തിരുവനന്തപുരത്ത് പോലീസ് ഉദ്യോഗസ്ഥന്‍ ആത്മഹത്യ ചെയ്ത നിലയില്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് ചിറയിന്‍കീഴില്‍ പോലീസ് ഉദ്യോഗസ്ഥന്‍ ആത്മഹത്യ ചെയ്ത നിലയില്‍. എആര്‍ ക്യാമ്പിലെ സബ് ഇന്‍സ്‌പെക്ടര്‍ റാഫി(56)യാണ് മരിച്ചത്. വിരമിക്കാനിരിക്കെയാണ് അഴൂരിലെ കുടുംബവീട്ടില്‍ വെച്ച് റാഫി ആത്മഹത്യ ചെയ്തത്. എന്നാല്‍ ആത്മഹത്യ ചെയ്യാനുള്ള കാരണം എന്തെന്ന് വ്യക്തമല്ല. Also Read; കരുനാഗപ്പള്ളി കൊലപാതകം; കൊലപാതകത്തിന് മുമ്പ് പ്രതികള്‍ റിഹേഴ്‌സല്‍ നടത്തിയെന്ന് വിവരം (ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് പരിഹാരം ആത്മഹത്യയല്ല. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. ആശങ്കകള്‍ പങ്കുവെയ്ക്കാന്‍ 1056 എന്ന നമ്പറില്‍ […]

‘മകള്‍ക്ക് എന്താണ് സംഭവിച്ചതെന്ന് കണ്ടെത്തണം, കുടുംബത്തെ സഹായിക്കാമെന്ന് പറഞ്ഞ് പ്രദീപ് വീട്ടില്‍ വരാറുണ്ടായിരുന്നുവെന്നും’ പതിനഞ്ചുകാരിയുടെ അമ്മ

കാസര്‍കോട്: മരിച്ചനിലയില്‍ കണ്ടെത്തിയ പതിനഞ്ചുകാരിയുടെയും ഓട്ടോറിക്ഷ ഡ്രൈവറായ 42കാരന്‍ പ്രദീപ് കുമാറിന്റെയും പോസ്റ്റ്മോര്‍ട്ടം ഇന്ന് നടക്കും. മകള്‍ക്ക് എന്താണ് സംഭവിച്ചെന്ന് കണ്ടെത്തണമെന്ന് പെണ്‍കുട്ടിയുടെ അമ്മ ആവശ്യപ്പെട്ടു. കുടുംബത്തെ സഹായിക്കാമെന്ന് പറഞ്ഞ് പ്രദീപ് വീട്ടില്‍ വരാറുണ്ടായിരുന്നുവെന്ന് പെണ്‍കുട്ടിയുടെ മാതാവ് പറഞ്ഞു. ഇയാള്‍ക്കെതിരെ രണ്ട് വര്‍ഷം മുമ്പ് സ്‌കൂള്‍ അധികൃതര്‍ ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കിയിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. മൂന്നാഴ്ച മുമ്പാണ് പെണ്‍കുട്ടിയേയും നാല്‍പ്പത്തിരണ്ടുകാരനെയും കാണാതായത്. മരത്തില്‍ തൂങ്ങിയ നിലയില്‍ കഴിഞ്ഞ ദിവസമാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മൃതദേഹങ്ങള്‍ക്ക് ദിവസങ്ങളുടെ […]

കാസര്‍കോട് കാണാതായ പെണ്‍കുട്ടിയെയും അയല്‍വാസിയായ യുവാവിനെയും മരിച്ച നിലയില്‍ കണ്ടെത്തി

കാസര്‍കോട്: കാസര്‍കോട് പൈവളിഗയില്‍ നിന്ന് കാണാതായ പെണ്‍കുട്ടിയെയും അയല്‍വാസിയായ യുവാവിനെയും മരിച്ച നിലയില്‍ കണ്ടെത്തി. 15കാരി ശ്രേയ, ഇവരുടെ അയല്‍വാസിയായ പ്രദീപ് (42) എന്നിവരെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പെണ്‍കുട്ടിയെ കാണാതായ സംഭവത്തില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് ഇരുവരെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. Also Read; ബൈക്ക് യാത്രക്കാരനു നേരെ പുലി ചാടി വീണു; രക്ഷപ്പെട്ടത് തലനാരിഴക്ക് പെണ്‍കുട്ടിക്കൊപ്പം കാണാതായ പ്രദീപിനെതിരെ ആരോപണവുമായി മാതാപിതാക്കള്‍ രംഗത്ത് വന്നിരുന്നു. ഇരുവരുടെയും മൊബൈല്‍ ഫോണുകള്‍ സ്വിച്ച് ഓഫായത് ഒരേയിടത്ത് നിന്നായിരുന്നു. ഇത് […]

ഏറ്റുമാനൂരിലെ റെയില്‍വേ ട്രാക്കില്‍ കണ്ടെത്തിയ മൂന്ന് മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു

കോട്ടയം: ഏറ്റുമാനൂരിനടുത്ത് റെയില്‍വേ ട്രാക്കില്‍ കണ്ടെത്തിയ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു. ഏറ്റുമാനൂര്‍ പാറോലിക്കല്‍ സ്വദേശിയായ ഷൈനി, മക്കളായ അലീന, ഇവാന എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെ 5.20ന് കോട്ടയം നിലമ്പൂര്‍ എക്‌സ്പ്രസ് ട്രെയിനാണ് ഇവരെ ഇടിച്ചത്. മൂന്ന് പേര്‍ ട്രെയിന് മുന്നിലേക്ക് ചാടുകയായിരുന്നുവെന്നാണ് ലോക്കോ പൈലറ്റ് അറിയിച്ചത്. മൃതദേഹങ്ങള്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. Also Read; ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ആരോഗ്യനിലയില്‍ പുരോഗതി; ചാപ്പലിലെ പ്രാര്‍ത്ഥനയില്‍ പങ്കെടുത്തു  

മലപ്പുറത്ത് പതിനെട്ടുകാരി ആത്മഹത്യ ചെയ്തതിന് പിന്നാലെ കൈ ഞരമ്പ് മുറിച്ച് ചികിത്സയിലായിരുന്ന ആണ്‍സുഹൃത്തും ജീവനൊടുക്കി

മലപ്പുറം: മലപ്പുറം ആമയൂരില്‍ സുഹൃത്തായ പതിനെട്ടുകാരി ജീവനൊടുക്കിയതിന് പിന്നാലെ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച് ചികിത്സയില്‍ കഴിയുകയായിരുന്ന 19 കാരന്‍ തൂങ്ങിമരിച്ചു. മഞ്ചേരി കാരക്കുന്ന് സ്വദേശി സജീര്‍ ആണ് തൂങ്ങിമരിച്ചത്. ചാലിയാര്‍ പുഴയില്‍ എടവണ്ണ പുകമണ്ണിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. കൈ ഞരമ്പ് മുറിച്ച് ചികിത്സയില്‍ കഴിയുകയായിരുന്ന സജീര്‍ ഇന്നലെ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ നിന്നും ആരുമറിയാതെ പുറത്ത് കടക്കുകയായിരുന്നു. പിന്നീട് ചാലിയാര്‍ […]

തമ്പാനൂരിലെ ഹോട്ടലില്‍ രണ്ട് പേര്‍ മരിച്ച നിലയില്‍ ; ആത്മഹത്യ കുറിപ്പ് കണ്ടെടുത്തു, മരിച്ചത് മഹാരാഷ്ട്ര സ്വദേശികളായ സഹോദരങ്ങള്‍

തിരുവനന്തപുരം: തിരുവനന്തപുരം തമ്പാനൂരില്‍ ഹോട്ടലില്‍ രണ്ട് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. മരിച്ചത് മഹാരാഷ്ട്ര പൂനെ സ്വദേശികളായ സഹോദരങ്ങളാണ്. മുക്ത കോന്തിബ ബാംമേ (49) എന്ന സ്ത്രീയും കോന്തിബ ബാംമേ (45) എന്ന പുരുഷനുമാണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇരുവരും ഹോട്ടലില്‍ മുറിയെടുക്കുന്നത്. രാവിലെ മുറി തുറക്കാത്തത് ശ്രദ്ധയില്‍പ്പെട്ട ഹോട്ടല്‍ ജീവനക്കാരന്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസെത്തി മുറി തുറന്നപ്പോഴാണ് ഇരുവരേയും മരിച്ച നിലയില്‍ കണ്ടത്. മുറിയില്‍ നിന്നും ആത്മഹത്യാക്കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. വീടും ജോലിയുമില്ലെന്നാണ് ആത്മഹത്യ കുറിപ്പില്‍ […]

തൃപ്പൂണിത്തുറയിലെ ഫ്‌ളാറ്റില്‍ നിന്ന് 15 കാരന്‍ വീണു മരിച്ച സംഭവം; ആത്മഹത്യയെന്ന സംശയത്തില്‍ പോലീസ്

