Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ […]

പുതിയ പദ്ധതിയുമായി ട്രായ്; ഇനി ഉപയോഗിച്ച ഡേറ്റക്കു മാത്രം പണം

മൊബൈല്‍ റീ ചാര്‍ജ് വൗച്ചറുകള്‍ ശ്രദ്ധിച്ചിട്ടുണ്ടോ? ഒരു കോംബോ ആയിരിക്കും അത്. വോയ്സ് കാളുകള്‍, ഡേറ്റ, എസ്.എം.എസ് എന്നിവയെല്ലാം ചേര്‍ത്തുള്ള ഒരു വിലയാണ് നിശ്ചയിക്കുക. ഉപയോക്താവ് പലപ്പോഴും ഇതില്‍ എല്ലാം ഉപയോഗിക്കണമെന്നുമില്ല. അപ്പോള്‍, ഉപയോഗിക്കാത്ത ഡേറ്റക്കാണ് പണം നല്‍കുന്നത്. Also Read ; വനിത ഏഷ്യ കപ്പ് ; ഇന്ത്യ-ശ്രീലങ്ക ഫൈനല്‍ ഇന്ന് ഇതൊഴിവാക്കാന്‍ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) പുതിയൊരു പദ്ധതി പരീക്ഷിക്കുകയാണ്. വോയ്സ് കാളുകള്‍, ഡേറ്റ, എസ്.എം.എസ് എന്നിവക്കായി വെവ്വേറെ റീചാര്‍ജ് വൗച്ചറുകള്‍ […]

വനിത ഏഷ്യ കപ്പ് ; ഇന്ത്യ-ശ്രീലങ്ക ഫൈനല്‍ ഇന്ന്

ദാംബുല്ല (ശ്രീലങ്ക): വനിത ഏഷ്യ കപ്പ് കിരീടം നിലനിര്‍ത്താന്‍ ഇന്ത്യ ഇന്നിറങ്ങുന്നു. ട്വന്റി20 മത്സരത്തിന്റെ ഫൈനലില്‍ ആതിഥേയരായ ശ്രീലങ്കയാണ് എതിരാളികള്‍. നാല് ആധികാരിക ജയങ്ങളുമായാണ് ഇന്ത്യ ഫൈനലിലെത്തിയത്. ഗ്രൂപ്പ് റൗണ്ടില്‍ യഥാക്രമം പാകിസ്താന്‍, യു.എ.ഇ, നേപ്പാള്‍ ടീമുകളെ തകര്‍ത്തു. സെമി ഫൈനലില്‍ ബംഗ്ലാദേശിനെയും തൂത്തെറിഞ്ഞു. ഏഷ്യ കപ്പില്‍ ഏറ്റവുമധികം തവണ ജേതാക്കളായ ഇന്ത്യ ലക്ഷ്യമിടുന്നത് എട്ടാം കിരീടമാണ്. Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം  

ഗര്‍ഭധാരണം ജോലിനിഷേധത്തിന് കാരണമാകരുത്; ഡല്‍ഹി ഹൈക്കോടതി

ന്യൂഡല്‍ഹി: ഗര്‍ഭധാരണം രോഗമോ വൈകല്യമോ അല്ലെന്നും സര്‍ക്കാര്‍ ജോലി നിഷേധിക്കുന്നതിന് ഗര്‍ഭകാലം കാരണമാകരുതെന്നും ഡല്‍ഹി ഹൈക്കോടതി. കോണ്‍സ്റ്റബിള്‍ സ്ഥാനത്തേക്കുള്ള ശാരീരിക കാര്യക്ഷമത പരീക്ഷ (പി.ഇ.ടി) മാറ്റിവെക്കാനുള്ള ഗര്‍ഭിണിയുടെ അഭ്യര്‍ഥന നിരസിച്ചതിന് റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സിനെ (ആര്‍.പി.എഫ്) ഡല്‍ഹി ഹൈക്കോടതി ശാസിച്ചു. Also Read ; ഒളിമ്പിക്സ്: ഹോക്കിയിലും ബാഡ്മിന്റണിലും ജയം ‘യൂനിയന്‍ ഓഫ് ഇന്ത്യയും ആര്‍.പി.എഫും ഗര്‍ഭധാരണത്തെ അസുഖമോ വൈകല്യമോ പോലെയാണ് കണക്കാക്കിയിരിക്കുന്നതെന്ന് തോന്നുന്നു. സ്ത്രീകള്‍ക്ക് പൊതു തൊഴിലവസരങ്ങള്‍ നിഷേധിക്കുന്നതിന് മാതൃത്വം അടിസ്ഥാനമാകരുത്”കോടതി പറഞ്ഞു. ഗര്‍ഭിണിയാണന്നും ഹൈജംപ്, ലോങ്ജംപ്, […]

