ആരാധകര്‍ക്ക് സര്‍പ്രൈസ് ഒരുക്കി ഗോകുല്‍ സുരേഷ്; തിയേറ്ററില്‍ എത്തിയ പ്രേക്ഷകര്‍ക്ക് നടന്‍ സിനിമാ ടിക്കറ്റുകള്‍ വിറ്റു

ആരാധകര്‍ക്ക് സര്‍പ്രൈസ് ഒരുക്കി നടന്‍ ഗോകുല്‍ സുരേഷ്. അരുണ്‍ ചന്തു സംവിധാനം ചെയ്ത ‘ഗഗനചാരി’ എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി തിയേറ്ററില്‍ എത്തിയ നടന്‍ സിനിമാ ടിക്കറ്റുകള്‍ വിറ്റു. തങ്ങളുടെ പ്രിയ താരത്തില്‍ നിന്ന് വാങ്ങിയ ടിക്കറ്റുമായി സിനിമ കണ്ട സന്തോഷത്തിലാണ് ഇപ്പോള്‍ പ്രേക്ഷകര്‍. Also Read ; മലയാളികള്‍ക്ക് നിരാശ ; നാളെ കൊച്ചുവേളി – ഋഷികേശ് സൂപ്പര്‍ ഫാസ്റ്റ് ട്രെയിന്‍ ഇല്ല ജൂണ്‍ 21ന് തിയറ്ററിലെത്തിയ ഡിസ്ടോപ്പിയന്‍ ഏലിയന്‍ ചിത്രമായ ‘ഗഗനചാരി’ക്ക് തിയേറ്ററുകളില്‍ നിന്ന് നല്ല […]

മലയാളികള്‍ക്ക് നിരാശ ; നാളെ കൊച്ചുവേളി – ഋഷികേശ് സൂപ്പര്‍ ഫാസ്റ്റ് ട്രെയിന്‍ ഇല്ല

തിരുവനന്തപുരം: കൊച്ചുവേളി – യോഗ് നഗരി ഋഷികേശ് സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസിന്റെ നാളത്തെ സര്‍വീസ് റദ്ദാക്കിയതായി സതേണ്‍ റെയില്‍വേ. ജൂലൈ ഒന്നിന് സര്‍വീസ് നടത്തേണ്ടിയിരുന്നു ട്രെയിന്‍ നമ്പര്‍ 22660 യോഗ് നഗരി ഋഷികേശ് – കൊച്ചുവേളി സൂപ്പര്‍ ഫാസ്റ്റും ജൂണ്‍ 28ന് കൊച്ചുവേളിയില്‍ നിന്ന് യോഗ് നഗരിയിലേക്ക് പോകേണ്ടിയിരുന്ന 22659 എക്‌സ്പ്രസുമാണ് റദ്ദാക്കിയത്. Also Read ; പത്താം ക്ലാസ്സ് ഉള്ളവര്‍ക്ക് റെപ്‌കോ ബാങ്കില്‍ ജോലി കൊച്ചുവേളിയില്‍ നിന്ന് നാളെ രാവിലെ 04:50നായിരുന്നു യോഗ് നഗരി ഋഷികേശ് സൂപ്പര്‍ […]

പത്താം ക്ലാസ്സ് ഉള്ളവര്‍ക്ക് റെപ്‌കോ ബാങ്കില്‍ ജോലി

കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇതാ സുവര്‍ണ്ണാവസരം. റെപ്കോ ബാങ്ക് ഇപ്പോള്‍ ഓഫീസ് അസിസ്റ്റന്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ് പാസ്സായവര്‍ക്ക് അവസരം മൊത്തം 20 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് തപാല്‍ വഴി ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ റെപ്‌കോ ബാങ്കില്‍ ഓഫീസ് അസിസ്റ്റന്റ് ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് തപാല്‍ വഴി ആയി 21 ജൂണ്‍ 2024 മുതല്‍ 10 […]

ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ പതികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കാന്‍ ശുപാര്‍ശ ചെയ്ത മൂന്ന് ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍

തിരുവനന്തപുരം: ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കാന്‍ ശുപാര്‍ശ ചെയ്ത ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍. ശിക്ഷാ ഇളവിനുള്ള ശുപാര്‍ശയില്‍ ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ തടവുകാരെ ഉള്‍പ്പെടുത്തി പൊലീസ് റിപ്പോര്‍ട്ട് തേടിയ ജയില്‍ ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉത്തരവ് നല്‍കുകയായിരുന്നു. മൂന്ന് ജയില്‍ ഉദ്യോഗസ്ഥരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. Also Read ; ജനം മൂന്നാമതും മോദി സര്‍ക്കാരില്‍ വിശ്വാസമര്‍പ്പിച്ചെന്നും തെരഞ്ഞെടുപ്പിലെ വനിതാ പങ്കാളിത്തം എടുത്തുപറയേണ്ടതാണെന്നും രാഷ്ട്രപതി ദ്രൗപതി മുര്‍മു കണ്ണൂര്‍ […]

