September 7, 2024
#Movie

സൈജു കുറുപ്പിന്റെ ‘പൊറാട്ട് നാടക’ത്തിന് കോടതി വിലക്ക്‌

സൈജു കുറുപ്പിനെ നായകനാക്കി നൗഷാദ് സഫ്രോണ്‍ സംവിധാനം ചെയ്യുന്ന ‘പൊറാട്ട് നാടകം’ സിനിമയുടെ റിലീസിനു വിലക്ക്. പകര്‍പ്പവകാശ നിയമ ലംഘനത്തിന്റെ അടിസ്ഥാനത്തിലാണ് സിനിമയുടെ സെന്‍സറിങ്ങിനും തുടര്‍ന്നുള്ള റിലീസിനും എറണാകുളം ഫസ്റ്റ് ക്ലാസ് അഡീഷനല്‍ ഡിസ്ട്രിക്റ്റ് ആന്‍ഡ് സെഷന്‍സ് ജഡ്ജ് വിലക്കേര്‍പ്പെടുത്തിയത്.

എഴുത്തുകാരനും സംവിധായകനുമായ വിവിയന്‍ രാധാകൃഷ്ണന്റേതാണ് ഈ സിനിമയുടെ യഥാര്‍ഥ തിരക്കഥയെന്നാണ് വാദം. വിവിയന്‍ രാധാകൃഷ്ണന്റെയും നിര്‍മാതാവ് അഖില്‍ ദേവിന്റെയും പരാതിയിലാണ് നടപടി. ‘ശുഭം’ എന്നു പേരിട്ടിരുന്ന ഈ തിരക്കഥ സിനിമയാക്കാന്‍ എല്‍എസ്ഡിപ്രൊഡക്ഷന്‍സ് മാനേജിങ് ഡയറക്ടര്‍ ആയ അഖില്‍ ദേവിന് വര്‍ഷങ്ങള്‍ക്കു മുന്‍പേ വിവിയന്‍ കൈമാറിയിരുന്നു. തുടര്‍ന്ന് നായക വേഷം ചെയ്യുന്നതിനായി അഖില്‍ ദേവ് മുഖേനെ വിവിയന്‍ രാധകൃഷ്ണന്‍ നടന്‍ സൈജു കുറുപ്പിനെ സമീപിക്കുകയും.

Also Read; രശ്മികയ്ക്കു പിന്നാലെ ഡീപ്‌ഫെയ്ക്കില്‍ കുരുങ്ങി കത്രീന കൈഫ്

അദ്ദേഹത്തിന് വായിക്കാന്‍ സ്‌ക്രിപ്റ്റ് അയച്ചുകൊടുക്കുകയും ചെയ്തു. എന്നാല്‍ ഇതേ തിരക്കഥ സുനീഷ് വാരനാടിന്റെ തിരക്കഥയെന്ന രീതിയില്‍ ‘പൊറാട്ട് നാടകം’ എന്ന പേരില്‍ ഇവര്‍ സിനിമയാക്കിയെന്നാണ് അഖില്‍ ദേവും വിവിയന്‍ രാധാകൃഷ്ണനും ആരോപിക്കുന്നത്.

 

Leave a comment

Your email address will not be published. Required fields are marked *