സാങ്കേതിക സര്‍വകലാശാല താത്ക്കാലിക വിസി നിയമനത്തിന് സ്റ്റേയില്ല; സര്‍ക്കാരിന്റെ ഹര്‍ജിയില്‍ ഇടക്കാല ഉത്തരവ് നല്‍കാന്‍ വിസമ്മതിച്ച് ഹൈക്കോടതി

കൊച്ചി: സാങ്കേതിക സര്‍വകലാശാലയിലെ താത്ക്കാലിക വിസി നിയമനത്തിന് സ്റ്റേയില്ല. സര്‍ക്കാരിന്റെ ഹര്‍ജിയില്‍ ഇടക്കാല ഉത്തരവ് നല്‍കാന്‍ ഹൈക്കോടതി വിസമ്മതിച്ചു. സര്‍വകലാശാലയില്‍ വിസി ഇല്ലാത്ത അവസ്ഥ അനുവദിക്കാനാവില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഹര്‍ജിയില്‍ ഡോ കെ ശിവപ്രസാദിന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നോട്ടീസയച്ചു. Also Read; പറവ ഫിലിംസില്‍ 60 കോടിയുടെ നികുതി വെട്ടിപ്പ് നടന്നതായി കണ്ടെത്തി ഡോ കെ ശിവപ്രസാദിനെ വ്യാഴാഴ്ചയാണ് സാങ്കേതിക സര്‍വകലാശാല താത്ക്കാലിക വിസിയായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നിയമിക്കുന്നത്. എന്നാല്‍ സര്‍ക്കാര്‍ പട്ടികയില്‍ നിന്ന് […]

ആനകള്‍ തമ്മിലുള്ള അകലം മൂന്ന് മീറ്റര്‍ തന്നെ വേണം; ഇളവ് അനുവദിക്കാനാകില്ലെന്ന് ഹൈക്കോടതി

കൊച്ചി : ക്ഷേത്രങ്ങളില്‍ ആനകളെ എഴുന്നള്ളിക്കുന്നതുമായി ബന്ധപ്പെട്ട നിബന്ധനകളില്‍ ഇളവനുവദിക്കാനാകില്ലെന്ന് വ്യക്തമാക്കി ഹൈക്കോടതി. ആനകളെ നിരയായി അണിനിരത്തുമ്പോള്‍ രണ്ടാനകള്‍ തമ്മില്‍ കുറഞ്ഞത് മൂന്ന് മീറ്റര്‍ വേണമെന്നായിരുന്നു ഹൈക്കോടതി നിര്‍ദേശം. Also Read ; പരസ്പര സമ്മതത്തോടെയുള്ള വിവാഹേതര ലൈംഗികബന്ധം ബലാത്സംഗമായി കണക്കാക്കാനാകില്ലെന്ന് സുപ്രീംകോടതി തൃപ്പൂണിത്തുറ ശ്രീപൂര്‍ണത്രയീശ ക്ഷേത്രോത്സവത്തിന് 15 ആനകളെ എഴുന്നള്ളിക്കുന്നതില്‍ ഇളവുതേടി ദേവസ്വം നല്‍കിയ ഉപഹര്‍ജി പരിഗണിക്കവെയാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ആനകളെ ഇത്തരത്തില്‍ എഴുന്നള്ളിക്കുന്നത് രാജഭരണ കാലം മുതലുള്ളതാണെന്ന വാദവും ജസ്റ്റിസ് എ.കെ. ജയ ശങ്കരന്‍ […]

നവീന്‍ ബാബുവിന്റെ മരണം ; സിബിഐ അന്വേഷിക്കണം,തെളിവുകള്‍ സംരക്ഷിക്കണമെന്ന കുടുംബത്തിന്റെ ഹര്‍ജിയില്‍ വിധി അടുത്ത മാസം

കൊച്ചി: കണ്ണൂര്‍ എഡിഎം ആയിരിക്കെ നവീന്‍ ബാബു ആത്മഹത്യ ചെയ്തസംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തു. മരണവുമായി ബന്ധപ്പെട്ട് നിലവില്‍ നടക്കുന്ന പോലീസ് അന്വേഷണത്തില്‍ തൃപ്തിയില്ലെന്ന് കുടുംബം ചൂണ്ടിക്കാട്ടുന്നു. സിപിഎം നേതാവ് പ്രതിയായ കേസില്‍ കാര്യക്ഷമമായ അന്വേഷണം നടക്കുമെന്ന് പ്രതീക്ഷ ഇല്ലെന്നും, തങ്ങള്‍ക്ക് നീതി ലഭ്യമാക്കാന്‍ കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം വേണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം. Also Read ; നാട്ടികയിലെ അപകടം ; ഡ്രൈവറുടെ ലൈസന്‍സും വാഹനത്തിന്റെ രജിസ്‌ട്രേഷനും സസ്‌പെന്‍ഡ് ചെയ്യുമെന്ന് ഗതാഗതമന്ത്രി […]