സംസ്ഥാനത്ത് കനത്ത മഴതുടരുന്നതിനാല്‍ ആറ് ജില്ലകളില്‍ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി; ജാഗ്രത നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനാല്‍ ആറ് ജില്ലകളില്‍ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി. വയനാട്, പത്തനംതിട്ട, ഇടുക്കി, കോട്ടയം, എറണാകുളം, ആലപ്പുഴ ജില്ലകളിലാണ് ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചത്. പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. കണ്ണൂര്‍ ജില്ലയിലെ ഇരിട്ടി താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധിയാണ്. Also Read ; കളിയിക്കാവിള കൊലപാതകത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി പ്രതി അമ്പിളി ദുരിതാശ്വാസ ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയാണ്. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും […]

കളിയിക്കാവിള കൊലപാതകത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി പ്രതി അമ്പിളി

തിരുവനന്തപുരം: കളിയിക്കാവിള കൊലപാതകത്തില്‍ നിര്‍ണായക വെളിപ്പെടുത്തല്‍. പ്രതി അമ്പിളിയുടെ മൊഴിയില്‍ കൊലപാതകം ക്വട്ടേഷനെന്ന് കുറ്റം സമ്മതിച്ചതായി സൂചന. ക്വട്ടേഷന്‍ നല്‍കിയത് ആശുപത്രി ഉപകരണങ്ങളുടെ ഡീലറെന്നും കൊലയ്ക്ക് ഉപയോഗിച്ച മാസ്‌കും കത്തിയും നല്‍കിയത് ഇയാളെന്നും പ്രതി മൊഴി നല്‍കി. ഇയാള്‍ക്കായി നെയ്യാറ്റിന്‍കരയിലും പാറശാലയിലുമായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്. Also Read ; അപകടമുണ്ടാക്കിയ കുഴിയില്‍ എല്ലുപൊട്ടിയ കൈയ്യുമായി പ്രതിഷേധിച്ച് ദമ്പതികള്‍; കുഴിയില്‍ ചെടി നട്ട് നാട്ടുകാര്‍ അതേസമയം, അമ്പിളി കുറ്റംസമ്മതിച്ചെങ്കിലും കൊലപാതകത്തിന് പിന്നിലുണ്ടായ കാരണത്തില്‍ വ്യക്തത വരുത്താനുള്ള ശ്രമം തുടരുകയാണ് […]

അപകടമുണ്ടാക്കിയ കുഴിയില്‍ എല്ലുപൊട്ടിയ കൈയ്യുമായി പ്രതിഷേധിച്ച് ദമ്പതികള്‍; കുഴിയില്‍ ചെടി നട്ട് നാട്ടുകാര്‍

ആലുവ: അപകടമുണ്ടാക്കിയ റോഡിലെ കുഴിയില്‍ എല്ല് പൊട്ടിയ കൈയ്യുമായി പ്രതിഷേധിച്ച് ദമ്പതികള്‍. എറണാകുളം ആലുവയിലാണ് പ്രതിഷേധം. കഴിഞ്ഞ ദിവസമാണ് ഇവര്‍ സഞ്ചരിച്ച ഇരുചക്രവാഹനം റോഡിലെ കുഴിയില്‍ വീണ് അപകടമുണ്ടായത്. Also Read ; മക്കിമലയില്‍ മാവോയിസ്റ്റുകള്‍ക്കായി വന്‍ തിരച്ചില്‍; ബോംബുകള്‍ എവിടെ നിന്ന് ലഭിച്ചെന്നതില്‍ കൂടുതല്‍ അന്വേഷണം, കനത്ത ജാഗ്രത ആലുവ ചൂണ്ടി ഭാഗത്ത് നെസ്റ്റ് വില്ലയുടെ മുന്‍വശത്താണ് പൂക്കാട്ടുപടി സ്വദേശി നൗഷാദും ഭാര്യ സുനിതയും അപകടത്തില്‍പ്പെട്ടത്. രാത്രി ഇരു ചക്രവാഹനത്തില്‍ ആലുവയില്‍ നിന്ന് പെരുമ്പാവൂരിലേക്ക് പോവുകയായിരുന്നു ദമ്പതികള്‍. […]

മക്കിമലയില്‍ മാവോയിസ്റ്റുകള്‍ക്കായി വന്‍ തിരച്ചില്‍; ബോംബുകള്‍ എവിടെ നിന്ന് ലഭിച്ചെന്നതില്‍ കൂടുതല്‍ അന്വേഷണം, കനത്ത ജാഗ്രത

