ഗവര്‍ണറെത്തും; ഇടുക്കിയില്‍ ഹര്‍ത്താല്‍ ആരംഭിച്ചു
തൊടുപുഴ: നിയമസഭ പാസ്സാക്കിയ ഭൂപതിവ് നിയമഭേദഗതി ബില്‍ ഒപ്പിടാത്ത ഗവര്‍ണറുടെ നടപടിയില്‍ പ്രതിഷേധിച്ച് എല്‍.ഡി.എഫ് ഇടുക്കി ജില്ലാ കമ്മിറ്റി ആഹ്വാനംചെയ്ത ജില്ലാ ഹര്‍ത്താല്‍ ആരംഭിച്ചു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ പരിപാടിയില്‍ പങ്കെടുക്കാനായി ജില്ലയില്‍ എത്തുന്നതിന്റെ പശ്ചാത്തലത്തിലാണ് ഹര്‍ത്താല്‍. രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍.
Also Read ; കേരളത്തില്‍ ഇന്ന് മഴക്ക് സാധ്യത
ഗവര്‍ണര്‍ പങ്കെടുക്കുന്ന പരിപാടിയില്‍ എസ്.എഫ്.ഐ കരിങ്കൊടി കാണിക്കുമെന്ന് പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഹര്‍ത്താലിനെത്തുടര്‍ന്ന് ജില്ലയില്‍ ബസുകള്‍ ഓടുന്നില്ല, കടകളും അടഞ്ഞുകിടക്കുകയാണ്. അതേസമയം എല്‍.ഡി.എഫ് മാര്‍ച്ചും പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ല അതിര്‍ത്തികളില്‍ കരിങ്കൊടി പ്രതിഷേധം ഉണ്ടായേക്കുമെന്ന വിവരമുണ്ട്.
‘സംഘി ഖാന്‍, താങ്കള്‍ക്ക് ഇവിടെ സ്വാഗതമില്ല’ എന്ന് ഇംഗ്ലീഷിലെഴുതിയ കറുത്ത ബാനര്‍ ഗവര്‍ണര്‍ക്കെതിരെ തൊടുപുഴയില്‍ എസ്.എഫ്.ഐ ഉയര്‍ത്തി. ജില്ലാ കമ്മിറ്റിയുടെ പേരിലാണ് ബാനര്‍. ചൊവ്വാഴ്ച ഗവര്‍ണര്‍ക്കെതിരേ രാജ്ഭവനിലേക്ക് മാര്‍ച്ച് നടത്താന്‍ എല്‍.ഡി.എഫ് ഇടുക്കി ജില്ലാ കമ്മിറ്റി തീരുമാനിച്ചിരുന്നു. എന്നാല്‍, അന്ന്തന്നെ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ കുടുംബസുരക്ഷാ പദ്ധതിയുടെ ഉദ്ഘാടന പരിപാടിയില്‍ പങ്കെടുക്കാന്‍ ഗവര്‍ണര്‍ ജില്ലയിലെത്തുമെന്ന് അറിയിച്ചു. ഇതോടെയാണ് ജില്ലയില്‍ എല്‍.ഡി.എഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം