January 22, 2025
#International #Top Four

അബ്ദുള്‍ റഹീമിന്റെ മോചനം ; ദയാധനം കൈമാറി, നടപടികള്‍ അന്തിമഘട്ടത്തില്‍

റിയാദ്: സൗദി ജയിലില്‍ കഴിയുന്ന അബ്ദുള്‍ റഹീമിന്റെ മോചനത്തിനായുള്ള നടപടികള്‍ അന്തിമ ഘട്ടത്തിലേക്ക്.ദയാധനമായ 15 മില്യണ്‍ റിയാലിന്റെ സെര്‍ട്ടിഫൈഡ് ചെക്ക് കൈമാറിയതോടെയാണ് മോചന നടപടികള്‍ വേഗത്തിലായത്.

Also Read ; മുന്‍ചക്രമില്ലാതെ ദേശീയ പാതയിലൂടെ തീപ്പൊരി ചിതറിച്ച് വാഹനമോടിച്ചു ; പിന്നാലെ കാര്‍ മണ്‍തിട്ടയിലേക്ക് ഇടിച്ചുകയറി, ഡ്രൈവര്‍ അറസ്റ്റില്‍

റിയാദ് ക്രിമിനല്‍ കോടതി ജഡ്ജിയുടെ പേരില്‍ റിയാദിലെ ഇന്ത്യന്‍ എംബസിയാണ് ചെക്ക് ഇഷ്യൂ ചെയ്തത്. റഹിം നിയമ സഹായ സമിതിയാണ് ഇക്കാര്യം അറിയിച്ചത്. ജഡ്ജിയുടെ പേരില്‍ ചെക്ക് ഇഷ്യൂ ചെയ്തതിനാല്‍ മരിച്ച ബാലന്റെ അനന്തരാവകാശം സംബന്ധിച്ച് അഭിപ്രായ ഭിന്നതകള്‍ പിന്നീട് ഉയര്‍ന്നാലും അത് റഹിം സഹായ സമിതിയ്ക്കു ബാധ്യതയാവില്ല എന്നാണ് വിലയിരുത്തല്‍. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഇങ്ങനെ ചെയ്തതെന്നും നിയമ സഹായ സമിതി അറിയിച്ചു.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

Leave a comment

Your email address will not be published. Required fields are marked *