സീറ്റിലിരുന്ന വിദ്യാര്‍ത്ഥിനിയെ മര്‍ദ്ദിച്ച കണ്ടക്ടര്‍ അറസ്റ്റില്‍

മലപ്പുറം: എടപ്പാളില്‍ സ്വകാര്യബസിലെ സീറ്റിലിരുന്ന വിദ്യാര്‍ത്ഥിനിയെ മര്‍ദ്ദിച്ച സംഭവം കണ്ടക്ടര്‍ അറസ്റ്റില്‍. കോഴിക്കോട് – തൃശൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ‘ഹാപ്പി ഡേയ്‌സ്’ എന്ന ബസിന്റെ കണ്ടക്ടറായ മാങ്കാവ് സ്വദേശി മേടോല്‍ പറമ്പില്‍ ഷുഹൈബിനെയാണ് (26) ചങ്ങരംകുളം പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാവിലെയായിരുന്നു സംഭവം.
Also Read ;സിദ്ധാര്‍ത്ഥന്റെ മരണം; ‘അന്വേഷണം തൃപ്തികരമല്ലെന്ന് അച്ഛന്‍ ജയപ്രകാശ്
പെരുമ്പിലാവിലെ കോളജില്‍ മൂന്നാം വര്‍ഷ ജേണലിസം വിദ്യാര്‍ത്ഥിനിയായ കൂടല്ലൂര്‍ മണ്ണിയം പെരുമ്പലം സ്വദേശിനിക്കാണ് കണ്ടക്ടറില്‍ നിന്നും മര്‍ദ്ദനത്തിനിരയായത്. ഷുഹൈബ് പെണ്‍കുട്ടിയുടെ കാലില്‍ ചവിട്ടുകയും മുഖത്ത് അടിക്കുകയും ചെയ്തിട്ടുണ്ടെന്ന് പരാതിയില്‍ പറയുന്നു.എടപ്പാളില്‍ നിന്നു പെരുമ്പിലാവിലേക്ക് പോകാന്‍ കയറിയ പെണ്‍കുട്ടി ഒഴിവുള്ള സീറ്റില്‍ ഇരുന്നതിനാല്‍ സീറ്റിന് സമീപം എത്തിയ കണ്ടക്ടര്‍ എഴുന്നേല്‍ക്കാന്‍ ആവശ്യപ്പെടുകയും എന്നാല്‍ ഇത് പെണ്‍കുട്ടി വിസമ്മതിച്ചതോടെ ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടാവുകയായിരുന്നു. ഇതിനിടയിലായിരുന്നു മര്‍ദ്ദനം. തുടര്‍ന്ന് പെണ്‍കുട്ടി അദ്ധ്യാപകരെയും വീട്ടുകാരെയും വിവരം അറിയിച്ചശേഷം കുന്നംകുളത്തെ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം