വന്‍ വിദേശ മദ്യ വേട്ട; 75 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യം പിടിച്ചെടുത്തു
തൃശ്ശൂര്‍: തൃശൂര്‍ കുണ്ടന്നൂരില്‍ വന്‍ വിദേശ മദ്യ വേട്ട. 75 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യമാണ് പോലീസ് പിടിച്ചെടുത്തത്.വടക്കാഞ്ചേരി സിഐ റിജിന്‍ എം തോമസിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് കുണ്ടന്നൂരില്‍ നിന്നും വീട്ടില്‍ സൂക്ഷിച്ച നിലയില്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യം പിടികൂടിയത്.
Also Read ; ബാറുകളും മദ്യശാലകളും തുറക്കില്ല ; കര്‍ണാടകയില്‍ അഞ്ച് ദിവസം സമ്പൂര്‍ണ മദ്യ നിരോധനം
കുണ്ടന്നൂര്‍ മേക്കാട്ടുകുളം കൊച്ചു പോളിന്റെ വീടിനു മുന്നിലുള്ള പറമ്പില്‍ ചാക്കിലാക്കി കുഴിച്ചിട്ട നിലയിലായിരുന്നു മദ്യം സൂക്ഷിച്ചിരുന്നത്. അര ലിറ്ററിന്റെ 150 ബോട്ടില്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യമാണ് പോലീസ് കണ്ടെടുത്തത്.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
ഒന്നാം തീയതി ബീവറേജുകളും ബാറുകളും അവധിയായതിനാലും, ലോക്‌സഭാ തെരഞ്ഞെടുപ്പ് റിസള്‍ട്ട് മുന്‍ നിര്‍ത്തിയും അനധികൃതവിപണനം നടത്തുന്നതിനായി സൂക്ഷിച്ചിരുന്ന മദ്യമാണെന്നാണ് പോലീസ് പറയുന്നത്. പിടി കൂടാനായി എത്തിയപ്പോള്‍ പ്രതി ഓടി രക്ഷപ്പെട്ടു. നേരത്തേ ന്യൂ ഇയര്‍ ലക്ഷ്യമിട്ട് വില്‍ക്കാനായി സൂക്ഷിച്ചിരുന്ന മദ്യം ഇയാളില്‍ നിന്നും പോലീസ് പിടി കൂടിയിരുന്നു.