#International #Top News

ഞാന്‍ തിരഞ്ഞെടുക്കപ്പെട്ടില്ലെങ്കില്‍ ഏറ്റവും കുറഞ്ഞത് രക്തച്ചൊരിച്ചിലാകും സംഭവിക്കാന്‍ പോകുന്നതെന്ന് ഡൊണാള്‍ഡ് ട്രംപ്

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ താന്‍ വിജയിച്ചില്ലെങ്കില്‍ രക്തച്ചൊരിച്ചില്‍ ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കി ഡൊണാള്‍ഡ് ട്രംപ്. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിനമായിരിക്കും വനംബറില്‍ നടക്കുന്ന തിരഞ്ഞെടുപ്പെന്നും അദ്ദേഹം വ്യക്തമാക്കി. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായി സ്ഥാനമുറപ്പിച്ച ശേഷം ഒഹിയോയില്‍ നടന്ന ഒരു റാലിയില്‍ സംസാരിക്കുകയായിരുന്നു ട്രംപ് അപ്പോഴാണ് ഇക്കാര്യം അദ്ദേഹം പറഞ്ഞത്.

Also Read ; ലോക്‌സഭാ തെരഞ്ഞൈടുപ്പ് ഏപ്രില്‍ 19ന്; കേരളത്തില്‍ 26ന്, വോട്ടെണ്ണല്‍ ജൂണ്‍ നാലിന്

എന്നാല്‍, എന്തിനെ സംബന്ധിച്ചാണ് ട്രംപിന്റെ രക്തച്ചൊരിച്ചില്‍ പരാമര്‍ശം എന്നത് വ്യക്തമല്ലെന്നും മെക്സിക്കോയില്‍ കാര്‍ നിര്‍മാണം നടത്തി അമേരിക്കയില്‍ വിഷക്കാനുള്ള ചൈനയുടെ പദ്ധതിയെ വിമര്‍ശിച്ചതിന് പിന്നാലെയാണ് തിരഞ്ഞെടുക്കപ്പെട്ടില്ലെങ്കില്‍ ഏറ്റവും കുറഞ്ഞത് രക്തച്ചൊരിച്ചില്‍ ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞത്.

‘ഞാന്‍ തിരഞ്ഞെടുക്കപ്പെട്ടില്ലെങ്കില്‍ ഏറ്റവും കുറഞ്ഞത് രക്തച്ചൊരിച്ചിലാകും സംഭവിക്കാന്‍ പോകുന്നത്. അത് രാജ്യത്തിന് വേണ്ടിയുള്ള രക്തച്ചൊരിച്ചിലായിരിക്കും. പക്ഷേ അവര്‍ കാറുകള്‍ വില്‍ക്കാന്‍ പോകുന്നില്ല. ഈ തിരഞ്ഞെടുപ്പില്‍ എനിക്ക് വിജയിക്കാന്‍ സാധിച്ചില്ലെങ്കില്‍ ഈ രാജ്യത്തെ ജനങ്ങള്‍ മറ്റൊരു തിരഞ്ഞെടുപ്പ് കാണുമോ എന്ന കാര്യം സംശയമാണ്. ജോ ബൈഡന്‍ ഏറ്റവും മോശം പ്രസിഡന്റാണ്. ബൈഡന്‍ വീണ്ടും പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍ സാമൂഹിക സുരക്ഷ ഇല്ലാതാകും. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി അദ്ദേഹം തകര്‍ത്തുകൊണ്ടിരിക്കുകയാണ്. സാമൂഹിക സുരക്ഷയില്‍ മെഡികെയര്‍ കൂടി ഉള്‍പ്പെടുന്നുണ്ട്. അമേരിക്കയിലെ മുതിര്‍ന്ന പൗരന്മാര്‍ വലിയ പ്രതിസന്ധിയിലാകാന്‍ പോവുകയാണ്. സാമൂഹിക സുരക്ഷയും മെഡികെയറും നിലനിര്‍ത്താമെന്ന് ഞാന്‍ വാഗ്ദാനം ചെയ്യുന്നു.’ – ട്രംപ് പറഞ്ഞു.

Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

Leave a comment

Your email address will not be published. Required fields are marked *