#Politics #Top News

സ്വന്തം കിടപ്പ് മുറിയില്‍ ഒരു ഗ്ലാസ് വെള്ളം അടച്ച് വെച്ചില്ലെങ്കില്‍ മരപ്പട്ടിയുടെ മൂത്രം വീഴും, വലിയ സൗകര്യങ്ങളോട് കൂടിയല്ല മന്ത്രിമാര്‍ കഴിയുന്നതെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വലിയ സൗകര്യങ്ങളോട് താമസിക്കുന്നവരാണ് മന്ത്രിമാര്‍ എന്നത് തെറ്റിദ്ധാരണ മാത്രമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വന്തം കിടപ്പ് മുറിയില്‍ ഒരു ഗ്ലാസ് വെള്ളം അടച്ച് വെച്ചില്ലെങ്കില്‍ മരപ്പട്ടിയുടെ മൂത്രം വീഴുന്ന സ്ഥിതിയാണെന്നും രാവിലെ ഇടേണ്ട ഷര്‍ട്ടൊക്കെ ഇസ്തിരിയിട്ട് വെച്ചാല്‍ കുറച്ച് കഴിയുമ്പോള്‍ അതില്‍ മരപ്പട്ടി മൂത്രമൊഴിക്കും എന്നും അദ്ദേഹം പറഞ്ഞു.

Also Read ; വി എസ് നിര്‍ത്തിയിടത്ത് നിന്ന് തുടങ്ങുകയാണ്; ആലപ്പുഴയില്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് കെ എം ഷാജഹാന്‍

സ്വന്തം കിടപ്പ് മുറിയില്‍ ഒരു ഗ്ലാസ് വെള്ളം വിശ്വാസത്തോടെ വെയ്ക്കാന്‍ പറ്റില്ല, അതെടുത്ത് കുടിക്കാന്‍ അടച്ച് തന്നെ വെയ്ക്കണം. എപ്പോഴാണ് ഈ സാധനം ഇതിനകത്ത് വീഴുക എന്ന് പറയാന്‍ പറ്റില്ല. അങ്ങനെയുള്ള എത്ര വീടുകള്‍ നമുക്ക് ഉണ്ട്, ക്ലിഫ് ഹൗസ് അങ്ങനൊന്നാണ്. ഈ അനുഭവം എവിടെ നിന്നെങ്കിലും കേട്ടതല്ല, എന്റെ അനുഭവമാണ്, മുഖ്യമന്ത്രി പറഞ്ഞു.

മതിയായ സൗകര്യങ്ങളുള്ള കെട്ടിടങ്ങള്‍ നിര്‍മ്മിക്കുമ്പോള്‍ അതിനാവശ്യമായ പണം ചെലവഴിക്കുന്നത് ദുര്‍വ്യയമല്ല. എന്തിനും അനാവശ്യ വിവാദങ്ങള്‍ ഉയര്‍ത്തിക്കൊണ്ട് വരുന്നതാണ് കേരളത്തിന്റെ പ്രത്യേകത. വിവാദങ്ങള്‍ നടന്നോട്ടെ, ആവശ്യമായ കാര്യങ്ങള്‍ നടക്കുക എന്നതാണ് പ്രധാനം എന്നും അദ്ദേഹം പറഞ്ഞു.

കേരള കേഡറിലെ ഐ എ എസ് ഉദ്യോഗസ്ഥര്‍ക്കായുള്ള ഓഫീസേഴ്‌സ് എന്‍ക്ലേവിന്റെ ശിലാ സ്ഥാപനം ആക്കുളത്ത് നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. ധ്യക്ഷനായ പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് വേദിയിലിരിക്കെയാണ് ഗസ്റ്റ് ഹൗസുകളെക്കുറിച്ച് മുഖ്യമന്ത്രി പരാമര്‍ശിച്ചത്.

Join with  metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

Leave a comment

Your email address will not be published. Required fields are marked *