September 7, 2024
#gulf

ഇ-സേവനങ്ങളില്‍ പുതിയ പരിഷ്‌കാരവുമായി ഖത്തര്‍ തൊഴില്‍മന്ത്രാലയം

ഖത്തര്‍: തൊഴില്‍ മന്ത്രാലയത്തിന് കീഴിലെ സേവനങ്ങള്‍ കൂടുതല്‍ വേഗത്തിലും ലളിതവുമാക്കുന്നതിന്റെ ഭാഗമായി ഇ- സേവനങ്ങളുടെ പട്ടിക കൂടുതല്‍ വിപുലപ്പെടുത്തി അധികൃതര്‍. കൂടുതല്‍ വിഭാഗങ്ങള്‍ ഉള്‍പ്പെടുത്തിയാണ് പട്ടിക വിപുലപ്പെടുത്തിയിരിക്കുന്നത്. വെബ്സൈറ്റിലെ നിര്‍ദേശങ്ങള്‍ക്കനുസൃതമായി റിക്രൂട്ട്മെന്റ് ഓഫീസ് ലൈസന്‍സ് ഓണ്‍ലൈനായി പുതുക്കാനും റദ്ദാക്കാനുമുള്ള സേവനം ഇപ്പോള്‍ എല്ലാം ഇ-സേവനങ്ങള്‍ വഴി ലഭ്യമാകും.

Also Read; കോണ്‍ഗ്രസിന്റെ പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിക്ക് അനുമതി നിഷേധിച്ചത് സിപിഐഎം ഇടപെടല്‍ മൂലം: കെ സുധാകരന്‍

ലേബര്‍ റിക്രൂട്ട്മെന്റ് ഓഫിസുകളുടെ തൊഴിലുടമകള്‍ ലൈസന്‍സുകള്‍ കാലാവധി അവസാനിക്കുന്നതിന്റെ ഒരു മാസം മുമ്പ് എങ്കിലും ഇ-സേവനം വഴി പുതുക്കുന്നതിനുള്ള അപേക്ഷ സമര്‍പ്പിക്കണം. മന്ത്രാലയംം ഇക്കാര്യം നിര്‍ദേശിച്ചിട്ടുണ്ട്. ലൈസന്‍സ് പുതുക്കുന്നതിന് ചില നിബന്ധനകള്‍ മുന്നോട്ടുവെച്ചിട്ടുണ്ട്. സ്ഥാപനത്തിന്റെ ഇ.ഐ.ഡിയും സാധുവായ വാണിജ്യ രജിസ്ട്രേഷനും ഉണ്ടായിരിക്കണം എന്നതാണ് പുതുതായി മുന്നോട്ടുവെച്ചിരിക്കുന്ന നിബന്ധന.

 

Leave a comment

Your email address will not be published. Required fields are marked *