ഭരണഘടനാ വിരുദ്ധ പരാമര്‍ശം ; മന്ത്രി സജി ചെറിയാന് തിരിച്ചടി, പുനരന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി

കൊച്ചി: ഭരണഘടനാ വിരുദ്ധ പരാമര്‍ശത്തില്‍ മന്ത്രി സജി ചെറിയാന് തിരിച്ചടി. സംഭവത്തില്‍ പുനരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു. വിഷയത്തില്‍ പോലീസിന്റെ അന്വേഷണ റിപ്പോര്‍ട്ട് തള്ളിയ ഹൈക്കോടതി ഭരണഘടനയെ മാനിക്കുന്നതല്ല സജി ചെറിയാന്റെ പ്രസ്താവനയെന്നും ചൂണ്ടിക്കാട്ടി. അന്വേഷണത്തിന് ഡിജിപിക്ക് നിര്‍ദേശം നല്‍കി. Also Read ; പോളിങ് കുറഞ്ഞത് യുഡിഎഫിന്റെ വിജയത്തെ ബാധിക്കില്ല, പാര്‍ട്ടിയില്‍ ആരും സംഘര്‍ഷം പ്രതീക്ഷിക്കേണ്ട : കെ മുരളീധരന്‍ അതേസമയം ഭരണഘടനയെ അപമാനിക്കാനുള്ള ഉദ്ദേശമില്ലെന്ന സജി ചെറിയാന്റെ വാദം ഹൈക്കോടതി തള്ളി. മജിസ്‌ട്രേറ്റ് തീരുമാനമെടുത്തത് സാക്ഷിമൊഴികള്‍ പരിഗണിക്കാതെയെന്ന […]

ശബരിമലയിലെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് 80,000 ആക്കി വര്‍ധിപ്പിക്കും

ശബരിമല: ശബരിമലയിലെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് വര്‍ധിപ്പിച്ചേക്കും. ഈ മാസം 27ന് നടക്കുന്ന 12 വിളക്കിന് മുമ്പായി വെര്‍ച്ചല്‍ ക്യൂ വഴിയുള്ള ബുക്കിങ് 80,000 ആക്കി ഉയര്‍ത്തുമെന്നാണ് വിവരം. മണ്ഡല പൂജക്കായി നട തുറക്കുന്ന ദിനം മുതല്‍ 80,000 തീര്‍ത്ഥാടകര്‍ക്ക് വെര്‍ച്ചല്‍ ക്യൂ മുഖേന പ്രവേശനം നല്‍കണമെന്ന് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ കോടതി നിര്‍ദേശം അവഗണിച്ച് പോലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വെര്‍ച്ചല്‍ ക്യൂ ബുക്കിങ് 70,000 മതിയെന്ന് ദേവസ്വം ബോര്‍ഡ് തീരുമാനിക്കുകയായിരുന്നു. Also Read; തൊണ്ടിമുതല്‍ കേസില്‍ […]

കൊടകര കുഴല്‍പ്പണക്കേസ്: ഇ.ഡിയോട് വിശദീകരണം തേടി ഹൈക്കോടതി

കൊച്ചി: കൊടകര കുഴല്‍പ്പണക്കേസിലെ അന്വേഷണത്തില്‍ ഇ.ഡിയോട് വിശദീകരണം തേടി ഹൈക്കോടതി. കൊടകര കേസിലെ സാക്ഷിയായ സന്തോഷ് ഇ.ഡി അന്വേഷണം പൂര്‍ത്തിയാക്കാത്തതിനെതിരെ നല്‍കിയ ഹര്‍ജിയിലാണ് നടപടി. മൂന്നാഴ്ചക്കകം വിശദീകരണം നല്‍കാനാണ് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് ഉത്തരവിട്ടത്. കേസിലെ എതിര്‍കക്ഷികളായ ഇന്‍കം ടാക്‌സ് വകുപ്പിനും തെരഞ്ഞെടുപ്പ് കമീഷനും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. Also Read; ഇ പി വന്നാല്‍ യുഡിഎഫ് സ്വീകരിക്കും: എം എം ഹസ്സന്‍ അതേസമയം കൊടകര കുഴല്‍പ്പണ കേസ് അന്വേഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇന്നലെ പുതിയ സംഘത്തെ […]

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്‍മേല്‍ കേസെടുക്കാം, ഹൈക്കോടതി വിധിക്ക് തല്‍ക്കാലം സ്‌റ്റേയില്ല: സുപ്രീംകോടതി