ഏഷ്യ കപ്പ് വനിതാ ട്വന്റി-20 ; ഇന്ത്യ ഫൈനലില്‍

ദാംബുള്ള (ശ്രീലങ്ക): ബൗളര്‍മാരും ബാറ്റര്‍മാരും ഒരുപോലെ തിളങ്ങിയപ്പോള്‍ ഏഷ്യ കപ്പ് ട്വന്റി-20 വനിതാ ക്രിക്കറ്റില്‍ അനായാസജയത്തോടെ ഇന്ത്യ ഫൈനലില്‍. ബംഗ്ലാദേശിനെ പത്തു വിക്കറ്റുകള്‍ക്കാണ് സെമിയില്‍ ഇന്ത്യ തകര്‍ത്തത്. സ്‌കോര്‍: ബംഗ്ലാദേശ് 20 ഓവറില്‍ എട്ടിന് 80. ഇന്ത്യ: 11 ഓവറില്‍ വിക്കറ്റ് നഷ്ടപ്പെടാതെ 83. ഫൈനലില്‍ ഇന്ത്യ ശ്രീലങ്കയെ നേരിടും. ശ്രീലങ്ക സെമിയില്‍ പാകിസ്താനെ മൂന്ന് വിക്കറ്റിന് തോല്‍പ്പിച്ചു. പേസര്‍ രേണുകാ സിങ്ങിന്റെ മൂന്നുവിക്കറ്റ് പ്രകടനവും ഓപ്പണര്‍ സ്മൃതി മന്ഥാനയുടെ അര്‍ധ സെഞ്ചുറിയുമാണ് (55) ഇന്ത്യയുടെ വന്‍ജയത്തിന് […]

ഐഫോണുകളുടെ വില വെട്ടിക്കുറച്ച് ആപ്പിള്‍

മുംബൈ : ബജറ്റില്‍ മൊബൈല്‍ഫോണ്‍ അനുബന്ധഘടകങ്ങളുടെ ഇറക്കുമതിത്തീരുവ വെട്ടിക്കുറച്ചതിനെത്തുടര്‍ന്ന് ഐഫോണുകളുടെ വിലയില്‍ മൂന്ന് മുതല്‍ നാല് ശതമാനം വരെ കുറവുവരുത്തി ആപ്പിള്‍. ഇതനുസരിച്ച് പരമാവധി 6,000 രൂപവരെയാണ് കുറവുവരുക. ഇതനുസരിച്ച് ഐഫോണ്‍ എസ്.ഇ. ഫോണുകള്‍ക്ക് 2,300 രൂപയുടെ കുറവുണ്ടാകും. പ്രോ നിരയിലുള്ള ഫോണിന് 5,100 രൂപയും പ്രോ മാക്‌സ് ഫോണുകള്‍ക്ക് 6,000 രൂപയുമാണ് കുറയുക. Also Read ; സംസ്ഥാനത്ത് വൊളന്റിയര്‍മാരെ കിട്ടാനില്ല; ‘ഡിജി കേരളം’ വൈകും ഇന്ത്യയില്‍ നിര്‍മിക്കുന്ന ഐഫോണ്‍ 13, 14, 15 ഫോണുകള്‍ക്ക് 300 […]

ആധാര്‍ കാര്‍ഡ് സമയത്തിനുളളില്‍ പുതുക്കിയില്ലെങ്കില്‍ അസാധുവാകുമോ? വിശദീകരണവുമായി യുഐഡിഎഐ രംഗത്ത്