കൊച്ചി: കൊച്ചി തൃപ്പൂണിത്തുറയിലെ ഫ്‌ളാറ്റില്‍ നിന്ന് 15 കാരന്‍ വീണു മരിച്ച സംഭവത്തില്‍ കുട്ടി ആത്മഹത്യ ചെയ്തതാണോ എന്ന സംശയത്തില്‍ പോലീസ്. കുട്ടി മരിക്കുന്നതിന് മുമ്പ് രക്ഷിതാക്കള്‍ കുട്ടിയെ ശകാരിച്ചിരുന്നതായാണ് വിവരം. കുട്ടി പഠിച്ചിരുന്ന സ്‌കൂളിലെ പ്രശ്‌നങ്ങളുടെ പേരില്‍ രക്ഷിതാക്കളെ സ്‌കൂള്‍ അധികൃതര്‍ വിളിപ്പിച്ചിരുന്നു. തുടര്‍ന്ന് വീട്ടില്‍ എത്തിയ രക്ഷിതാക്കള്‍ കുട്ടിയെ ശകാരിച്ചിരുന്നു. നേരത്തെ മറ്റൊരു സ്‌കൂളില്‍ പ്രശ്‌നം ഉണ്ടാക്കിയതിന്റെ പേരില്‍ കുട്ടിയെ സ്‌കൂള്‍ മാറ്റി ചേര്‍ത്തിരുന്നുവെന്നും പോലീസിന് വിവരം കിട്ടിയിട്ടുണ്ട്. കുട്ടിയുടെ പോസ്റ്റുമോര്‍ട്ടം ഇന്ന് നടക്കും. […]

തമ്പാനൂരിലെ ഹോട്ടലില്‍ യുവതിയേയും യുവാവിനേയും മരിച്ച നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം: തിരുവനന്തപുരം തമ്പാനൂരില്‍ യുവതിയേയും യുവാവിനെയും ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തമ്പാനൂര്‍ ബസ് സ്റ്റാന്‍ഡിന് സമീപമുള്ള ലോഡ്ജിലാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. പാലോട് സ്വദേശികളായ കുമാരനും ആശയുമാണ് മരിച്ചത്. രണ്ട് ദിവസം മുന്‍പാണ് ഇരുവരും ഹോട്ടലില്‍ മുറിയെടുക്കുന്നത്. എന്നാല്‍ ഇന്ന് രാവിലെ ഇരുവരെയും പുറത്തു കാണാതായതോടെ ഹോട്ടല്‍ ജീവനക്കാര്‍ ഡോര്‍ തുറക്കാന്‍ ശ്രമിക്കുകയായിരുന്നു. പക്ഷേ ശ്രമം പാളിയതോടെ പോലീസില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസെത്തി റൂം തുറന്നപ്പോഴാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. Also […]

ഇടുക്കി സഹകരണ ബാങ്കിന് മുന്നില്‍ നിക്ഷേപകന്‍ ആത്മഹത്യ ചെയ്തു

ഇടുക്കി: ഇടുക്കി കട്ടപ്പന സഹകരണ ബാങ്കിന് മുന്നില്‍ ആത്മഹത്യ ചെയ്ത് നിക്ഷേപകന്‍. കട്ടപ്പന മുളങ്ങാശ്ശേരിയില്‍ സാബു ആണ് ബാങ്കിന് മുന്‍പില്‍ തൂങ്ങി മരിച്ചത്. കഴിഞ്ഞ ദിവസം തന്റെ നിക്ഷേപ തുക ആവശ്യപ്പെട്ട് സാബു ബാങ്കില്‍ എത്തിയിരുന്നു. എന്നാല്‍ തുക ലഭിച്ചില്ല. ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം. ഇന്ന് രാവിലെ 7.3ംഓടെയാണ് സാബുവിനെ കട്ടപ്പന റൂറല്‍ ഡെവലപ്‌മെന്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിക്ക് മുന്‍പില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ബാങ്കിന് സമീപത്ത് താമസിക്കുന്നവരാണ് ബാങ്കിന്റെ പടികള്‍ക്ക് സമീപം […]

ഇന്ദുജയുടെ മരണം ; ഭര്‍ത്താവിന്റെ സുഹൃത്ത് അജാസ് കസ്റ്റഡിയില്‍, അജാസ് ഇന്ദുജയെ മര്‍ദിച്ചിരുന്നുവെന്ന് മൊഴി

പാലോട്: തിരുവനന്തപുരം പാലോട് ഭര്‍തൃ വീട്ടില്‍ നവവധുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ഭര്‍ത്താവിന്റെ സുഹൃത്തുക്കളേയും കേന്ദ്രീകരിച്ച്. ഭര്‍ത്താവ് അഭിജിത്ത് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് സുഹൃത്തുക്കളിലേക്ക് അന്വേഷണം വ്യാപിപ്പിക്കുന്നത്. അഭിജിത്ത് ദേവിന്റെ സുഹൃത്ത് അജാസിനെ സംഭവത്തില്‍ കസ്റ്റഡിയിലെടുത്തു. അജാസ് ഇന്ദുജയെ മര്‍ദ്ദിച്ചിരുന്നുവെന്നാണ് അഭിജിത്തിന്റെ മൊഴി. എന്നാല്‍ എന്തിനാണ് ഇന്ദുജയെ അജാസ് മര്‍ദ്ദിച്ചത് എന്നതുള്‍പ്പെടെയുള്ള കാര്യങ്ങളാണ് ഇനി പോലീസിന് അറിയാനുള്ളത്. Also Read ; എം കെ രാഘവന്‍ എംപിയെ വഴിയില്‍ തടഞ്ഞു ; നാല് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ […]