ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയ യുവതിയെ ബലാത്സംഗം ചെയ്തതായി പരാതി ; യുവാവ് അറസ്റ്റില്‍

കാസര്‍ഗോഡ് : മംഗളൂരുവില്‍ ചികിത്സയ്‌ക്കെത്തിയ യുവതിയെ ബലാത്സംഗം ചെയ്തതായി പരാതി. കാസര്‍ഗോഡ് സ്വദേശിയായ യുവതിയാണ് പരാതി നല്‍കിയത്.ആശുപത്രി മുറിയില്‍ വെച്ച് യുവതിയെ ബലാത്സംഗം ചെയ്‌തെന്നും തുടര്‍ന്ന് ഇയാള്‍ യുവതിയുടെ നഗ്നചിത്രങ്ങള്‍ എടുത്തതായും ഈ ചിത്രങ്ങള്‍ കാണിച്ച് നിരവധി തവണ പീഡനത്തിന് ഇരയാക്കിയെന്നും പരാതിയില്‍ പറയുന്നുണ്ട്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കാഞ്ഞങ്ങാട് സ്വദേശി സുജിത്തിനെ കദ്രി പോലീസ് അറസ്റ്റ് ചെയ്തു. Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

വിവാദ ബി ജെ പി നേതാവ് ബ്രിജ് ഭൂഷണിന്റെ മകന്റെ അകമ്പടി വാഹനം ഇടിച്ച് രണ്ട് മരണം

ലഖ്നൗ: ഗുസ്തി ഫെഡറേഷന്‍ മുന്‍ മേധാവിയും ഉത്തര്‍പ്രദേശിലെ പ്രമുഖ ബി ജെ പി നേതാവുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗിന്റെ മകന്റെ അകമ്പടി വാഹനം ഇടിച്ച് രണ്ടുപേര്‍ മരിച്ചു. അപകടത്തില്‍ പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്. ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗിന്റെ മകനും കൈസര്‍ഗഞ്ച് മണ്ഡലത്തിലെ ബി ജെ പി സ്ഥാനാര്‍ത്ഥിയുമായ കരണ്‍ ഭൂഷണ്‍ സിംഗിന്റെ വാഹനവ്യൂഹത്തില്‍ ഉള്‍പ്പെട്ട ടൊയോട്ട ഫോര്‍ച്യൂണര്‍ ബൈക്ക് യാത്രികരെ ഇടിക്കുകയായിരുന്നുവെന്നാണ് വിവരം. മരണപ്പെട്ടവരില്‍ ഒരാള്‍ 17 വയസ്സുകാരനാണ്. Also Read; പഴകിയ ഭക്ഷണം […]

ആശുപത്രിയില്‍ തീപിടിത്തം; ഏഴ് നവജാത ശിശുക്കള്‍ വെന്തുമരിച്ചു

ഡല്‍ഹി: ഈസ്റ്റ് ഡല്‍ഹിയിലെ വിവേക് വിഹാറിലെ കുട്ടികളുടെ ആശുപത്രിയില്‍ ഉണ്ടായ തീപിടുത്തത്തില്‍ ആറ് നവജാത ശിശുക്കള്‍ വെന്തുമരിച്ചു. ഓക്സിജന്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ചതാണ് അപകട കാരണം. ശനിയാഴ്ച രാത്രി 11.30നായിരുന്നു അപകടം. അപകടം നടക്കുന്ന സമയത്ത് 12 നവജാത ശിശുക്കളാണ് ആശുപത്രിയില്‍ ഉണ്ടായിരുന്നത്. ഇതില്‍ അഞ്ച് കുട്ടികളെ രക്ഷപെടുത്തി. Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

പോര്‍ഷെ കാര്‍ അപകടം ; കുറ്റം ഏല്‍ക്കാന്‍ ഡ്രൈവറെ ഭീഷണിപ്പെടുത്തി, പ്രതിയുടെ മുത്തച്ഛന്‍ അറസ്റ്റില്‍

