വാറണ്ട് നടപ്പാക്കാനെത്തിയ വനിതാ എസ്ഐയുടെ മുടികുത്തിന് പിടിച്ച് കറക്കി പ്രതി
പത്തനംതിട്ട: അറസ്റ്റ് ചെയ്യാനെത്തിയ വനിതാ എസ്‌ഐയെ വാറന്റ് പ്രതി ആക്രമിച്ചു. എരുമേലി എലിവാലിക്കരയിലാണ് സംഭവം. കോടതി വാറണ്ട് പുറപ്പെടുവിച്ച എലിവാലിക്കര സ്വദേശി കീച്ചേരിൽ വി ജി ശ്രീധരനാണ് വനിതാ എസ് ഐയെ ആക്രമിച്ചത്. എസ് ഐ ശാന്തി കെ ബാബുവിന് നേരെയാണ് ആക്രമണം ഉണ്ടായത്. കൂടുതൽ പൊലീസ് സ്ഥലത്ത് എത്തിയാണ് പ്രതിയെ പിന്നീട് അറസ്റ്റ് ചെയ്തത്.
പ്രതിക്കെതിരെ 5 കേസുകള്‍ കോടതിയിലുണ്ടെന്ന് പൊലീസ് പറയുന്നു. 2013ല്‍ വഴിവെട്ടുമായി ബന്ധപ്പെട്ട് അയല്‍വാസികളുമായി സംഘര്‍ഷമുണ്ടായ സംഭവത്തില്‍ പ്രതിക്കെതിരെയുള്ള വാറന്റ് നടപ്പാക്കാനാണ് എസ്‌ഐയും 3 പൊലീസുകാരും സ്ഥലത്തെത്തിയത്. പൊലീസിനൊപ്പം പോകാന്‍ തയാറാകാതെ തര്‍ക്കിച്ചുനിന്ന ഇയാള്‍ അസഭ്യം പറയുകയും ചെയ്തു. അനുനയിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ വീടിനുള്ളില്‍ കയറി കതകടച്ചെന്നും പൊലീസ് പറയുന്നു.
Join with metro post:മെട്രോ പോസ്റ്റ് വാട്‌സാപ്പ് ചാനലില്‍ ജോയിന്‍ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
അറസ്റ്റിന് വഴങ്ങാതെ ശ്രീധരന്‍ വാതിലടയ്ക്കാന്‍ ശ്രമിച്ചു. വാതില്‍ തളളിത്തുറക്കാന്‍ പൊലീസും ശ്രമിച്ചതോടെ സംഘര്‍ഷമായി. ഇതിനിടയിലാണ് വനിതാ എസ്ഐ ശാന്തി കെ ബാബുവിനെ ശ്രീധരന്‍ മുടിക്ക് കുത്തിപ്പിടിക്കുകയും പുറത്ത് ഇടിക്കുകയും ചെയ്തത്. മുമ്പും അന്വേഷിച്ചെത്തുന്ന പൊലീസുകാര്‍ക്കു നേരെ നായയെ അഴിച്ചുവിട്ടതടക്കം ശ്രീധരനും കുടുംബവും പ്രശ്നമുണ്ടാക്കിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. വനിതാ എസ്ഐയെ ആക്രമിച്ചതിന് മറ്റൊരു ജാമ്യമില്ലാ വകുപ്പു കൂടി ശ്രീധരനെതിരെ എരുമേലി പൊലീസ് ചുമത്തിയിട്ടുണ്ട്.
Also Read; ഗാസ യുദ്ധവുമായി ബന്ധപ്പെട്ട ആക്രമണത്തിൽ അമേരിക്കക്കാരൻ 6 വയസ്സുകാരനെ കുത്തിക്കൊന്നു