മുസ്ലീംലീഗിന്റെ പരിപാടിയില്‍ പങ്കെടുത്ത് പി വി അന്‍വര്‍ ; യുഡിഎഫിന്റെ മലയോര യാത്രയിലേക്ക് ക്ഷണം ലഭിച്ചു

മലപ്പുറം: മുസ്ലീം ലീഗ് സംസ്ഥാന കമ്മിറ്റി മലപ്പുറത്ത് സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത് മുന്‍ എംഎല്‍എ പിവി അന്‍വര്‍. യുഡിഎഫിന്റെ മലയോര യാത്രയില്‍ അന്‍വര്‍ പങ്കെടുത്തേക്കുമെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് ഇപ്പോള്‍ ലീഗിന്റെ മലപ്പുറം പോത്തുകല്ലില്‍ സംഘടിപ്പിച്ച പരിപാടിയിലേക്ക് അന്‍വര്‍ എത്തിയത്. ലീഗിന്റെ പ്രളയ പുനരധിവാസ പദ്ധതിയുടെ ഭാഗമായുള്ള പത്ത് വീടുകളുടെ താക്കോല്‍ ദാനത്തിലാണ് പി വി അന്‍വര്‍ പങ്കെടുത്തത്. പി കെ കുഞ്ഞാലിക്കുട്ടി, സാദിഖലി ശിഹാബ് തങ്ങള്‍ എന്നീ ലീഗ് നേതാക്കള്‍ക്കൊപ്പമാണ് പി വി അന്‍വര്‍ പരിപാടിയില്‍ പങ്കെടുത്തത്.
Also Read ; നെന്മാറ ഇരട്ടക്കൊല ; പ്രതിക്ക് കുറ്റബോധമില്ല, നടത്തിയത് ആസൂത്രിത കൊലപാതകമെന്ന് പോലീസ്
പരിപാടിയിലേക്ക് ക്ഷണം ലഭിച്ചിരുന്നുവെന്നാണ് പി വി അന്‍വര്‍ പറഞ്ഞത്. അതേസമയം യുഡിഎഫിന്റെ മലയോര പ്രചാരണ യാത്രയിലേക്കും പി വി അന്‍വറിന് ക്ഷണം ലഭിച്ചിട്ടുണ്ട്. അന്‍വറിന്റെ അഭ്യര്‍ത്ഥന മാനിച്ചാണ് യുഡിഎഫ് തീരുമാനം. യാത്രയില്‍ പങ്കെടുക്കാന്‍ അനുവാദം തേടി അന്‍വര്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനെ കണ്ടിരുന്നു.യാത്രയുടെ ഭാഗമായി പ്രതിപക്ഷ നേതാവ് മാനന്തവാടിയില്‍ എത്തിയപ്പോഴായിരുന്നു കൂടിക്കാഴ്ച. വന്യജീവി ആക്രമണം വിഷയമാക്കി നടത്തുന്ന യാത്രയില്‍ ഒപ്പംകൂട്ടണമെന്നാണ് പി വി അന്‍വറിന്റെ ആവശ്യം. ഈ ആവശ്യം പരിഗണിച്ചാണിപ്പോള്‍ അന്‍വറിന് അനുവാദം നല്‍കിയിരിക്കുന്നത്.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..