വെണ്‍പാലവട്ടം അപകടം ; സഹോദരിക്കെതിരെ കേസ് , അമിതവേഗവും അശ്രദ്ധയും, ഉറങ്ങിപോയതാകാം അപകടകാരണമെന്ന് പോലീസ്

തിരുവനന്തപുരം: തിരുവനന്തപുരത്ത് വെണ്‍പാലവട്ടത്ത് സകൂട്ടറില്‍ നിന്നും വീണ് യുവതി മരിച്ച സംഭവത്തില്‍ സ്‌കൂട്ടര്‍ ഓടിച്ച യുവതിയുടെ സഹോദരി സിനിക്കെതിരെ പോലീസ് കേസെടുത്തു. അശ്രദ്ധമായും അമിത വേഗത്തിലും വാഹനമോടിച്ചതാണ് അപകടകാരണമെന്നാണ് പോലീസ് വ്യക്തമാക്കിയത്. ഇന്നലെയുണ്ടായ അപകടത്തില്‍ സിനിയുടെ സഹോദരി സിമിയാണ് മരിച്ചത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന നാലുവയസുളള പെണ്‍കുഞ്ഞും സിനിയും നിലവില്‍ ചികിത്സയിലാണ്. ദീര്‍ഘദൂര യാത്രയായിരുന്നു ഇതെന്ന് ഇവരുടെ മൊഴിയില്‍ നിന്നും വ്യക്തമായതായി പോലീസ് പറഞ്ഞു. Also Read ; ‘കുലപതി ഇനി കുലഗുരു ‘ ; സര്‍വകലാശാല വൈസ് ചാന്‍സിലര്‍ പേര് […]

ലഡാക്കില്‍ സൈനിക പരിശീലനത്തിനിടെ ടാങ്ക് മുങ്ങി അപകടം ; അഞ്ച് സെനികര്‍ക്ക് വീരമൃത്യു

ശ്രീനഗര്‍: ലഡാക്ക് ദൗലത്ത് ബേഗ് ഓള്‍ഡ് അതിര്‍ത്തി രേഖയ്ക്ക് സമീപം സൈനിക അഭ്യാസത്തിനിടെയുണ്ടായ അപകടത്തില്‍ അഞ്ച് സൈനികര്‍ക്ക് വീരമൃത്യു.ശനിയാഴ്ച്ച പുലര്‍ച്ചെയാണ് അപകടമുണ്ടായത്.റിവര്‍ ക്രോസിംഗ് ഉള്‍പ്പെടുന്ന ടാങ്ക് അഭ്യാസത്തിനിടെയാണ് അപകടം. നദി മുറിച്ചുകടക്കുന്നതിനിടെ കരസേനയുടെ ടി 72 ടാങ്കാണ് മുങ്ങിപോയത്. ജലനിരപ്പ് ഉയര്‍ന്നതിനാല്‍ സൈനികര്‍ ഒലിച്ചുപോവുകയായിരുന്നു. ഇവര്‍ക്കായുള്ള തെരച്ചില്‍ തുടര്‍ന്നുവെങ്കിലും രക്ഷിക്കാനായില്ല. ആദ്യം ഒരു സൈനികന്റെയും തുടര്‍ന്ന് നടത്തിയ തെരച്ചലില്‍ നാല് പേരുടെയും മൃതദേഹംകണ്ടെത്തുകയായിരുന്നു. Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

ചെറുതുരുത്തി വള്ളത്തോള്‍ നഗറില്‍ ഓടിക്കൊണ്ടിരുന്ന ടാറ്റാ നഗര്‍ എക്‌സ്പ്രസ് ട്രെയിനിന്റെ എഞ്ചിനും ബോഗിയും വേര്‍പെട്ടു; വന്‍ അപകടം ഒഴിവായി

തൃശ്ശൂര്‍: ട്രെയിനിന്റെ എന്‍ജിനും ബോഗിയും തമ്മില്‍ വേര്‍പെട്ടു. ചെറുതുരുത്തി വള്ളത്തോള്‍ നഗറിലാണ് സംഭവം. എറണാകുളം – ടാറ്റാ നഗര്‍ എക്‌സ്പ്രസ് ട്രെയിനിന്റെ എന്‍ജിനാണ് ബോഗില്‍ നിന്ന് വേര്‍പ്പെട്ടത്. ട്രെയിനിന് വേഗത കുറവായതിനാല്‍ അപകടം ഒഴിവായി. എന്‍ജിന്‍ ഘടിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്. എന്താണ് ബോഗിയും എഞ്ചിനും വേര്‍പെടാനുണ്ടായ കാരണമെന്ന് വ്യക്തമല്ല. ഇത് സംബന്ധിച്ച് റെയില്‍വെ അന്വേഷണം നടത്തും. Join with metro post :വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം  

കര്‍ണാടകയില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കില്‍ മിനി ബസിടിച്ച് 13 പേര്‍ മരിച്ചു ; നാല് പേര്‍ ചികിത്സയില്‍

ബെംഗളൂരു: കര്‍ണാടകയിലെ പൂനെ-ബംഗളൂരൂ ഹൈവേയില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കില്‍ മിനി ബസിടിച്ച് പതിമൂന്ന് പേര്‍ മരിച്ചു. ഹവേരി ജില്ലയിലെ ഗുണ്ടേനഹള്ളി ക്രോസിന് സമീപത്ത് വച്ച് പുലര്‍ച്ചെ നാല് മണിക്കാണ് അപകടമുണ്ടായത്. പതിനേഴ് പേരാണ് ബസിലുണ്ടായിരുന്നത്. ഇതില്‍ പതിനൊന്ന് പേര്‍ സംഭവസ്ഥലത്ത് വച്ചും രണ്ട്‌പേര്‍ ആശുപത്രിയില്‍ വച്ചും മരണപ്പെടുകയായിരുന്നു. നാല് പേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവരില്‍ രണ്ട് പേരുടെ നില ഗുരുതരമാണെന്ന് പോലീസ് അറിയിച്ചു. Also Read ; നാല് വയസുകാരി അതിജീവിത മൊഴി നല്‍കാന്‍ സ്റ്റേഷനില്‍ വരണമെന്ന് നിര്‍ദേശം […]

ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് അപകടം; ആറ് പേര്‍ക്ക് പരിക്ക്, നിരവധി കാറുകള്‍ തകര്‍ന്നു

ന്യൂഡല്‍ഹി: ഡല്‍ഹി വിമാനത്താവളത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് അപകടം. ആറ് പേര്‍ക്ക് പരിക്കേറ്റു. അപകടത്തില്‍ നിരവധി കാറുകള്‍ തകര്‍ന്നു. വിമാനത്താവളത്തിന്റെ ഒന്നാം ടെര്‍മിനലിലായിരുന്നു അപകടം നടന്നത്. പുലര്‍ച്ചെ 5.30ഓടെയായിരുന്നു അപകടം സംഭവിച്ചത്. കനത്ത മഴ തുടരുന്നതിനിടെയായിരുന്നു ഈ അപകടം. Also Read ; മൂന്ന് വയസുകാരനോട് മുത്തച്ഛന്റെ ക്രൂരത; ചൂട് ചായ ഒഴിച്ച് പൊള്ളിച്ചു ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നാണ് ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം. അപകടത്തില്‍ വിമാനത്താവളത്തിലെ ടെര്‍മിനലിന്റെ പിക്കപ്പ് ആന്‍ഡ് ഡ്രോപ്പ് ഏരിയയില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറുകള്‍ക്കാണ് കേടുപാടുകള്‍ […]

കെഎസ്ആര്‍ടിസി ബസും ടെമ്പോ വാനും കൂട്ടിയിടിച്ച് അപകടം

കൊല്ലം: കൊല്ലത്ത് കെഎസ്ആര്‍ടിസി ബസും ടെമ്പോ വാനും കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ 40 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അഞ്ചല്‍ ആയൂര്‍ റോഡില്‍ ആയൂര്‍ ഐസ് പ്ലാന്റിന് സമീപത്തുവെച്ചാണ് അപകടം ഉണ്ടായത്. Also Read ; ഇന്ത്യ ഹിന്ദുരാഷ്ട്രമല്ലെന്ന് ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലം തെളിയിച്ചു; നൊബേല്‍ സമ്മാന ജേതാവ് അമര്‍ത്യാ സെന്‍ പരിക്കേറ്റവരെ അഞ്ചലിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലും മറ്റു സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു. തിരുവനന്തപുരത്ത് നിന്നും മല്ലപ്പള്ളിക്ക് പോവുകയായിരുന്ന ബസും എതിരെ വന്ന ടെമ്പോ വാനുമാണ് കൂട്ടിയിടിച്ചത്. Join with […]

അയല്‍വാസിയുടെ മതില്‍ ഇടിഞ്ഞ് വീടിനുമുകളില്‍ വീണു ; ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചു

ബെംഗളൂരു : വീടിനുമുകളിലേക്ക് അയല്‍വാസിയുടെ മതില്‍ ഇടിഞ്ഞുവീണ് ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചു.കേരള-കര്‍ണാടക അതിര്‍ത്തി പ്രദേശമായ ഉഉള്ളാള്‍ മദനി നഗര്‍ മേഖലയിലാണ് ബുധനാഴ്ച പുലര്‍ച്ചെ അപകടമുണ്ടായത്. മംഗലാപുരം പോര്‍ട്ടിലെ ജീവനക്കാരനായ യാസിര്‍,ഭാര്യ മറിയുമ്മ ഇവരുടെ രണ്ട് കുട്ടികള്‍ എന്നിവരാണ് അപകടത്തില്‍ മരണപ്പെട്ടത്. മണിക്കൂറുകള്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് മതിലിടിഞ്ഞു വീണതിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ മൃതദേഹങ്ങള്‍ പുറത്തെടുത്തത്. ചൊവ്വാഴ്ച മുതല്‍ പ്രദേശത്ത് കനത്ത മഴയായിരുന്നു. കേരളത്തിലേതിന് സമാനമായി ദക്ഷിണ കന്നട മേഖലയിലും മഴ ശക്തമാണ്. Join with metropost : വാർത്തകൾ […]