ഡല്‍ഹി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേസെടുക്കാനുള്ള ഹൈക്കോടതി വിധിക്ക് തല്‍ക്കാലം സ്‌റ്റേയില്ല. ഹേമ കമ്മറ്റി റിപ്പോര്‍ട്ടില്‍ കേസെടുത്ത് അന്വേഷണം നടത്താനുള്ള ഹൈക്കോടതി ഉത്തരവിനെതിരായ ഹര്‍ജി സുപ്രീംകോടതി മൂന്നാഴ്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കും. സജി മോന്‍ സാറയില്‍ നല്‍കിയ ഹര്‍ജിയാണ് നവംബര്‍ 19ന് പരിഗണിക്കുക. ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന് സുപ്രീംകോടതി നോട്ടീയസച്ചു. Also Read; ആവേശക്കടലായി കല്‍പ്പറ്റ, പ്രിയങ്കയ്‌ക്കൊപ്പം രാഹുലും; റോഡ് ഷോ ആരംഭിച്ചു ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടുന്നത് ചോദ്യം ചെയ്ത് ഹര്‍ജിക്കാരന്‍ നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. […]

മെമ്മറി കാര്‍ഡ് അനധികൃതമായി പരിശോധിച്ചതില്‍ അന്വേഷണമില്ല ; അതിജീവിതയുടെ ഉപഹര്‍ജി തള്ളി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ മെമ്മറികാര്‍ഡിലെ വസ്തുതാ അന്വേഷണ റിപ്പോര്‍ട്ടിന്മേല്‍ കേസെടുക്കാന്‍ നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് അതിജീവിത സമര്‍പ്പിച്ച ഉപഹര്‍ജി ഹൈക്കോടതി തള്ളി. ഹര്‍ജി നിയമപരമായി നിലനില്‍ക്കില്ലെന്ന് ചൂണ്ടികാണിച്ചാണ് കോടതി ഹര്‍ജി തള്ളിയത്. അതേസമയം അതിജീവിതയ്ക്ക് പുതിയ ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിക്കാമെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. Also Read ; വീണയുടെ യാത്ര, താമസ ചെലവുകളടക്കം സിഎംആര്‍എല്‍ വഹിച്ചു, മാസപ്പടിക്ക് പുറമെ മറ്റ് ഇടപാടുകള്‍ ; അന്വേഷണം കൂടുതല്‍ തലങ്ങളിലേക്ക് കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ അതിജീവിത നല്‍കിയ ഹര്‍ജിയില്‍ […]

പള്‍സര്‍ സുനി നാളെ ജയില്‍ മോചിതനാകും

കൊച്ചി: പള്‍സര്‍ സുനി നാളെ ജയില്‍ മോചിതനാകും. നടിയെ ആക്രമിച്ച കേസില്‍ ചൊവ്വാഴ്ചയാണ് പള്‍സര്‍ സുനിക്ക് സുപ്രിംകോടതി ജാമ്യം നല്‍കിയത്.കേസില്‍ ഏഴര വര്‍ഷത്തിന് ശേഷമാണ് സുനി ജയിലില്‍ നിന്ന് പുറത്തേക്ക് എത്തുന്നത്. Also Read ; പൂരനഗരിയില്‍ ഇന്ന് പുലിയിറക്കം ; 7 പുലിക്കളി സംഘങ്ങളാണ് ഇറങ്ങുന്നത്, വൈകിട്ടോടെ സ്വരാജ് റൗണ്ട് നിറയും വിചാരണ കോടതി നടപടികളെ സുപ്രീം കോടതി രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. കഴിഞ്ഞ ഏഴര വര്‍ഷമായി പള്‍സര്‍ സുനി ജയിലില്‍ കഴിയുകയാണെന്നും കേസിലെ വിചാരണ ഇപ്പോഴൊന്നും […]

ലൈംഗികാരോപണ പരാതി ; തനിക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ട്, മുന്‍കൂര്‍ ജാമ്യം തേടി രഞ്ജിത്ത് ഹൈക്കോടതിയില്‍

കൊച്ചി: ബംഗാളി നടിയുടെ ലൈംഗികാരോപണത്തില്‍ മുന്‍കൂര്‍ ജാമ്യം തേടി സംവിധായകന്‍ രഞ്ജിത്ത് ഹൈക്കോടതിയെ സമീപിച്ചു. തനിക്കെതിരെ ഉയര്‍ന്ന ആരോപണത്തിന് പിന്നില്‍ തെറ്റായ ഉദ്ദ്യേശമുണ്ടെന്നും താന്‍ നിരപരാധിയാണെന്നും രഞ്ജിത്തിന്റെ ഹര്‍ജിയില്‍ പറയുന്നു.കൂടാതെ നിരവധി ആരോഗ്യപ്രശ്‌നങ്ങളുള്ള ആളാണെന്നും അഡ്വ. പി വിജയഭാനു മുഖേന സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നുണ്ട്. Also Read ; തമിഴ് ഗായിക സുചിത്രയ്‌ക്കെതിരെ നിയമ നടപടിയുമായി റിമ കല്ലിങ്കല്‍ ; പ്രത്യേക അന്വേഷണ സംഘത്തിന് പരാതി നല്‍കി 15 വര്‍ഷം മുന്‍പത്തെ സംഭവത്തിലാണ് ഇപ്പോള്‍ പരാതി നല്‍കിയിരിക്കുന്നത്. അവസരം […]