• India

സംസ്ഥാനത്ത് വന്‍ ലഹരിമരുന്ന് വേട്ട; തൃശൂരില്‍ രണ്ട് കോടി, കോഴിക്കോട് അരക്കോടി രൂപയുടെ എംഡിഎംഎ പിടികൂടി

കൊച്ചി: സംസ്ഥാനത്ത് വന്‍ ലഹരിമരുന്ന് വേട്ട. തൃശൂരില്‍ നിന്ന് രണ്ട് കോടി രൂപയുടെയും കോഴിക്കോട് നിന്നും അരക്കോടി രൂപയുടെയും എംഡിഎംഎ പോലീസ് പിടികൂടി. കാറില്‍ കടത്താന്‍ ശ്രമിച്ച രണ്ടരക്കിലോ എംഡിഎംഎയുമായി കണ്ണൂര്‍ സ്വദേശി ഫാസിലിനെയാണ് തൃശൂരില്‍ പിടികൂടിയത്. കേരളത്തിലെ ഏറ്റവും വലിയ എംഡിഎംഎ വേട്ടയെന്ന് കമ്മിഷണര്‍ ആര്‍ ഇളങ്കൊ പറഞ്ഞു. Also Read ; ‘രജിസ്‌ട്രേഷനും പ്രവര്‍ത്തനക്ഷമമായ വെബ്സൈറ്റും നിര്‍ബന്ധം, സാക്ഷ്യപത്രം വേണം’; ഓണ്‍ലൈന്‍ ചാനലുകള്‍ക്ക് കടിഞ്ഞാണിടാന്‍ നിര്‍മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ കൊച്ചിയിലെ ലഹരി പാര്‍ട്ടികള്‍ ഉന്നമിട്ടാണ് […]

ചെറുതുരുത്തി വള്ളത്തോള്‍ നഗറില്‍ ഓടിക്കൊണ്ടിരുന്ന ടാറ്റാ നഗര്‍ എക്‌സ്പ്രസ് ട്രെയിനിന്റെ എഞ്ചിനും ബോഗിയും വേര്‍പെട്ടു; വന്‍ അപകടം ഒഴിവായി

തൃശ്ശൂര്‍: ട്രെയിനിന്റെ എന്‍ജിനും ബോഗിയും തമ്മില്‍ വേര്‍പെട്ടു. ചെറുതുരുത്തി വള്ളത്തോള്‍ നഗറിലാണ് സംഭവം. എറണാകുളം – ടാറ്റാ നഗര്‍ എക്‌സ്പ്രസ് ട്രെയിനിന്റെ എന്‍ജിനാണ് ബോഗില്‍ നിന്ന് വേര്‍പ്പെട്ടത്. ട്രെയിനിന് വേഗത കുറവായതിനാല്‍ അപകടം ഒഴിവായി. എന്‍ജിന്‍ ഘടിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്. എന്താണ് ബോഗിയും എഞ്ചിനും വേര്‍പെടാനുണ്ടായ കാരണമെന്ന് വ്യക്തമല്ല. ഇത് സംബന്ധിച്ച് റെയില്‍വെ അന്വേഷണം നടത്തും. Join with metro post :വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം  

സുരേഷ് ഗോപിക്ക് ഇന്ന് 66ാം പിറന്നാള്‍; ജന്മദിനത്തില്‍ തൃശൂര്‍ എം പി പാര്‍ലമെന്റില്‍

തിരുവനന്തപുരം: കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിക്ക് ഇന്ന് 66ാം  പിറന്നാള്‍. ലോക്‌സഭാ സ്പീക്കര്‍ തെരഞ്ഞെടുപ്പ് ആയതിനാല്‍ പാര്‍ലമെന്റിലായിരിക്കും പിറന്നാള്‍ ദിവസം തൃശൂര്‍ എം പിയായ സുരേഷ് ഗോപി. കേരളത്തില്‍ നിന്ന് ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ ബി ജെ പി സ്ഥാനാര്‍ഥി എന്ന നിലയില്‍ സുരേഷ് ഗോപി ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അടയാളപ്പെടുത്തിയിരുന്നു. തൃശൂരില്‍ നിന്ന് നേരത്തെ ലോക്‌സഭയിലേക്കും നിയമസഭയിലേക്കും മത്സരിച്ച് പരാജയപ്പെട്ട സുരേഷ് ഗോപിയെ ബി ജെ പി ദേശീയ നേതൃത്വം രാജ്യസഭാ അംഗമാക്കി ചേര്‍ത്ത് നിര്‍ത്തിയിരുന്നു. Also Read […]

വടക്കുംനാഥ ക്ഷേത്രം ഉപദേശകസമിതി ക്രമക്കേട് നടത്തിയതായി ദേവസ്വം വിജിലന്‍സ് ; കോടതിയില്‍ പരാതി നല്‍കി

തൃശൂര്‍ : തൃശൂര്‍ വടക്കുംനാഥ ക്ഷേത്രം ഉപദേശകസമിതി ക്രമക്കേട് നടത്തിയതായി ദേവസ്വം വിജിലന്‍സ് വിഭാഗം കണ്ടെത്തല്‍. എന്നാല്‍ ഇത് ഓഡിറ്റമാര്‍ക്ക് പറ്റിയ പിഴവാണെന്നാണ് ഉപദേശകസമിതിയുടെ വിശദീകരണം. സാധാരണ ഓഡിറ്റ് വിഭാഗം കണ്ടെത്തുന്ന പ്രശ്‌നങ്ങള്‍ ദേവസ്വം ബോര്‍ഡ് ഉപദേശക സമിതിയെ അറിയിച്ച് അതിന്റെ മറുപടി കൂടി കണക്കിലെടുത്താണ് പുറത്തു വിടാറുള്ളത്. എന്നാല്‍ ഇത്തവണ അങ്ങനെയല്ല മറിച്ച് ഓഡിറ്റ് റിപ്പോര്‍ട്ട് ഉപദേശക സമിതിക്ക് കിട്ടിയിട്ടില്ല. അതുകൊണ്ട് തന്നെ ഇക്കാര്യത്തില്‍ മറുപടി നല്‍കാന്‍ സാധിച്ചില്ലെന്നുമാണ് ഉപദേശക സമിതി അധികൃതര്‍ വ്യക്തമാക്കുന്നത്. Also […]

കെപിസിസി-യുഡിഎഫ് നേതൃയോഗങ്ങളില്‍ നിന്നും കെ മുരളീധരന്‍ വിട്ടുനില്‍ക്കുമെന്ന് സൂചന

തിരുവനന്തപുരം: കെപിസിസി-യുഡിഎഫ് നേതൃയോഗങ്ങളില്‍ നിന്നും കെ മുരളീധരന്‍ വിട്ടുനില്‍ക്കുമെന്ന് സൂചന. ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം വിലയിരുത്താനുള്ള നേതൃയോഗം ഇന്ന് തിരുവനന്തപുരത്ത് വെച്ചാണ് നടക്കുന്നത്. എന്നാല്‍ തിരുവനന്തപുരത്ത് ഉണ്ടെങ്കിലും മുരളീധരന്‍ യോഗങ്ങളില്‍ പങ്കെടുക്കില്ലെന്നാണ് വിവരം. തൃശ്ശൂരിലെ തോല്‍വിക്ക് പിന്നാലെ തല്‍ക്കാലത്തേക്ക് പൊതുപ്രവര്‍ത്തന രംഗത്ത് നിന്നും വിട്ടുനില്‍ക്കുകയാണെന്ന പ്രഖ്യാപനം മുരളീധരന്‍ നടത്തിയിരുന്നു. മുരളീധരനെ അനുനയിപ്പിക്കാനായി നേതാക്കള്‍ നടത്തിയ ശ്രമങ്ങളും വിജയം കണ്ടില്ല. തൃശ്ശൂരിലെ തോല്‍വി പഠിക്കാനുള്ള കോണ്‍ഗ്രസ് സമിതി കെ മുരളീധരനെ കണ്ടു. കെ സി ജോസഫിന്റെ അധ്യക്ഷതയിലുള്ള സംഘമാണ് […]

