ഉത്സവത്തിനിടെ കത്തിക്കുത്ത്; ഒരാള്‍ക്ക് ദാരുണാന്ത്യം

മൂര്‍ക്കനാട് ശിവക്ഷേത്രത്തിലെ ഉത്സവത്തിനിടെയുണ്ടായ കത്തിക്കുത്തില്‍ ഒരാള്‍ മരിച്ചു. സംഭവത്തില്‍ അഞ്ച് പേര്‍ക്ക് ഗുരുതര പരുക്കേറ്റു. വെളത്തൂര്‍ മനക്കൊടി സ്വദേശി ചുള്ളിപറമ്പില്‍ വീട്ടില്‍ സുഭാഷ് ചന്ദ്രബോസിന്റെ മകന്‍ അക്ഷയ് (21) ആണ് മരണപ്പെട്ടത്. Also Read ; ആഗോളതലത്തില്‍ പണിമുടക്കി വാട്‌സാപ്പും ഇന്‍സ്റ്റയും; പിന്നാലെ പുന:സ്ഥാപിച്ചു മൂര്‍ക്കനാട് ആലുംപറമ്പില്‍ വച്ചാണ് സംഭവം നടന്നത്. മൂര്‍ക്കനാട് ശിവക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചുള്ള വെടിക്കെട്ട് കഴിഞ്ഞതിന് തൊട്ടുപിന്നാലെയാണ് സംഭവം. ആക്രമണത്തില്‍ 6 പേര്‍ക്കാണ് കുത്തേറ്റത്. ഇവരെ വിവിധ ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്. Join with metro post […]

ഭാര്യയെയും രണ്ട് മക്കളെയും കൊന്ന ശേഷം മൃതദേഹങ്ങള്‍ക്കരികെ യുവാവ് കഴിഞ്ഞത് മൂന്നുദിവസം

ലക്നൗ: ഭാര്യയെയും രണ്ട് മക്കളെയും കൊന്ന ശേഷം മൃതദേഹങ്ങള്‍ക്കരികെ യുവാവ് കഴിഞ്ഞത് മൂന്നുദിവസം. ലക്നൗ സ്വദേശി റാം ലഗന്‍ (32) ആണ് ഭാര്യക്ക് വിവാഹേതര ബന്ധമുണ്ടെന്ന സംശയത്തില്‍ കുട്ടികളുടെ മുമ്പില്‍ വെച്ച് ഭാര്യയെ ഷാള്‍ കഴുത്തില്‍ച്ചുറ്റി കൊലപ്പെടുത്തിയത്. റാം ലഗന്റെ ഭാര്യ ജോതി (30), മക്കള്‍ പായല്‍ (6), ആനന്ദ്(3) എന്നിവരാണ് കൊല്ലപ്പെട്ടത്. കൊലപാതകം കണ്ടുനിന്ന കൂട്ടികള്‍ വിവരം പുറത്തുപറയാതിരിക്കാനാണ് കുട്ടികളെയും കൊലപ്പെടുത്തിയതെന്നാണ് വിവരം. Also Read ; ഇന്‍ഡ്യ റാലിയെ പ്രശംസിച്ചും കോണ്‍ഗ്രസിനെ വിമര്‍ശിച്ചും മുഖ്യമന്ത്രി രംഗത്ത് […]

പയ്യോളിയില്‍ പിതാവും രണ്ട് പെണ്‍മക്കളും മരിച്ചനിലയില്‍

കോഴിക്കോട്: പയ്യോളിയില്‍ പിതാവിനെയും രണ്ടു പെണ്‍മക്കളെയും മരിച്ച നിലയില്‍ കണ്ടെത്തി. അയനിക്കാട് കുറ്റിയില്‍ പീടികയ്ക്ക് സമീപം പുതിയോട്ടില്‍ (വള്ളില്‍) സുമേഷ് (42), മക്കളായ ഗോപിക (15), ജ്യോതിക (10) എന്നിവരെയാണ് വ്യാഴാഴ്ച രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയത്. Also Read; നിലമ്പൂരില്‍ കാട്ടാന ആക്രമണം; കാട്ടില്‍ തേനെടുക്കാന്‍ പോയ സ്ത്രീ കൊല്ലപ്പെട്ടു പെണ്‍കുട്ടികള്‍ വീടിനകത്ത് വിഷം ഉള്ളില്‍ ചെന്ന് മരിച്ച നിലയിലും സുരേഷ് റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. പെണ്‍കുട്ടികള്‍ക്ക് വിഷം നല്‍കിയശേഷം സുരേഷ് ആത്മഹത്യ ചെയ്തതാണെന്ന് […]

‘നീതി കിട്ടുമോ എന്ന് സംശയം, സിബിഐ അന്വേഷണം പ്രഖ്യാപിച്ചത് പ്രതിഷേധം ഒഴിവാക്കാന്‍’ ; ആരോപണവുമായി സിദ്ധാര്‍ത്ഥന്റെ കുടുംബം