രാജ്യത്തെ ഏറ്റവും സുപ്രധാന തിരിച്ചറിയല്‍ രേഖ എന്ന നിലയിലേക്ക് ആധാര്‍ മാറിയിരിക്കുകയാണ്. നിലവില്‍ സര്‍ക്കാര്‍-സ്വകാര്യ ആവശ്യങ്ങള്‍ക്കും അല്ലാതെയുള്ള ബാങ്കിംഗ് സേവനങ്ങള്‍ക്കും ഉള്‍പ്പെടെ ആധാര്‍ സാര്‍വത്രികമായി ഉപയോഗിച്ച് വരികയാണ്. Also Read ; യന്ത്ര തകരാര്‍ മൂലം ജിദ്ദയില്‍ നിന്ന് കോഴിക്കോട്ടേക്ക് പറന്നുയര്‍ന്ന വിമാനം തിരിച്ചിറക്കി ആധാര്‍ അസാധുവാകുന്ന വിഷയവുമായി ബന്ധപ്പെട്ട് വലിയ പ്രചരണമാണ് ഇപ്പോള്‍ നടക്കുന്നത്.നേരത്തെ തന്നെ ആധാര്‍ പുതുക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ സെപ്റ്റംബര്‍ 14 വരെ സമയ പരിധി നിശ്ചയിച്ചിരുന്നു. ഇതിനകം പുതുക്കിയില്ലെങ്കില്‍ ആധാര്‍ അസാധുവാകും എന്നാണ് […]

പാരിസ് ഒളിംപിക്സില്‍ ഇന്ത്യയുടെ ആര്‍ച്ചറി പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം

പാരിസ് ഒളിംപിക്സിലെ ഇന്ത്യയുടെ പോരാട്ടങ്ങള്‍ക്ക് ആര്‍ച്ചറിയിലെ റാങ്കിങ് മത്സരങ്ങളിലൂടെ ഇന്ന് തുടക്കം. പുരുഷ, വനിതാ വിഭാഗങ്ങളില്‍ 3 പേര്‍ വീതം ഇന്ത്യയ്ക്കായി മത്സരിക്കും. റാങ്കിങ് മത്സരത്തിലെ പ്രകടനം അനുസരിച്ചാണ് ആര്‍ച്ചറി നോക്കൗട്ട് റൗണ്ടില്‍ വ്യക്തിഗത, ടീമിനങ്ങളില്‍ മത്സരക്രമം നിശ്ചയിക്കുക. മികച്ച റാങ്ക് നേടുന്നവര്‍ക്ക് റാങ്കിങ്ങില്‍ പിന്നിലുള്ളവരെ എതിരാളിയായി ലഭിക്കും. Also Read ; സി-ഡിറ്റ് പാനലിലേക്ക് അപേക്ഷിക്കാം നാലാമത്തെ ഒളിംപിക്‌സിനിറങ്ങുന്ന ദീപിക കുമാരിയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ വനിതാ ടീമില്‍, അരങ്ങേറ്റ ഒളിംപിക്‌സിനെത്തുന്ന അങ്കിത ഭക്ത്, ഭജന്‍ കൗര്‍ എന്നിവരുമുണ്ട്. […]

ഏഷ്യാ കപ്പ് വനിതാ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ നേപ്പാളിനെതിരെ ഇന്ത്യയ്ക്ക് 82 റണ്‍സ് ജയം

ധാംബുള്ള: ഏഷ്യാ കപ്പ് വനിതാ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഗ്രൂപ്പ് എയിലെ മുന്നാം മത്സരത്തിലും ഇന്ത്യയ്ക്ക് ആധികാരിക ജയം. അവസാന ഗ്രൂപ്പ് മത്സരത്തില്‍ നേപ്പാളിനെതിരെ 82 റണ്‍സ് ജയവുമായി ഇന്ത്യ സെമിഫൈനല്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഷെഫാലി വര്‍മ (48 പന്തില്‍ 81), ഡി. ഹേമലത (42 പന്തില്‍ 47) എന്നിവരുടെ ബാറ്റിങ് മികവില്‍ 20 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സ് നേടിയപ്പോള്‍ നേപ്പാളിന്റെ മറുപടി 96 റണ്‍സില്‍ അവസാനിച്ചു. സ്‌കോര്‍: […]

റെയില്‍വേയില്‍ 2438 ജോലി ഒഴിവുകള്‍

കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇതാ സുവര്‍ണ്ണാവസരം. സതേണ്‍ റെയില്‍വേ ഇപ്പോള്‍ അപ്രേന്റീസ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മൊത്തം 2438 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. ഈ ജോലിക്ക് ഒഫീഷ്യല്‍ വെബ്‌സൈറ്റ് ആയ  https://sr.indianrailways.gov.in/ ഇല്‍ 2024 ജൂലൈ 22 മുതല്‍ ഓഗസ്റ്റ് 12 വരെ അപേക്ഷിക്കാം.   Join with metro post: വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം