#news #Top Four

പത്മനാഭസ്വാമി ക്ഷേത്രത്തിലെ മോഷണത്തിന് പിന്നില്‍ ക്ഷേത്രവുമായി ബന്ധപ്പെട്ടവര്‍ തന്നെയെന്ന് പോലീസ് നിഗമനം

തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ മോഷണത്തിന് പിന്നില്‍ ക്ഷേത്രവുമായി ബന്ധപ്പെട്ടവര്‍ തന്നെയെന്ന് പോലീസ് നിഗമനം. നിര്‍ണായകമായ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. ക്ഷേത്രഭരണസമിതിയുടെ ലോക്കറില്‍ സൂക്ഷിച്ചിരുന്ന 13 പവന്‍ സ്വര്‍ണമാണ് മോഷണം പോയത്. ലോക്കര്‍ പൊളിച്ചിട്ടില്ലെന്നും പരിശോധനയില്‍ കണ്ടെത്തി. നിലവറകളില്‍ സൂക്ഷിച്ചിരിക്കുന്ന സ്വര്‍ണവുമായി മോഷണത്തിന് ബന്ധമില്ലെന്നും ഫോര്‍ട്ട് പോലീസ് അറിയിച്ചു. ക്ഷേത്രത്തില്‍ എവിടെയെങ്കിലും സ്വര്‍ണം സൂക്ഷിച്ചിട്ടുണ്ടോ എന്നറിയാണ് മെറ്റല്‍ ഡിറ്റക്റ്റര്‍ പരിശോധന നടന്നുകൊണ്ടിരിക്കുകയാണ്.

Also Read; ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ വാടക മുടങ്ങി; 547 കുടുംബങ്ങള്‍ പ്രതിസന്ധിയില്‍

ശ്രീകോവിലിന് മുന്നിലെ വാതിലില്‍ പഴയ സ്വര്‍ണത്തകിട് മാറ്റി പുതിയത് പൊതിയുന്ന ജോലികള്‍ നടക്കുകയാണ്. ബുധനാഴ്ച തത്കാലത്തേക്ക് നിര്‍ത്തിവച്ച ജോലി ഇന്നലെ പുനരാരംഭിച്ചപ്പോഴാണ് സ്വര്‍ണ ദണ്ഡുകളിലൊന്ന് കാണാതായത് ശ്രദ്ധയില്‍പ്പെട്ടത്. പോലീസും ക്ഷേത്രസുരക്ഷാ ഉദ്യോഗസ്ഥരും പകല്‍ മുഴുവനും പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. ക്ഷേത്രത്തിലെ നിര്‍മ്മാണാവശ്യത്തിനുള്ള സ്വര്‍ണം സ്ട്രോംഗ് റൂമിലാണ് സൂക്ഷിക്കുന്നത്. പണിക്കായി പുറത്തെടുക്കുമ്പോഴും തിരികെ വയ്ക്കുമ്പോഴും സ്വര്‍ണം തൂക്കി തിട്ടപ്പെടുത്താറുണ്ടെന്ന് എക്സിക്യൂട്ടീവ് ഓഫീസര്‍ ബി മഹേഷ് പറഞ്ഞു.

ശ്രീകോവിലിലെ അനന്തശയന വിഗ്രഹത്തിനു മുന്നില്‍ ശിരസ്, ഉടല്‍,പാദം എന്നിവ തൊഴാന്‍ മൂന്നു വാതിലുകളാണുള്ളത്. ഇവയില്‍ ആദ്യത്തെ നടയിലെ വാതിലിന്റെ പഴയസ്വര്‍ണത്തകിട് മാറ്റി പുതിയ സ്വര്‍ണത്തകിട് ചേര്‍ക്കുന്ന ജോലിയാണ് നടക്കുന്നത്. ഇതിനായി സ്‌ട്രോംഗ് റൂമില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണം പുറത്തെടുത്തിരുന്നു. ബുധനാഴ്ചത്തെ ജോലിക്കു ശേഷം സ്വര്‍ണം തൂക്കി മുറിയിലേക്ക് മാറ്റിയിരുന്നു. ഇന്നലെ രാവിലെ ജോലി തുടരാനായി പുറത്തെടുത്ത സ്വര്‍ണം തൂക്കിനോക്കി കണക്കെടുത്തപ്പോഴാണ് ദണ്ഡ് നഷ്ടപ്പെട്ടതായി കണ്ടെത്തിയത്. സ്വര്‍ണത്തകിട് വിളക്കിച്ചേര്‍ക്കാനുള്ള കാഡ്മിയം ചേര്‍ന്നതാണ് കാണാതായ സ്വര്‍ണദണ്ഡ്. ശ്രീകോവിലിനു മുന്നിലെ ഒറ്റക്കല്‍ മണ്ഡപത്തിലാണ് വാതിലിന്റെ ജോലികള്‍ നടത്തിയിരുന്നത്. ജോലി നടക്കുന്ന സ്ഥലമുള്‍പ്പെടെ ക്ഷേത്രപരിസരം സിസിടിവി ക്യാമറകളുടെ നിരീക്ഷണത്തിലാണ്.

Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…

Leave a comment

Your email address will not be published. Required fields are marked *