തിരുവനന്തപുരം: പൂക്കോട് വെറ്റിനറി കോളേജില്‍ സീനിയര്‍ വിദ്യാര്‍ത്ഥികളുടെ മര്‍ദ്ദനത്തിന് പിന്നാലെ സിദ്ധാര്‍ത്ഥന്‍ ജീവനൊടുക്കിയ സംഭവത്തില്‍ നീതികിട്ടുമോ എന്ന ആശങ്കപ്രകടിപ്പിച്ച് കുടുംബം. സിബിഐ അന്വേഷണം പ്രഖ്യാപിച്ചെങ്കിലും മകന് നീതി കിട്ടുമോ എന്ന് സംശയിക്കുന്നതായി അച്ഛന്‍ ജയപ്രകാശ് പ്രതികരിച്ചു. കേസിലെ തെളിവുകള്‍ തേച്ചു മായ്ച്ചു കളയാനുള്ള ശ്രമം നടക്കുന്നതായും സസ്‌പെന്‍ഷനിലായ വിദ്യാര്‍ത്ഥികളെ തിരിച്ചെടുത്തത് ഇതിന്റെ ഭാഗമാണെന്നും കുടുംബം ആരോപിച്ചു. Also Read ;ആടുജീവിതം പുറത്തിറങ്ങുന്നതിന് മുമ്പ് നജീബിന് ദുഃഖവാര്‍ത്ത; നജീബിന്റെ കൊച്ചുമകള്‍ മരിച്ചു ‘പെട്ടന്ന് സിബിഐ അന്വേഷണം പ്രഖ്യാപിച്ചതിലും സംശയമുണ്ട്. […]

സിദ്ധാര്‍ത്ഥന്റെ മരണം; കുറ്റക്കാര്‍ക്കെതിരെ കടുത്ത ശിക്ഷ വേണമെന്ന് സുരേഷ് ഗോപി

പൂക്കോട് വെറ്ററിനറി കോളജ് വിദ്യാര്‍ഥി സിദ്ധാര്‍ഥന്റെ മരണത്തില്‍ കുറ്റക്കാര്‍ക്കെതിരെ കടുത്ത ശിക്ഷ വേണമെന്ന് സുരേഷ്‌ഗോപി. നെടുമങ്ങാട്ട് സിദ്ധാര്‍ഥന്റെ കുടുംബത്തെ സന്ദര്‍ശിച്ചശേഷം സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി. ആഘാതമേറ്റത് ആ കുടുംബത്തിന് മാത്രമല്ല, മക്കളുള്ള എല്ലാവര്‍ക്കുമാണെന്നും സംസ്ഥാന സര്‍ക്കാരിന് ഒളിക്കാനും മറയ്ക്കാനും ഒന്നുമില്ലെങ്കില്‍ കേന്ദ്ര ഏജന്‍സിയെക്കൊണ്ട് അന്വഷിപ്പിക്കണമെന്നും സുരേഷ്‌ഗോപി ആവശ്യപ്പെട്ടു. Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

സിദ്ധാര്‍ഥന്റെ മരണം; പ്രധാനപ്രതി അഖില്‍ പിടിയില്‍

പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ഥി സിദ്ധാര്‍ഥന്റെ മരണത്തില്‍ പ്രധാനപ്രതിയായ അഖില്‍ പിടിയില്‍. പ്രതിയെ പാലക്കാട് നിന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. കേസില്‍ എസ്എഫ്‌ഐ യൂണിറ്റ് അംഗം ഉള്‍പ്പെടെ ഏഴുപേരാണ് ഇതുവരെ പിടിയിലായത്. ഇനി 11 പേരെക്കൂടി അറസ്റ്റ് ചെയ്യാനുണ്ട്. ഇവര്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുമെന്ന് പോലീസ് അറിയിച്ചു. Also Read ;മാനഹാനി ഭയന്ന് കുട്ടിയെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കി കൊന്നു; ഒടുവില്‍ ക്രൂരത വെളിപ്പെടുത്തി അമ്മ അഖിലിനെക്കൂടാതെ സുല്‍ത്താന്‍ ബത്തേരി സ്വദേശി ബില്‍ഗേറ്റ് ജോഷ്വാ, ഇടുക്കി സ്വദേശി അഭിഷേക് […]

ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ പ്രതികള്‍ക്ക് വധശിക്ഷ ഇല്ല

കൊച്ചി: ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ പ്രതികള്‍ക്ക് വധശിക്ഷ ഇല്ല ജീവപര്യന്തം തടവ്. ഒന്നു മുതല്‍ അഞ്ചുവരെയുള്ള പ്രതികളുടെയും ഏഴാം പ്രതിയുടെയും ജീവപര്യന്തം ഇരട്ട ജീവപര്യന്തമായി ഉയര്‍ത്തി. ഇവര്‍ക്ക് 20 വര്‍ഷത്തേയ്ക്ക് പരോളോ ശിക്ഷാ ഇളവോ ലഭിക്കില്ല. ഹൈക്കോടതി വിധി പ്രകാരം 2044 വരെ ഇവര്‍ക്ക് ജയിലിന് പുറത്തിങ്ങാന്‍ കഴിയില്ല. കൂടാതെ ഹൈക്കോടതി പുതിയതായി പ്രതിപട്ടികയില്‍ ഉള്‍പ്പെടുത്തിയ കെ.കെ കൃഷ്ണന്‍, ജ്യോതി ബാബു എന്നിവര്‍ക്ക് ജീവപര്യന്തം ശിക്ഷയും വിധിച്ചു. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് […]

