‘ എടാ മോനേ ‘ , ആവേശത്തിലെ ഹിറ്റ് ഡയലോഗിന്റെ അകമ്പടിയോടെ പാര്‍ട്ടി നടത്തി ഗുണ്ടാ തലവന്‍
തൃശൂര്‍: ജയിലില്‍ നിന്നറങ്ങിയതിന്റെ ആഹ്ലാദം പങ്കുവയ്ക്കാനായി പാര്‍ട്ടി നടത്തി ഗുണ്ടാതലവന്‍.നിരവധി കൊലപാതകക്കേസുകളിലെ പ്രതിയായ കുറ്റൂര്‍ സ്വദേശി അനൂപാണ് പാര്‍ട്ടി സംഘടിപ്പിച്ചത്.കൊടും ക്രിമിനലുകളടക്കം അറുപതോളം പേരാണ് പാര്‍ട്ടിയില്‍ പങ്കെടുത്തത്.
Also Read ; വാരാണസിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കും
അടുത്തിടെ പുറത്തിറങ്ങിയ ആവേശം സിനിമയിലെ എടാ മോനേ എന്ന ഹിറ്റ് ഡയലോഗിന്റെ അകമ്പടിയോടെ പാര്‍ട്ടിയുടെ ദൃശ്യങ്ങള്‍ റീലുകളാക്കി സമൂഹമാധ്യങ്ങളിലൂടെ പോസ്റ്റും ചെയ്തു. പാര്‍ട്ടിയിലേക്ക് മദ്യകുപ്പികള്‍ കൊണ്ടുപോകുന്നതും ആഡംബരക്കാറില്‍ കൂളിങ് ഗ്ലാസ് ധരിച്ച് അനൂപ് വന്നിറങ്ങുന്നതും കൂട്ടാളികള്‍ സ്വാഗതം ചെയ്യുന്നതും റീലില്‍ കാണാം.അവണൂര്‍, വരടിയം, കുറ്റൂര്‍, കൊട്ടേക്കാട് മേഖലകളില്‍ സമീപകാലത്തു ഭീതി സൃഷ്ടിച്ച പല ഗുണ്ടാ ആക്രമണക്കേസുകളിലും പങ്കെടുത്ത സംഘത്തിലെ അനൂപിനെ അടുത്തിടെ കൊലപാതകക്കേസില്‍ കോടതി വിട്ടയച്ചിരുന്നു.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
അറുപതിലേറെ പേര്‍ പാടത്ത് തമ്പടിച്ചതറിഞ്ഞ് പോലീസ് വന്നതും ദൃശ്യങ്ങളില്‍ കാണാം. ജില്ലയില്‍ ക്വട്ടേഷന്‍, ഗുണ്ടാ ആക്രമണങ്ങള്‍ വ്യാപകമായിരുന്നെങ്കിലും ഇടക്കാലത്തു നിലച്ചിരുന്നു. സമീപകാലത്തായി വീണ്ടും ഗുണ്ടാസംഘങ്ങള്‍ വ്യാപകമായിട്ടുണ്ട്.