പൂണെ : പൂണെയില്‍ ആടംബര കാറിടിച്ച് രണ്ട് പേര്‍ മരിച്ച സംഭവത്തില്‍ പ്രതിയായ കൗമാരക്കാരന്റെ മുത്തച്ഛന്‍ അറസ്റ്റില്‍.ഈ കേസുമായി ബന്ധപ്പെട്ട് 17 കാരന്റെ ജാമ്യത്തിനുവേണ്ടി ഇടപ്പെട്ട പ്രതിയുടെ മുത്തച്ഛന്‍ സുരേന്ദ്ര കുമാര്‍ അഗര്‍വാളാണ് അറസ്റ്റിലായത്.കേസില്‍ കീഴടങ്ങണമെന്നാവശ്യപ്പെട്ട് വീട്ടിലെ ഡ്രൈവറെ ഭീഷണിപ്പെടുത്തുകയും തടവില്‍ പാര്‍പ്പിക്കുകയും ചെയ്തുവെന്ന ഡ്രൈവറുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.അപകടസമയത്ത് കാര്‍ ഓടിച്ചിരുന്നത് ഡ്രൈവറാണെന്ന് പ്രതിയും പിതാവും ആരോപിച്ചിരുന്നു.എന്നാല്‍ ഇത് കളവാണെന്ന പൂണെ പോലീസ് വ്യക്തമാക്കി. Also Read ; ഡ്രൈ ഡേ ഒഴിവാക്കണമെന്ന നടപടിയില്‍ നിന്ന് സര്‍ക്കാര്‍ […]

ഒരു വയസുകാരന്റെ മരണം ; അമ്മയുടെ കാമുകന്‍ അറസ്റ്റില്‍

ഒഹായോ: അമ്മയുടെ കാമുകന്റെ ക്രൂരമര്‍ദനത്തെ തുടര്‍ന്ന് ഒരു വയസുകാരന്‍ ഹൃദയസ്തംഭനം മൂലം മരിച്ചു. അമേരിക്കയിലെ ഒഹായോയിലാണ് സംഭവമുണ്ടായത്.ഒരു വയസുകാരനായ കരീം കെയ്തയെയാണ് വീടിനുള്ളില്‍ ബോധമറ്റ നിലയില്‍ കണ്ടെത്തിയത്.അമ്മയുടെ കാമുകനാണ് കുഞ്ഞിനെ മര്‍ദിച്ചതെന്നാണ് പോലീസ് അറിയിച്ചത്.സംഭവത്തില്‍ 23കാരന്‍ എഡ്‌വാര്‍ഡ മുറയെ പോലീസ് അറസ്റ്റ് ചെയ്തു. Also Read ; സംസ്ഥാനത്ത് 101 കേന്ദ്രങ്ങളില്‍ ജിഎസ്ടി വകുപ്പിന്റെ വ്യാപക റെയ്ഡ് മെയ് ഒന്നിനാണ് കുഞ്ഞ് കൊലചെയ്യപ്പെട്ടതെന്ന് ഹാമില്‍ട്ടന്‍ കണ്‍ട്രി പ്രോസിക്യൂട്ടിങ് അറ്റോണി മെലീസ പവേര്‍സ് അറിയിച്ചു. ക്രൂര മര്‍ദ്ദനമാണ് കുഞ്ഞിന് നേരെയുണ്ടായതെന്ന് […]

