September 7, 2024
#Career

കേരള ബാങ്കില്‍ റിക്രൂട്ട്‌മെന്റ്; ഇന്നുതന്നെ അപേക്ഷിക്കൂ

കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്കിന് കീഴില്‍ അസിസ്റ്റന്റ് മാനേജര്‍ തസ്തികയിലേക്ക് ബിരുദം പൂര്‍ത്തിയാക്കിയവര്‍ക്ക് അവസരം. കേരളത്തിലുടനീളം 150 ഓളം പോസ്റ്റുകളിലേക്കായി പി.എസ്.സി മുഖാന്തിരമാണ് നേരിട്ടുള്ള റിക്രൂട്ട്‌മെന്റിന് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. പോസ്റ്റ് & കാറ്റഗറി അസിസ്റ്റന്റ് മാനേജര്‍ തസ്തികയിലേക്കാണ് നിയമനം.

ജനറല്‍ കാറ്റഗറിക്കാര്‍ക്കാണ് ഇപ്പോഴുള്ള നിയമനം. 433/2023 ആണ് കാറ്റഗറി നമ്പര്‍.
തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് ജോയിന്‍ ചെയ്യുന്ന ദിവസം മുതല്‍ രണ്ട് വര്‍ഷത്തേക്ക് പ്രൊബേഷന്‍ കാലാവധിയാണ്. 18 വയസ് മുതല്‍ 28 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. (02-01-1995 നും 01-01-2005നും ഇടയില്‍ ജനിച്ചവരായിരിക്കണം). എസ്.സി, എസ്.ടി, ഒ.ബി.സി, ഭിന്ന ശേഷി വിഭാഗക്കാര്‍ക്ക് പ്രായപരിധിയില്‍ നിയമാനുസൃതമായ ഇളവുകളുണ്ടായിരിക്കും.
ഫിനാന്‍സ്/ ബാങ്കിങ്ങില്‍ എം.ബി.എ, എ.സി.എ, എ.സി.എം.എ, എ.സി.എസ്, കോ- ഓപ്പറേഷന്‍ ആന്‍ഡ് ബാങ്കിങ് ഓഫ് കേരള അഗ്രികള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബി.എസ്.സി എന്നീ യോഗ്യതയുള്ളവര്‍ക്ക് പ്രത്യേക മുന്‍ഗണന ലഭിക്കുന്നതാണ്.

Also Read; ശ്രീലങ്ക ക്രിക്കറ്റ് ബോര്‍ഡിനെ മുഴുവന്‍ പുറത്താക്കി

തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 24,060 മുതല്‍ 69,610 രൂപ വരെയാണ് പ്രതിമാസ ശമ്പളം.
താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് കേരള പി.എസ്.സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് മുഖാന്തിരം ഒറ്റത്തവണ രജിസ്റ്റര്‍ ചെയ്ത് അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക നോട്ടിഫിക്കേഷന്‍ പൂര്‍ണമായും വായിച്ച് മനസിലാക്കണം. അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി നവംബര്‍ 29 ആണ്. ഒഫീഷ്യല്‍ നോട്ടിഫിക്കേഷന്‍ ലഭിക്കുന്നതിനായി file:///C:/Users/user/Downloads/noti-433-23.pdf സന്ദര്‍ശിക്കുക. അപേക്ഷ സമര്‍പ്പിക്കുന്നതിനായി www.keralapsc.gov.in സന്ദര്‍ശിക്കുക.

Leave a comment

Your email address will not be published. Required fields are marked *