വയനാട്ടില്‍ രാഹുല്‍ ഗാന്ധി തന്നെ, മാറ്റം കണ്ണൂരില്‍ മാത്രം: കെ മുരളീധരന്‍
കോഴിക്കോട്: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വയനാട് സീറ്റില്‍ കോണ്‍ഗ്രസ് നേതാവും സിറ്റിങ്ങ് എം പിയുമായ രാഹുല്‍ ഗാന്ധി തന്നെ മത്സരിക്കുമെന്ന് കെ മുരളീധരന്‍ എം പി. രാഹുല്‍ തന്നെ വയനാട്ടില്‍ മത്സരിക്കുമെന്നും അതിലൊരു മാറ്റവുമില്ലെന്നും മുരളീധരന്‍ പറഞ്ഞു. കണ്ണൂരൊഴികെ ബാക്കി മണ്ഡലങ്ങളില്‍ സിറ്റിങ് എംപിമാര്‍ തന്നെ മത്സരിക്കാനാണു ധാരണ. മാറിനില്‍ക്കുമെന്നാണ് സുധാകരന്‍ ദേശീയ നേതൃത്വത്തെ അറിയിച്ചത്.തീരുമാനമായിട്ടില്ലെന്നും മുരളീധരന്‍ പറഞ്ഞു. കേരളത്തില്‍ സി പി എമ്മുമായി ഞങ്ങള്‍ സഹകരിക്കില്ല. ഇവിടുത്തെ സി പി എം ഫലത്തില്‍ എന്‍ഡിഎയാണ്. അതുകൊണ്ട് ഞങ്ങള്‍ […]