ഇ പി ജയരാജന്‍ വധശ്രമക്കേസ് : കെ സുധാകരന്‍ കുറ്റവിമുക്തന്‍

കൊച്ചി: ഇ പി ജയരാജന്‍ വധശ്രമക്കേസില്‍ കെ സുധാകരനെ കുറ്റവിമുക്തനാക്കി ഹൈക്കോടതി. കുറ്റവിമുക്തനാക്കണമെന്ന സുധാകരന്റെ ഹര്‍ജി ഹൈക്കോടതി അനുവദിച്ചു.ജസ്റ്റിസ് എഎ സിയാദ് റഹ്മാന്‍ അധ്യക്ഷനായ ബെഞ്ചിന്റേതാണ് വിധി. കോടതി നിര്‍ദ്ദേശം അനുസരിച്ച് കേസില്‍ തമ്പാനൂര്‍ പോലീസ് നേരത്തെ കുറ്റപത്രം നല്‍കിയിരുന്നു. ഈ കുറ്റപത്രം റദ്ദാക്കണമെന്നായിരുന്നു കെ സുധാകരന്റെ ആവശ്യം. Also Read ; ഹര്‍ഷിനക്ക് ഇന്ന് വീണ്ടും ശസ്ത്രക്രിയ കെ സുധാകരന്റെ ഹര്‍ജി അനുവദിച്ചുകൊണ്ട് പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കി ഉത്തരവിറക്കുകയായിരുന്നു. കേസിലെ ഒന്നും രണ്ടും പ്രതികളായ പേട്ട ദിനേശന്‍, […]

അവയവക്കച്ചവടം ; കേസ് കേന്ദ്ര ഏജന്‍സി ഏറ്റെടുക്കുമെന്ന് സൂചന, ഇരയായവരില്‍ ഒരു മലയാളിയും

കൊച്ചി: അവയവക്കച്ചവടത്തിനായി മനുഷ്യക്കടത്ത് നടത്തിയ സംഭവത്തില്‍ നിര്‍ണായക കണ്ടെത്തല്‍. ഇരയായവരില്‍ ഒരു മലയാളിയുമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. പാലക്കാട് സ്വദേശിയാണ് ഇരയായത്. കൂടാതെ 19 ഉത്തരേന്ത്യന്‍ സ്വദേശികളും ഇരയായിട്ടുണ്ട്.സംഭവത്തില്‍ ഇനിയും ഇരകളുണ്ടെന്നാണ് സംശയിക്കുന്നത്. നേരത്തെ ഈ കേസുമായി ബന്ധപ്പെട്ട് സംഘത്തിലെ പ്രധാനിയായ തൃശൂര്‍ സ്വദേശി സാബിത്തിനെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും പിടികൂടിയിരുന്നു.ഇയാള്‍ക്ക് രാജ്യാന്തര ബന്ധമുണ്ടെന്ന് വ്യക്തമാക്കുന്ന വിവരങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.20 പേരെ ഇറാനിലേക്ക് കടത്തിയെന്നാണ് സാബിത്ത് എന്‍ഐഎക്ക് നല്‍കിയ മൊഴി. എട്ട് സംസ്ഥാനങ്ങളില്‍ നിന്നായി ആളുകളെ കൊണ്ടുപോയിട്ടുണ്ട്. കേസിന്റെ അന്വേഷണം […]

മദ്യലഹരിയില്‍ പെരുമ്പാമ്പിനെ കയ്യിലെടുത്ത് അഭ്യാസ പ്രകടനം ; യുവാവ് കസ്റ്റഡിയില്‍

പത്തനംതിട്ട: മദ്യലഹരിയില്‍ പെരുമ്പാമ്പിനെ കയ്യിലെടുത്ത് അഭ്യാസപ്രകടനം.പത്തനംതിട്ട പറക്കോട് ബാറിന് മുന്നിലാണ് യുവാവ് അഭ്യാപ്രകടനം നടത്തിയത്.സംഭവത്തില്‍ പറക്കോട് സ്വദേശി ദീപുവിനെ പോലീസ് അറസ്റ്റ് ചെയ്തു.റോഡരികിലെ ഓടയില്‍ നിന്നാണ് പാമ്പിനെ പിടികൂടിയത്. Also Read ; ‘കെഎസ്ഇബിയുടെ അനാസ്ഥ’; കട വരാന്തയിലെ തൂണില്‍ നിന്ന് ഷോക്കേറ്റ് കോഴിക്കോട് വിദ്യാര്‍ത്ഥി മരിച്ചു സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഓടയില്‍ ഇറങ്ങി പാമ്പിനെ പിടികൂടുന്നതും കഴുത്തില്‍ ചുറ്റുന്നതും വീഡിയോയില്‍ വ്യക്തമാണ്. ഓടയില്‍ നിന്ന് കയറാന്‍ കൂടി നിന്നവര്‍ പറയുന്നുണ്ടെങ്കിലും ഇതൊന്നും വകവെക്കാതെയാണ് അഭ്യാസ പ്രകടനം. […]