വീണ്ടും അപകടം ഉണ്ടാക്കി കല്ലട ബസ്; ചെക്ക്‌പോസ്റ്റില്‍ മലയാളിയുടെ പിക് അപ്പ് വാഹനം ഇടിച്ചു തെറിപ്പിച്ചു

കൊച്ചി: വീണ്ടും അപകടം ഉണ്ടാക്കി ‘കല്ലട’ ബസ്. കര്‍ണാടകയിലെ ഗുണ്ടല്‍പ്പേട്ടില്‍ വെച്ച് മലയാളിയുടെ പിക് അപ്പ് വാഹനം ഇടിച്ചുതെറിപ്പിച്ചു. കൊച്ചിയിലെ ആല്‍ഫ ഒമേഗ സ്ഥാപനത്തിന്റെ പിക്ക് അപ്പ് വാഹനമാണ് അപകടത്തില്‍പ്പെട്ടത്. ഗുണ്ടല്‍പ്പേട്ട് ചെക് പോസ്റ്റില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനം കല്ലട ബസ്സ് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. അപകടത്തില്‍ പിക്ക് അപ്പ് വാനിന്റെ ഡ്രൈവര്‍ ഉള്‍പ്പെടെ രണ്ട് മലയാളികള്‍ക്ക് പരിക്കേറ്റു. കൊച്ചി മാടവനയിലെ അപകടത്തിന് പിന്നാലെയാണ് കല്ലട ബസ് വീണ്ടും അപകടമുണ്ടാക്കിയത്. Also Read ; മലബാറിലെ പ്ലസ്‌വണ്‍ സീറ്റ് പ്രതിസന്ധിയില്‍ വിദ്യാഭ്യാസ മന്ത്രിയുമായുളള […]

‘കല്ലട’ സ്വകാര്യബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ ബസിനടിയില്‍പെട്ട ബൈക്ക് യാത്രികന് ദാരുണാന്ത്യം

കൊച്ചി: മാടവനയില്‍ ‘കല്ലട’ സ്വകാര്യബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ ബസിനടിയില്‍പെട്ട ബൈക്ക് യാത്രികന്‍ മരിച്ചു. ഇടുക്കി വാഗമണ്‍ സ്വദേശി ജിജോ സെബാസ്റ്റ്യ(33)നാണ് മരിച്ചത്. ഇടപ്പള്ളി- അരൂര്‍ ദേശീയ പാത ബൈപ്പാസില്‍ വച്ച് ബസ് സിഗ്‌നല്‍ പോസ്റ്റിലിടിച്ച് ബൈക്കിനുമുകളിലേക്ക് മറിയുകയായിരുന്നു. ജിജോ സിഗ്‌നല്‍ കാത്തുനില്‍ക്കുകയായിരുന്നു. Also Read ; സൈക്കിള്‍ മോഷ്ടിച്ചു വിറ്റ പ്രതിയെ നാട്ടുകാര്‍ കുടുക്കി, മന്ത്രി വി.ശിവന്‍കുട്ടി സമ്മാനിച്ച സൈക്കിള്‍ അവന്തികയ്ക്ക് തിരിച്ചുകിട്ടി ബസ് സിഗ്‌നലില്‍ വെച്ച് പെട്ടെന്ന് ബ്രേക്ക് ഇടുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. 42 യാത്രക്കാരായിരുന്നു ബസിലുണ്ടായിരുന്നതെന്നും […]

പാലാ-തൊടുപുഴ റോഡില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞു; ഡ്രൈവറടക്കം മൂന്ന് പേരുടെ നില ഗുരുതരം

കോട്ടയം: പാലാ-തൊടുപുഴ റോഡില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് പതിനെട്ട് പേര്‍ക്ക് പരിക്കേറ്റു. ബെംഗളുരൂവില്‍ നിന്ന് തിരുവല്ലയിലേക്ക് വന്ന ബസ്സാണ് അപകടത്തില്‍ പെട്ടത്. പരിക്കേറ്റവരില്‍ ഡ്രൈവറടക്കം മൂന്ന് പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. പോലീസിന്റെയും അഗ്‌നിരക്ഷാസേനയുടെയും നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടന്നത്. Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..