#gulf

റിയദ് എയര്‍ വിമാനങ്ങളുടെ രണ്ടാമത്തെ ഡിസൈനും പുറത്തുവിട്ടു

റിയാദ്: സൗദിയിലെ പുതിയ വിമാന കമ്പിനിയായ ‘റിയാദ് എയര്‍’ തങ്ങളുടെ രാണ്ടാമത്തെ ഡിസൈന്‍ പുറത്തുവിട്ടു. ആദ്യ ഡിസൈനിലുള്ള വിമാനങ്ങള്‍ അവതരിപ്പിച്ച് മാസങ്ങള്‍ക്ക് ശേഷം ആണ് പുതിയ വിമാനങ്ങളുടെ ഡിസൈന്‍ പുറത്തിറക്കിയിരിക്കുന്നത്. ദുബായ് എയര്‍ ഷോയിലാണ് പുതിയ ഡിസൈന്‍ പുതിയ പാറ്റേണില്‍ അവതരിപ്പിക്കുന്നത്.

രണ്ടുതരം കളര്‍ ഡിസൈനുകളില്‍ ആണ് വിമാനങ്ങള്‍ ഇറക്കുന്നത്. ഇങ്ങനെ വിമാനം ഇറക്കുന്ന ആദ്യത്തെ അന്താരാഷ്ട്ര വിമാന കമ്പനിയാണ് റിയാദ് എയര്‍ എന്ന് അധികൃതര്‍ വ്യക്തമാക്കി.

ഇക്കഴിഞ്ഞ ജൂണില്‍ പാരിസ് എയര്‍ ഷോയിലാണ് ആദ്യത്തെ ഡിസൈന്‍ പുറത്തിറക്കിയത്. സൗദി അറേബ്യയുടെ പൂര്‍ണ ഉടമസ്ഥതയിലാണ് കമ്പനി. പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടിന് കീഴിലാണ് പുതിയ കമ്പനി സ്ഥാപിച്ചിരിക്കുന്നത്. 2025ല്‍ വിമാനത്തിന്റെ സര്‍വീസ് ആരംഭിക്കാന്‍ ആണ് തീരുമാനിച്ചിരിക്കുന്നത്.

Join with metro post: വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

നിരവധി സ്ഥലങ്ങളിലേക്ക് സര്‍വീസ് നടത്താന്‍ വേണ്ടിയുള്ള തയ്യാറെടുപ്പുകള്‍ നടക്കുന്നുണ്ട്. ലോകമെമ്പാടുമുള്ള നൂറിലധികം ലക്ഷ്യസ്ഥാനങ്ങള്‍ ആണ് ആദ്യ ഘട്ടത്തില്‍ ലക്ഷ്യം വെക്കുന്നത്. വിവിധ രാജ്യങ്ങളും സൗദിയും തമ്മില്‍ ബന്ധിപ്പിക്കാന്‍ വേണ്ടിയാണ് സര്‍വീസുകള്‍ നടക്കുന്നത്. ലോകമെമ്പാടുമുള്ള വ്യോമഗതാഗത മേഖലക്ക് സൗദിയുടെ പുതിയ സര്‍വീസ് മുതല്‍ കൂട്ടായിരിക്കും. പുതിയ സവിശേഷതകളോടെയാണ് റിയാദ് എയര്‍ പുറത്തിറങ്ങുന്നത്.

 

Also Read; മുതിര്‍ന്ന സിപിഐഎം നേതാവ് എന്‍ ശങ്കരയ്യ അന്തരിച്ചു

 

 

Leave a comment

Your email address will not be published. Required fields are marked *