January 22, 2025
#Top Four

എസ് എഫ് ഐയുടെ പ്രതിഷേധം; റോഡരികിലെ കടയ്ക്ക് മുന്നില്‍ ഇരുന്നുകൊണ്ട് പോലീസിനെ ശകാരിച്ച് ഗവര്‍ണര്‍

കൊല്ലം: നിലമേലില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ എസ് എഫ് ഐയുടെ പ്രതിഷേധം. കരിങ്കൊടി കാണിച്ചതില്‍ ക്ഷുഭിതനായ ഗവര്‍ണര്‍ കാറില്‍ നിന്നിറങ്ങുകയും റോഡരികിലുള്ള കടയ്ക്ക് മുന്നില്‍ ഇരുന്നുകൊണ്ട് പോലീസിനെ ശകാരിക്കുകയും ചെയ്തു.

മുഖ്യമന്ത്രി പിണറായി വിജയന്‍ പോകുമ്പോള്‍ ഇങ്ങനെയാണോ സുരക്ഷയൊരുക്കുന്നതെന്നും എന്തുകൊണ്ടാണ് നേരത്തെ പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തില്ലെന്നും ഗവര്‍ണര്‍ ചോദിച്ചു. തിരികെ വാഹനത്തില്‍ കയറാന്‍ കൂട്ടാക്കാതെ അദ്ദേഹം റോഡരികില്‍ തുടരുകയും കടയില്‍ നിന്ന് ചായ കുടിക്കുകയും ചെയ്തു.

Also Read; പ്രധാനമന്ത്രിയേയും കേന്ദ്രപദ്ധതികളേയും അവഹേളിച്ചുവെന്ന പരാതിയില്‍ ഹൈക്കോടതി ജീവനക്കാര്‍ക്ക് സസ്പെന്‍ഷന്‍

എസ് എഫ് ഐ, ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കണമെന്നാണ് ഗവര്‍ണറുടെ ആവശ്യം. കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ സെക്രട്ടറിയെ അദ്ദേഹം പരാതി അറിയിച്ചിട്ടുണ്ട്.

Leave a comment

Your email address will not be published. Required fields are marked *