ബി ജെ പിയുടെ നാലാംഘട്ടം സ്ഥാനാര്‍ഥി പട്ടികയില്‍ രാധികാ ശരത് കുമാര്‍; വിരുദനഗറില്‍ നിന്ന് മത്സരിക്കും
ചെന്നൈ: ബിജെപിയുടെ നാലാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത്. തമിഴ്‌നാട്ടിലെ 15 മണ്ഡലങ്ങളും പുതുച്ചേരി മണ്ഡലവും ഉള്‍പ്പെട്ട പട്ടികയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. രാധിക ശരത്കുമാര്‍ വിരുദുനഗറില്‍ നിന്ന് മത്സരിക്കും. എഐഎഡിഎംകെ വിട്ട് ബിജെപിയില്‍ എത്തിയ പി കാര്‍ത്തിയായനി, ചിദംബരം മണ്ഡലത്തില്‍ നിന്ന് മത്സരിക്കും. ഒമ്പത് പേരുടെ ലിസ്റ്റാണ് തമിഴ്‌നാട്ടില്‍ പുറത്തുവിട്ടത്. തെങ്കാശിയില്‍ നിന്ന് ജോണ്‍ പാണ്ഡ്യന്‍, മധുരയില്‍ നിന്ന് പ്രൊഫ. രമ ശ്രീനിവാസന്‍, ശിവഗംഗയില്‍ നിന്ന് ദേവനാഥന്‍ യാദവ്, തിരുപ്പൂരില്‍ നിന്ന് എ പി മുരുഗാനന്ദം എന്നിവര്‍ മത്സരിക്കും. […]





Malayalam 























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































