കൊച്ചിയില്‍ ടെലിവിഷന്‍ ദേഹത്തേക്ക് മറിഞ്ഞുവീണ് ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

കൊച്ചി: ടെലിവിഷനും സ്റ്റാന്റും ദേഹത്തേക്ക് മറിഞ്ഞുവീണ് ഒന്നര വയസുകാരന് ദാരുണാന്ത്യം. മൂവാറ്റുപുഴ പായിപ്ര മൈക്രോ ജങ്ഷന്‍ പൂവത്തുംചുവട്ടില്‍ അനസിന്റെ മകന്‍ അബ്ദുള്‍ സമദാണ് ചികിത്സയിലിരിക്കേ മരിച്ചത്. തിങ്കളാഴ്ച രാത്രി ഒമ്പതരയോടെയാണ് സംഭവം. Also Read ; കേരള മൃഗ സംരക്ഷണ വകുപ്പില്‍ ജോലി നേടാം കളിക്കുന്നതിനിടെ കുട്ടിയുടെ ദേഹത്തേക്ക് ടി.വി. സ്റ്റാന്റുള്‍പ്പെടെ ടെലിവിഷന്‍ മറിഞ്ഞുവീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടന്‍ പേഴയ്ക്കാപ്പിള്ളിയിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് ആസ്റ്റര്‍ മെഡിസിറ്റിയിലും പ്രവേശിപ്പിച്ചങ്കിലും പുലര്‍ച്ചെ മരിച്ചു. കുട്ടിയുടെ തലയ്ക്കും കഴുത്തിനുമുള്‍പ്പെടെ ഗുരുതരമായി […]

കേരള മൃഗ സംരക്ഷണ വകുപ്പില്‍ ജോലി നേടാം

കേരള സര്‍ക്കാരിന്റെ കീഴില്‍ മൃഗ സംരക്ഷണ വകുപ്പില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇതാ സുവര്‍ണ്ണാവസരം. കേരള മൃഗ സംരക്ഷണ വകുപ്പ് ഇപ്പോള്‍ Livestock Inspector Gr. II / Poultry Assistant/ Milk Recorder / Store Keeper / Enumerator തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ വഴി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. VHSE യോഗ്യത ഉള്ളവര്‍ക്ക് ലൈവ്സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍ ഗ്ര. II / പൗള്‍ട്രി അസിസ്റ്റന്റ്/ മില്‍ക്ക് […]

തിരുവനന്തപുരത്ത് യുവാവിന്റെ മൃതദേഹം കഴുത്തറുത്ത നിലയില്‍ കാറിനുള്ളില്‍; വീട്ടില്‍ നിന്ന് പോയത് ലക്ഷങ്ങളുമായി

തിരുവനന്തപുരം: കാറിനുള്ളില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. കേരള – തമിഴ്‌നാട് അതിര്‍ത്തിയായ കളിയിക്കാവിളയിലാണ് കാറിനുള്ളില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. കഴുത്തറുത്ത നിലയിലായിരുന്നു മൃതദേഹം. മലയന്‍കീഴ് സ്വദേശി ദീപുവാണു (44) മരിച്ചതെന്നു പൊലീസ് പറഞ്ഞു. Also Read ; ലോക്‌സഭാ സ്പീക്കര്‍ സ്ഥാനാര്‍ത്ഥികളെ ഇന്നറിയാം….. ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം നല്‍കിയില്ലെങ്കില്‍ കൊടിക്കുന്നിലിനെ മത്സരിപ്പിക്കും തമിഴ്‌നാട് പൊലീസ് പട്രോളിങ് നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. കഴുത്ത് 70 ശതമാനവും അറുത്തനിലയിലാണ്. സീറ്റ് ബെല്‍റ്റ് ധരിച്ച് കാറിന്റെ ഡിക്കി തുറന്ന നിലയിലായിരുന്നു. രാത്രി […]

പാലക്കാട് ഉപതെരഞ്ഞെടുപ്പിനായി സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍; ബിജെപിക്കായി പത്മജയോ ശോഭയോ മത്സരിക്കുമെന്ന് സൂചന

പാലക്കാട്: നിയമസഭാ ഉപതെരഞ്ഞെടുപ്പിനായി ജില്ലയില്‍ സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ സജീവമാക്കി ബിജെപി. വനിതാ മുഖങ്ങളെയാണ് ഇത്തവണ ജില്ലയില്‍ പരിഗണിക്കുന്നത് എന്നാണ് സൂചന. ശോഭാ സുരേന്ദ്രനെ പാലക്കാട് സ്ഥാനാര്‍ത്ഥിയാക്കണം എന്ന ആവശ്യം ജില്ലയിലെ ഒരു വിഭാഗം ഉയര്‍ത്തുന്നുണ്ട്. ആലപ്പുഴയില്‍ കെ സി വേണുഗോപാലിനെതിരെ മത്സരിച്ച് വോട്ട് ഉയര്‍ത്തിയ ശോഭാ സുരേന്ദ്രന് പാലക്കാട് ശക്തമായ മത്സരം കാഴ്ച്ചവെക്കാനാവുമെന്ന വിലയിരുത്തലിലാണ് നിര്‍ദേശം. Also Read ; നീണ്ട ഇടവേളയ്ക്ക് ശേഷം തദ്ദേശീയ മാര്‍ക്കറ്റില്‍ റബ്ബറിന്റെ വില കൂടി; അന്താരാഷ്ട്ര വിലയേക്കാള്‍ 20 രൂപ കൂടുതല്‍ […]

നീണ്ട ഇടവേളയ്ക്ക് ശേഷം തദ്ദേശീയ മാര്‍ക്കറ്റില്‍ റബ്ബറിന്റെ വില കൂടി; അന്താരാഷ്ട്ര വിലയേക്കാള്‍ 20 രൂപ കൂടുതല്‍

കോട്ടയം: നീണ്ട ഇടവേളയ്ക്ക് ശേഷം അന്താരാഷ്ട്ര വിലയെയും മറികടന്ന് റബ്ബറിന്റെ ആഭ്യന്തര വില. ബാങ്കോക്കില്‍ 185 രൂപയാണ് നിലവിലെ വില. അതേ സമയം തദ്ദേശീയ വില 204 രൂപ പിന്നിട്ടു. തായ്ലന്‍ഡിലും മറ്റും വിളവെടുപ്പ് വര്‍ധിച്ചതും വിപണിയില്‍ കൂടുതല്‍ ചരക്കെത്തിയതുമാണ് ഇത്തവണ അന്താരാഷ്ട്ര വില ഇടിയാന്‍ കാരണം. Also Read ; ആലപ്പുഴയില്‍ പക്ഷിപ്പനി; വിശദപഠനത്തിന് സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സംഘം, പക്ഷികളെ കൊന്നൊടുക്കും കഴിഞ്ഞ വര്‍ഷങ്ങളിലെല്ലാം അന്താരാഷ്ട്ര വിലയായിരുന്നു മുകളില്‍. തായ്ലന്‍ഡ്, മലേഷ്യ, ഇന്തോനേഷ്യ എന്നിവിടങ്ങളില്‍ മരങ്ങളുടെ […]

ആലപ്പുഴയില്‍ പക്ഷിപ്പനി; വിശദപഠനത്തിന് സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സംഘം, പക്ഷികളെ കൊന്നൊടുക്കും