കാപ്പ ചുമത്തി നാടുകടത്തി ; ബിജെപി പഞ്ചായത്ത് അംഗം ശ്രീജിത്തിനെയാണ് നാടുകടത്തിയത്

തൃശ്ശൂര്‍: തൃശ്ശൂരിലെ ബിജെപിയുടെ പഞ്ചായത്ത് അംഗമായ ശ്രീജിത്ത് മണ്ണായിയെ കാപ്പ ചുമത്തി നാടുകടത്തി. പടിയൂര്‍ പഞ്ചായത്തിലെ 11-ാം വാര്‍ഡ് അംഗമാണ് ശ്രീജിത്ത് മണ്ണായി. ആറുമാസത്തേക്കാണ് നാടുകടത്തല്‍. Also Read ; തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ‘അസൗകര്യങ്ങള്‍ പറഞ്ഞ് മടക്കി അയച്ചു’; യുവാവിന്റെ മരണം ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്നെന്ന് പരാതി വനിതാ ഡോക്ടറെ അക്രമിച്ച കേസില്‍ അടക്കം പ്രതിയാണ് ശ്രീജിത്ത്. ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് പൊറത്തിശ്ശേരി ഹെല്‍ത്ത് സെന്ററിലെ ഡോക്ടറെ ആക്രമിച്ചത്. ഇയാള്‍ക്കെതിരെ വധശ്രമം ഉള്‍പ്പെടെ നിരവധി കേസുകള്‍ നിലവിലുണ്ടെന്ന് റൂറല്‍ […]

തൃശ്ശൂരില്‍ വീണ്ടും ഭൂചലനം; ഏതാനും സെക്കന്റുകളോളം ഭൂചലനം നീണ്ടുവെന്ന് നാട്ടുകാര്‍

തൃശ്ശൂര്‍: തൃശ്ശൂരില്‍ വീണ്ടും ഭൂചലനം. പുലര്‍ച്ചെ 3.56-ന് ജില്ലയുടെ വടക്കന്‍ മേഖലയായ കുന്നംകുളം, ചൂണ്ടല്‍ എന്നിവിടങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ഏതാനും സെക്കന്റുകളോളം ഭൂചലനം നീണ്ടുവെന്ന് നാട്ടുകാര്‍ പറയുന്നു. കഴിഞ്ഞ ദിവസവും ഈ മേഖലയില്‍ ഭൂചലനം അനുഭവപ്പെട്ടിരുന്നു. Also Read ; മാപ്പ് പറയണം;ശോഭാ സുരേന്ദ്രനെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത് സിപിഐഎം നേതാവ് ഇപി ജയരാജന്‍ റിക്ടര്‍ സ്‌കെയിലില്‍ മൂന്ന് തീവ്രതയായിരുന്നു കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. കുന്നംകുളം, ചാവക്കാട്, ഗുരുവായൂര്‍, കേച്ചേരി, കോട്ടോല്‍, കടവല്ലൂര്‍, അക്കിക്കാവ്, കടങ്ങോട്, എരുമപ്പെട്ടി, തുടങ്ങിയ […]

