September 7, 2024
#Career

തൊഴില്‍ അന്വേഷകര്‍ക്ക് എല്ലാ സേവനങ്ങളും ഒരു കുടക്കീഴില്‍

തൃശൂര്‍: തൊഴില്‍ അന്വേഷകരായ യുവജനങ്ങള്‍ക്ക് വേണ്ട എല്ലാ സേവനങ്ങളും ഒരു കുടക്കീഴില്‍ നല്‍കി മോഡല്‍ കരിയര്‍ സെന്റര്‍. ഇരിഞ്ഞാലക്കുട ടൗണ്‍ എംപ്ലോയെന്റ് എക്സ്ചേഞ്ചില്‍ ദേശീയ തൊഴില്‍ മന്ത്രാലയത്തിന്റെ ഭാഗമായ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കരിയര്‍ സര്‍വീസിന്റെ കീഴിലാണ് മോഡല്‍ കരിയര്‍ സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. തൊഴില്‍ അന്വേഷകര്‍ക്ക് വേണ്ട എല്ലാ സേവനങ്ങളും ഒരു കുടക്കീഴില്‍ കൊണ്ടുവരിക എന്നതാണ് മോഡല്‍ കരിയര്‍ സെന്ററുകളുടെ പ്രവര്‍ത്തന ലക്ഷ്യം.

Also Read; കേരളീയത്തില്‍ എല്ലാ പരിപാടികളിലും പ്രവേശനം സൗജന്യം: മന്ത്രി വി.ശിവന്‍കുട്ടി

ഉദ്യോഗാര്‍ത്ഥികള്‍ക്ക് കരിയര്‍ ഗൈഡന്‍സ്, നൈപുണ്യ വികസന പരിശീലനങ്ങള്‍, മറ്റു തൊഴില്‍ സംബന്ധമായ സേവനങ്ങള്‍, തൊഴില്‍ മേളകള്‍ തുടങ്ങിയ സേവനങ്ങള്‍ മോഡല്‍ കരിയര്‍ സെന്റര്‍ വഴി ലഭ്യമാണ്. സ്വകാര്യ മേഖലയിലുള്ള തൊഴില്‍ ദാതാക്കള്‍ക്ക് മോഡല്‍ കരിയര്‍ സെന്ററില്‍ രജിസ്റ്റര്‍ ചെയ്ത് തങ്ങള്‍ക്ക് ആവശ്യമായ യോഗ്യതകളുള്ള ഉദ്യോഗാര്‍ത്ഥികളെ നാഷണല്‍ കരിയര്‍ സര്‍വീസ് പോര്‍ട്ടലില്‍ നടത്തുന്ന തൊഴില്‍ മേളകള്‍ മുഖേനയോ കണ്ടെത്തുന്നതിനായുള്ള സേവനങ്ങള്‍ മോഡല്‍ കരിയര്‍ സെന്ററുകള്‍ നല്‍കും.

http://www.ncs.gov.in എന്ന പോര്‍ട്ടല്‍ മുഖേന രജിസ്റ്റര്‍ ചെയ്യുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്കും ഉദ്യോഗദായകര്‍ക്കുമാണ് മോഡല്‍ കരിയര്‍ സെന്ററിന്റെ സേവനങ്ങള്‍ ലഭ്യമാവുക. നാഷണല്‍ കരിയര്‍ സര്‍വീസ് പോര്‍ട്ടലിന്റെ രജിസ്ട്രേഷനും മോഡല്‍ കരിയര്‍ സെന്ററിന്റെ സേവനങ്ങളും ഇരിഞ്ഞാലക്കുട ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ കരിയര്‍ സെന്റര്‍ വഴി ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0480-2821652, 9544068001 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക

Join with metro post: വാർത്തകൾ വേഗത്തിലറിയാൻ Metro Post വാട്സ്ആപ്പ് ചാനലിൽ അംഗമാകൂ

Leave a comment

Your email address will not be published. Required fields are marked *