ആലപ്പുഴ: പക്ഷിപ്പനി വ്യാപനത്തെ തുടര്‍ന്ന് ആലപ്പുഴ ജില്ലയും സമീപ പ്രദേശങ്ങളും ഭീതിയില്‍. സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സംഘം 27ന് എത്തും. രോഗബാധയെ കുറിച്ച് വിശദമായി പഠിക്കാനാണ് സംഘം എത്തുന്നത്. രോഗബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് കര്‍ഷകരുമായി ചര്‍ച്ച നടത്തും. വിശദമായ പരിശോധനയ്ക്ക് ശേഷം രണ്ടാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം. പക്ഷിപ്പനി ബാധ കൂടുതല്‍ സ്ഥലങ്ങളില്‍ കണ്ടെത്തിയതോടെയാണ് പഠനത്തിനായി സര്‍ക്കാര്‍ വിദഗ്ധ സംഘത്തെ നിയോഗിച്ചത്. Also Read ; വീണ്ടും അപകടം ഉണ്ടാക്കി കല്ലട ബസ്; ചെക്ക്‌പോസ്റ്റില്‍ മലയാളിയുടെ പിക് അപ്പ് […]

വീണ്ടും അപകടം ഉണ്ടാക്കി കല്ലട ബസ്; ചെക്ക്‌പോസ്റ്റില്‍ മലയാളിയുടെ പിക് അപ്പ് വാഹനം ഇടിച്ചു തെറിപ്പിച്ചു

കൊച്ചി: വീണ്ടും അപകടം ഉണ്ടാക്കി ‘കല്ലട’ ബസ്. കര്‍ണാടകയിലെ ഗുണ്ടല്‍പ്പേട്ടില്‍ വെച്ച് മലയാളിയുടെ പിക് അപ്പ് വാഹനം ഇടിച്ചുതെറിപ്പിച്ചു. കൊച്ചിയിലെ ആല്‍ഫ ഒമേഗ സ്ഥാപനത്തിന്റെ പിക്ക് അപ്പ് വാഹനമാണ് അപകടത്തില്‍പ്പെട്ടത്. ഗുണ്ടല്‍പ്പേട്ട് ചെക് പോസ്റ്റില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനം കല്ലട ബസ്സ് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. അപകടത്തില്‍ പിക്ക് അപ്പ് വാനിന്റെ ഡ്രൈവര്‍ ഉള്‍പ്പെടെ രണ്ട് മലയാളികള്‍ക്ക് പരിക്കേറ്റു. കൊച്ചി മാടവനയിലെ അപകടത്തിന് പിന്നാലെയാണ് കല്ലട ബസ് വീണ്ടും അപകടമുണ്ടാക്കിയത്. Also Read ; മലബാറിലെ പ്ലസ്‌വണ്‍ സീറ്റ് പ്രതിസന്ധിയില്‍ വിദ്യാഭ്യാസ മന്ത്രിയുമായുളള […]

മലബാറിലെ പ്ലസ്‌വണ്‍ സീറ്റ് പ്രതിസന്ധിയില്‍ വിദ്യാഭ്യാസ മന്ത്രിയുമായുളള കൂടിക്കാഴ്ച ഇന്ന്; പ്രതിഷേധം കടുപ്പിക്കാന്‍ പ്രതിപക്ഷ സംഘടനകള്‍

തിരുവനന്തപുരം: മലബാറിലെ പ്ലസ്‌വണ്‍ സീറ്റ് പ്രതിസന്ധിയില്‍ പ്രതിഷേധം കനക്കുന്നതിനിടെ വിദ്യാഭ്യാസ മന്ത്രി ഇന്ന് വിദ്യാര്‍ത്ഥി സംഘടനാ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തും. സീറ്റ് ക്ഷാമമില്ലെന്ന് മന്ത്രി ആവര്‍ത്തിക്കുമ്പോഴും സര്‍ക്കാരിനെതിരെ പ്രതിഷേധം കടുപ്പിക്കുകയാണ് പ്രതിപക്ഷ സംഘടനകള്‍. വിഷയത്തില്‍ ഇന്ന് കെ എസ് യു വിദ്യാഭ്യാസ ബന്ദിനും ആഹ്വാനം ചെയ്തിട്ടുണ്ട്. Also Read ; വടക്കുംനാഥ ക്ഷേത്രം ഉപദേശകസമിതി ക്രമക്കേട് നടത്തിയതായി ദേവസ്വം വിജിലന്‍സ് ; കോടതിയില്‍ പരാതി നല്‍കി ഇന്നുച്ചക്ക് രണ്ട് മണിക്കാണ് ചര്‍ച്ച. സീറ്റ് പ്രശ്‌നം പരിഹരിക്കാന്‍ ഹയര്‍ സെക്കന്ററിയായി […]

മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി: ആര്‍ഡിഡി ഓഫീസുകളിലേക്ക് യുവജനസംഘടനകളുടെ മാര്‍ച്ച്, സംഘര്‍ഷം

കോഴിക്കോട്: മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയില്‍ പ്രതിഷേധം ശക്തമാക്കി യുവജന സംഘനടകള്‍. കോഴിക്കോട് ആര്‍ഡിഡി ഓഫീസിലേക്ക് കെഎസ്യു നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. ഓഫീസ് പൂട്ടിയിടാന്‍ പ്രവര്‍ത്തകര്‍ ശ്രമിക്കുകയായിരുന്നു. പ്രതിഷേധക്കാരെ പൊലീസെത്തി അറസ്റ്റ് ചെയ്ത് നീക്കി. Also Read ;ആരാധകനെ സുരക്ഷാ ഉദ്യോഗസ്ഥന്‍ തള്ളിയിട്ടു; സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായി വീഡിയോ, മാപ്പു പറഞ്ഞ് നാഗാര്‍ജുന അക്കിനേനി മലപ്പുറം ആര്‍ഡിഡി ഓഫീസിലേക്ക് എംഎസ്എഫ് നടത്തിയ മാര്‍ച്ചും സംഘര്‍ഷത്തില്‍ കലാശിച്ചു. പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. പൊലീസ് പ്രവര്‍ത്തകരെ […]

പ്ലസ് വണ്‍ ക്ലാസുകള്‍ ഇന്ന് തുടങ്ങുന്നു; മലബാറില്‍ സീറ്റില്ലാതെ പതിനായിരങ്ങള്‍

തിരുവനന്തപുരം: മലബാറില്‍ മുക്കാല്‍ലക്ഷം വിദ്യാര്‍ഥികള്‍ സീറ്റില്ലാതെ പുറത്തുനില്‍ക്കുന്നതിനിടെ സംസ്ഥാനത്ത് പ്ലസ് വണ്‍ ക്ലാസുകള്‍ക്ക് തിങ്കളാഴ്ച തുടക്കമാകുന്നു. Also Read ; കാനഡയിലെ റസ്റ്ററന്റില്‍ ജോലിക്കായി എത്തിയത് നൂറുകണക്കിന് ഇന്ത്യക്കാര്‍; വിദ്യാര്‍ഥികളുടെ പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കി വിഡിയോ പ്രവേശനം ലഭിക്കാത്ത കുട്ടികളുടെ കാര്യത്തില് മൂന്ന് അലോട്ട്‌മെന്റുകള് അടങ്ങുന്ന മുഖ്യഘട്ട പ്രവേശനം പൂര്ത്തിയായിട്ടും തീരുമാനമെടുക്കാത്ത സര്ക്കാര്, മലബാര് മേഖലയില് ആവശ്യമായ സീറ്റുണ്ടെന്ന് കണക്ക് നിരത്താനാണ് ശ്രമിച്ചത്. മൂന്നാം അലോട്ട്‌മെന്റില് ബാക്കിയുള്ള സീറ്റിലേക്കുള്ള രണ്ട് സപ്ലിമെന്ററി അലോട്ട്‌മെന്റുകളാണ് ഇനി ശേഷിക്കുന്നത്. ശേഷിക്കുന്ന സീറ്റുകളുടെ […]