കല്‍പ്പറ്റ: തലപ്പുഴയില്‍ മാവേയിസ്റ്റുകള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി തണ്ടര്‍ബോള്‍ട്ടും പൊലീസും. മക്കിമലയില്‍ കുഴിച്ചിട്ട ഉഗ്രപ്രഹരശേഷിയുള്ള ബോംബുകള്‍ എവിടെ നിന്ന് ലഭിച്ചെന്നതില്‍ അന്വേഷണം തുടരുമ്പോള്‍ കനത്ത ജാഗ്രതയിലാണ് ഈ മേഖല. കബനീദളത്തിലെ അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് കഴിഞ്ഞ ഫെബ്രുവരിയോടെ വിക്രം ഗൗഡയുടെ നേതൃത്വത്തില്‍ അന്യസംസ്ഥാനക്കാരായ മാവോയിസ്റ്റുകള്‍ കേരളം വിട്ടെന്ന വിവരം പുറത്തുവന്നിരുന്നു. സി പി മൊയ്തീന്‍, കല്‍പ്പറ്റ സ്വദേശി സോമന്‍, തൃശ്ശൂര്‍ സ്വദേശി മനോജ്, ആഷിക്, എന്നീ മാവോയിസ്റ്റുകളാണ് കബനീദളത്തില്‍ ഇനി അവശേഷിക്കുന്ന നാല് പേരെന്നാണ് സൂചന. Also Read […]

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വരം; മൂക്കിലൂടെ ശരീരത്തില്‍ കടന്ന് മസ്തിഷ്‌ക ജ്വരമുണ്ടാക്കും, പൂളില്‍ കുളിക്കുമ്പോള്‍ കരുതല്‍ വേണം

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് മരണംറിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്. കണ്ണൂര്‍ തോട്ടടയിലെ രാഗേഷ് ബാബുവിന്റെയും ധന്യ രാഗേഷിന്റെയും മകള്‍ ദക്ഷിണയ്ക്കാണ് രോഗം സ്ഥിരീകരിച്ചത്. പതിമൂന്നുകാരിയായ ദക്ഷിണ ജൂണ്‍ 12-നാണ് ചികിത്സയിലിരിക്കേ മരണപ്പെട്ടത്. തലവേദനയും ചര്‍ദിയും ബാധിച്ചാണ് ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയത്. സ്‌കൂളില്‍ നിന്ന് മൂന്നാറിലേക്ക് പഠനയാത്ര പോകവേ പൂളില്‍ കുളിച്ചതിലൂടെയാണ് അണുബാധ ശരീരത്തിലെത്തിയതെന്നാണ് പ്രാഥമികനിഗമനം. പൂളില്‍ കുളിച്ച് മൂന്നരമാസം കഴിഞ്ഞാണ് കുട്ടിയില്‍ രോഗലക്ഷണങ്ങള്‍ പ്രകടമായത്. സാധാരണ അമീബ ശരീരത്തില്‍ പ്രവേശിച്ച് അഞ്ചുദിവസം കൊണ്ട് രോഗലക്ഷണങ്ങള്‍ കാണാറുണ്ട്. Also […]

‘ആരാണ് മുകേഷിനെ സ്ഥാനാര്‍ത്ഥിയാക്കിയത്, മുഖ്യമന്ത്രി ആഭ്യന്തരം ഒഴിയണം’; വിമര്‍ശിച്ച് കൊല്ലം സിപിഐഎം ജില്ലാകമ്മിറ്റി

കൊല്ലം: ലോക്സഭാ തെരഞ്ഞെടുപ്പ് തോല്‍വിയില്‍ സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഐഎം കൊല്ലം ജില്ലാകമ്മിറ്റി. മുഖ്യമന്ത്രിയുടെ കീഴിലുള്ള ആഭ്യന്തര വകുപ്പ് സര്‍ക്കാരിന് നാണക്കേടുണ്ടാക്കിയെന്നും ആഭ്യന്തര വകുപ്പ് മുഖ്യമന്ത്രി ഒഴിയണമെന്നും ജില്ലാ കമ്മിറ്റിയില്‍ വിമര്‍ശനം ഉയര്‍ന്നു. വിമര്‍ശനത്തോടുള്ള മുഖ്യമന്ത്രിയുടെ സമീപനത്തിനെതിരെയും കമ്മിറ്റിയില്‍ അംഗങ്ങള്‍ അതൃപ്തി പരസ്യമാക്കി. Also Read ; ‘പൈറേറ്റ്‌സ് ഓഫ് ദ കരീബിയന്‍’ താരവും ലൈഫ് ഗാര്‍ഡുമായ തമയോ പെറി സ്രാവിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു മന്ത്രിസഭ ഉടന്‍ പുനഃസംഘടിപ്പിക്കണം. തോമസ് ഐസക്കിനെ രണ്ടാം പിണറായി സര്‍ക്കാരില്‍ ഉള്‍പ്പെടുത്താമായിരുന്നു. പരിചയസമ്പത്തില്ലാത്ത […]