വിഷാദ രോഗവും, സൈബര്‍ ആക്രമണവും ; നാലാംനിലയില്‍ നിന്ന് വീണ് രക്ഷപ്പെട്ട കുഞ്ഞിന്റെ അമ്മ ജീവനൊടുക്കി

കോയമ്പത്തൂര്‍: സൈബര്‍ ആക്രമണത്തില്‍ മനംനൊന്ത് ആത്മഹത്യ ചെയ്ത് വീട്ടമ്മ.അപ്പാര്‍ട്‌മെന്റിന്റെ നാലാം നിലയില്‍ നിന്ന് വീണിട്ടും അത്ഭുതകരമായി രക്ഷപ്പെട്ട ഏഴ് മാസം പ്രായമുള്ള പെണ്‍ കുഞ്ഞിന്റെ അമ്മയാണ് ജീവനൊടുക്കിയത്. കുഞ്ഞിന് സംഭവിച്ച അപകടത്തില്‍ രൂക്ഷമായ സൈബര്‍ ആക്രമണം താങ്ങാനാകാതെ മനംനൊന്തായിരുന്നു അമ്മ രമ്യ (33) വീട്ടില്‍ തൂങ്ങി മരിച്ചത്. ഐടി കമ്പനി ജീവനക്കാരിയും തിരുവാരൂര്‍ സ്വദേശി വെങ്കിടേഷിന്റെ ഭാര്യയുമായ രമ്യ വിഷാദ രോഗത്തിന് ചികിത്സയിലായിരുന്നു. Also Read ; സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; നാല് ജില്ലകളില്‍ റെഡ് അലേര്‍ട്ട് […]

പെരുമ്പാവൂര്‍ വധക്കേസ്; ഹൈക്കോടതി വിധി ഇന്ന്

കൊച്ചി: പെരുമ്പാവൂര്‍ വധക്കേസിലെ അപ്പീലില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. പ്രതി അമീറുല്‍ ഇസ്ലാമിന്റെ വധശിക്ഷ ശരിവെയ്ക്കണം എന്ന പ്രോസിക്യൂഷന്‍ അപ്പീലിലാണ് ഡിവിഷന്‍ ബെഞ്ച് തീരുമാനമെടുക്കുന്നത്. ശിക്ഷാവിധി ഒഴിവാക്കി വെറുതെവിടണം എന്ന അമീറുല്‍ ഇസ്ലാമിന്റെ ആവശ്യത്തിലും ഹൈക്കോടതി വിധി പറയും. മധ്യവേനലവധിക്കാലത്തിന് ശേഷം ഇന്ന് മുതല്‍ ഹൈക്കോടതി പൂര്‍ണ്ണ പ്രവര്‍ത്തന സജ്ജമാകുമ്പോള്‍ ആദ്യം പ്രസ്താവിക്കുന്നത് നിയമ വിദ്യാര്‍ഥിയുടെ വധക്കേസ് അപ്പീലിലെ വിധിയാണ്. നിയമ വിദ്യാര്‍ത്ഥിനി കൊല്ലപ്പെട്ട കേസിലെ വിചാരണ കോടതി വിധിയിന്‍മേലുള്ള അപ്പീലില്‍ ആണ് ഹൈക്കോടതി വിധി […]