‘വേണ്ടി വന്നാല്‍ ജാമ്യം ക്യാന്‍സല്‍ ചെയ്യും, ബോബി ചെമ്മണ്ണൂര്‍ നാടകം കളിക്കരുത്’: വിമര്‍ശിച്ച് ഹൈക്കോടതി
കൊച്ചി: ജാമ്യം അനിവദിച്ചിട്ടും പുറത്തിറങ്ങാതിരുന്ന ബോബി ചെമ്മണ്ണൂരിന്റെ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. ഹണിറോസ് നല്‍കിയ പരാതിയില്‍ കോടതി ജാമ്യം അനുവദിച്ചിട്ടും പുറത്തിറങ്ങാതിരുന്നതില്‍ എന്താണ് സംഭവിച്ചതെന്ന് കോടതി ജില്ലാ ജഡ്ജിയോട് ചോദിച്ചു. അതേസമയം റിലീസ് ഉത്തരവ് ജയിലില്‍ എത്തിയില്ലെന്നായിരുന്നു ബോചെയുടെ വാദം. എന്നാല്‍ ഇത് തെറ്റാണെന്നും ബോബി ചെമ്മണ്ണൂരിന് പുറത്തിറങ്ങാനുള്ള ഉത്തരവ് ഇന്നലെ തന്നെ ഇറങ്ങിയതാണെന്നും ബോബി വെറുതെ നാടകം കളിക്കരുതെന്നും കോടതി വിമര്‍ശിച്ചു. Also Read ; ജാമ്യം കിട്ടിയിട്ടും ജയിലില്‍ നിന്ന് പുറത്തിറങ്ങാനാവാത്ത 26 പേര്‍ […]





Malayalam 


























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