തൃശൂര്‍ ജില്ലയിലെ വിവിധയിടങ്ങളില്‍ നേരിയ ഭൂചലനം

തൃശൂര്‍: തൃശൂര്‍ ജില്ലയിലെ വിവിധയിടങ്ങളില്‍ ചെറിയ ഭൂചലനം. ഗുരുവായൂര്‍, കുന്ദംകുളം, ചൊവ്വന്നൂര്‍, എരുമപ്പെട്ടി തുടങ്ങിയ പ്രദേശങ്ങളിലാണ് നേരിയ ഭൂചലനമുണ്ടായത്. രണ്ട് സെക്കന്റ് നീണ്ട് നില്‍ക്കുന്ന പ്രകമ്പനമാണ് അനുഭവപ്പെട്ടത്. രാവിലെ 8.15ഓടെയായിരുന്നു ഭൂചലനം. ആളപായമോ മറ്റ് നാശനഷ്ടങ്ങളോ ഇതുവരെയും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. Join with metro post :വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

‘പുലി പതുങ്ങുന്നത് ഒളിക്കാനല്ല കുതിക്കാന്‍ ആണ് ‘ കെ മുരളീധരനെ പിന്തുണച്ച് വീണ്ടും ഫ്‌ലെക്‌സ്

കോഴിക്കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തൃശൂരിലെ തോല്‍വിക്ക് പിന്നാലെ കെ മുരളീധരനെ അനുകൂലിച്ച് പലയിടങ്ങളിലും ഫ്‌ലെക്‌സ് ബോര്‍ഡ് ഉയര്‍ന്നിരുന്നു. ഇപ്പോഴിതാ അത്തരത്തില്‍ മുരളീധരനെ അനുകൂലിച്ച് വീണ്ടും ഫ്‌ലെക്‌സ് ബോര്‍ഡ് ഉയര്‍ന്നിരിക്കുകയാണ്.പുലി പതുങ്ങുന്നത് ഒളിക്കാനല്ല കുതിക്കാന്‍ ആണെന്നാണ് ബോര്‍ഡിലെ വരികള്‍. കോഴിക്കോട്ടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എന്ന പേരിലാണ് നഗരത്തിന്റെ വിവിധ ഇടങ്ങളില്‍ ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്. Also Read ; വീണ ജോര്‍ജ്ജിന്റെ ഭര്‍ത്താവ് ഉള്‍പ്പെട്ട റോഡ് അലൈന്‍മെന്റ് വിവാദം; സ്ഥലം അളന്ന് പരിശോധിക്കാന്‍ ജില്ലാകളക്ടറുടെ നിര്‍ദേശം കോഴിക്കോട് നഗരത്തിന് പുറമെ തിരുവനന്തപുരത്തും […]

മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ താരവും പരിശീലകനുമായ ടി.കെ. ചാത്തുണ്ണി അന്തരിച്ചു

തൃശ്ശൂര്‍: മുന്‍ ഇന്ത്യന്‍ താരവും പരിശീലകനുമായ ടി.കെ. ചാത്തുണ്ണി (79) അന്തരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ ബുധനാഴ്ച രാവിലെ 7.45-ഓടടെയാണ് അന്ത്യം. അര്‍ബുദ ബാധിതനായിരുന്നു. ഫുട്ബോള്‍ കളിക്കാരനായും പരിശീലകനായും അരനൂറ്റാണ്ടിലേറെ പരിചയസമ്പത്തുള്ള ചാത്തുണ്ണിക്ക് ഇന്ത്യന്‍ ഫുട്ബോള്‍ ചരിത്രത്തില്‍ സമാനതകളില്ലാത്ത സ്ഥാനമാണുള്ളത്. Also Read ; തിരഞ്ഞെടുപ്പ് ഡ്യൂട്ടി, സ്‌പെഷ്യല്‍ പൊലീസ് ഓഫീസര്‍മാര്‍ക്ക് ഇനിയും പ്രതിഫലം ലഭിച്ചില്ലെന്ന് പരാതി ചാത്തുണ്ണിയുടെ പരിശീലനത്തില്‍ ഇന്ത്യന്‍ ഫുട്ബോളിന്റെ മുന്‍നിരപ്പടയാളികളായി മാറിയവര്‍ ഏറെ. ഐ.എം. വിജയന്‍ മുതല്‍ ഗോവയുടെ ബ്രൂണോ കുട്ടീഞ്ഞോ […]