ജിയോ എയര്‍ഫൈബര്‍ ലോഞ്ച് ചെയ്തു
ഇന്ത്യയിലെ ഏറ്റവും വലിയ ടെലിക്കോം സേവനദാതാക്കളായ ജിയോ രാജ്യത്ത് എയര്‍ഫൈബര്‍ സേവനം ആരംഭിച്ചു. ജിയോ എയര്‍ഫൈബര്‍ നിലവില്‍ രാജ്യത്തെ എട്ട് നഗരങ്ങളില്‍ മാത്രമാണ് ലഭ്യമാക്കിയിട്ടുള്ളത്. ഫൈബര്‍ കേബിള്‍ ഇല്ലാതെ തന്നെ വയര്‍ലെസ് ആയി അതിവേഗ ഇന്റര്‍നെറ്റ് നല്‍കുന്ന സേവനമാണ് എയര്‍ഫൈബര്‍. നേരത്തെ എയര്‍ടെല്ലും ഇത്തരം സേവനം ആരംഭിച്ചിരുന്നു.
ജിയോ എയര്‍ഫൈബറിലൂടെ ഉപഭോക്താക്കള്‍ക്ക് സൂപ്പര്‍-ഹൈ-സ്പീഡ് ബ്രോഡ്ബാന്‍ഡ് കണക്റ്റിവിറ്റിയാണ് നല്‍കുന്നത്. തടസ്സങ്ങളില്ലാത്ത ഇന്റര്‍നെറ്റ് ആക്‌സസ് നല്‍കുന്നു എന്നതാണ് ഈ സേവനത്തിന്റെ പ്രത്യേകത. ജിയോ എയര്‍ഫൈബര്‍ പ്ലാനുകള്‍ ജിയോഫൈബര്‍ പ്ലാനുകളില്‍ നിന്നും വ്യത്യസസ്തമാണ്.
മൂന്ന് ജിയോ എയര്‍ഫൈബര്‍ മാക്‌സ് പ്ലാനുകളാണ് കമ്പനി ഇപ്പോള്‍ ലഭ്യമാക്കുന്നത്. 1499 രൂപ, 2499 രൂപ, 3999 രൂപ എന്നിങ്ങനെയാണ് ഈ പ്ലാനുകളുടെ നിരക്കുകള്‍. 1499 രൂപയുടെ പ്ലാനിലൂടെ ഉപയോക്താക്കള്‍ക്ക് 300 എംബിപിഎസ് വേഗതയാണ് ലഭിക്കുന്നത്. 2499 രൂപ വിലയുള്ള പ്ലാന്‍ ഉപയോക്താക്കള്‍ക്ക് 500 എംബിപിഎസ് വേഗത നല്‍കുന്നു. ഈ വിഭാത്തിലെ ഏറ്റവും വിലയുള്ള 3999 രൂപ പ്ലാനിലൂടെ ഉപയോക്താക്കള്‍ക്ക് 1000 എംബിപിഎസ് വേഗതയാണ് ജിയോ നല്‍കുന്നത്.