സഹോദരിയെ ശല്യം ചെയ്ത യുവാവിനെ സഹോദരന്‍ വെട്ടിക്കൊന്നു

കോയമ്പത്തൂര്‍: തമിഴ്നാട് കോയമ്പത്തൂരില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിയെ 19കാരന്‍ നടുറോഡില്‍ വെട്ടിക്കൊന്നു. ചിന്നപ്പംപെട്ടി സ്വദേശിയായ പ്രണവാണ് കൊല്ലപ്പെട്ടത്. സംഭവത്തിന് ശേഷം പ്രതി പേരരശന്‍ (19) സമീപത്തെ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. രണ്ട് വര്‍ഷം മുമ്പ് സഹോദരിയെ ശല്യം ചെയ്തതിലുള്ള വൈരാഗ്യവും പകയുമാണ് കൊലപാതകത്തിന് കാരണമെന്നാണ് പോലീസ് അറിയിച്ചത്. സംഭവത്തില്‍ സമീപത്തുണ്ടായിരുന്ന സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. Also Read ; അസോളക്കാര്യം ചെറിയകാര്യമല്ല… അമൃത കോളേജ് കാര്‍ഷിക വിദ്യാര്‍ഥികളുടെ വേറിട്ട പഠനക്ലാസ് ഉന്നത വിദ്യാഭ്യാസത്തിന് അപേക്ഷ നല്‍കുന്നതിനുവേണ്ടി പോകാന്‍ […]

രഞ്ജിത്ത് ശ്രീനിവാസന്‍ കേസ്; എല്ലാ പ്രതികള്‍ക്കും വധശിക്ഷ

ആലപ്പുഴ: ബിജെപി ഒബിസി മോര്‍ച്ച സംസ്ഥാന മുന്‍ സെക്രട്ടറി അഡ്വ. രഞ്ജിത്ത് ശ്രീനിവാസന്‍ കൊലക്കേസില്‍ എല്ലാം പ്രതികള്‍ക്ക് വധശിക്ഷ വിധിച്ചു. എല്ലാവര്‍ക്കും ജീവപര്യന്തം തടവും പിഴയും വിധിച്ചിട്ടുണ്ട്. നേരത്തെ കേസിലെ 15 പ്രതികളും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്റേയും എസ്ഡിപിഐയുടേയും പ്രവര്‍ത്തകരാണ് പ്രതികള്‍ എല്ലാവരും. മാവേലിക്കര അഡീ. സെഷന്‍സ് കോടതി ജഡ്ജി വി ജി ശ്രീദേവിയാണ് ശിക്ഷ വിധിച്ചത്. പ്രതികള്‍ ദയ അര്‍ഹിക്കുന്നില്ലെന്ന് വിധി പ്രസ്താവിച്ചുകൊണ്ട് കോടതി പറഞ്ഞു. സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ പ്രതാപ് […]

ആലത്തൂരില്‍ ബാറില്‍ വെടിവയ്പ്; മാനേജര്‍ക്ക് നട്ടെല്ലിന് വെടിയേറ്റു, അഞ്ച് പേര്‍ കസ്റ്റഡിയില്‍

പാലക്കാട്: ആലത്തൂരില്‍ കാവശേരിയില്‍ ബാറില്‍ വെടിവെയ്പ്, ഇന്നലെ രാത്രിയുണ്ടായ സംഭവത്തില്‍ മാനേജര്‍ രഘുനന്ദന് വെടിയേറ്റു. ബാറിലെ സര്‍വീസ് മോശമാണെന്ന് പറഞ്ഞുണ്ടായ തര്‍ക്കമാണ് വെടിവെയ്പില്‍ കലാശിച്ചത്. ആറ് മാസം മുന്‍പ് തുറന്നതാണ് ഈ ബാര്‍. ഇന്നലെ രാത്രിയോടെ ബാറിലെത്തിയ അഞ്ചംഗ സംഘം സര്‍വീസ് മോശമാണെന്ന് പറഞ്ഞ് തര്‍ക്കിക്കുകയായിരുന്നു. തുടര്‍ന്നാണ് വെടിവെയ്പ്. ബാര്‍ ജീവനക്കാര്‍ ഉടന്‍തന്നെ വിവരം പോലീസിനെ അറിയിച്ചു. അഞ്ച് പേരെയും കസ്റ്റഡിയില്‍ എടുത്തു. കഞ്ചിക്കോട് സ്വദേശികളായ പ്രതികളെ ചോദ്യം ചെയ്തുവരികയാണ്. നട്ടെല്ലിന് വെടിയേറ്റ രഘുനന്ദന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. […]