ജാവലിന്‍ ത്രോയിലെ വെള്ളി മെഡല്‍ നേട്ടത്തിന് പിന്നാലെ പ്രതികരണവുമായി നീരജ് ചോപ്ര

പാരിസ്: പാരിസ് ഒളിമ്പിക്‌സ് ജാവലിന്‍ ത്രോയില്‍ വെള്ളി മെഡല്‍ സ്വന്തമാക്കിയതിന് പിന്നാലെ പ്രതികരണവുമായി നീരജ് ചോപ്ര. രാജ്യത്തിനായി ഓരോ മെഡല്‍ നേടുമ്പോഴും തനിക്ക് സന്തോഷമുണ്ടെന്നാണ് പ്രതികരിച്ചത്. എന്നാല്‍ ഇന്ന് തന്റെ ദിവസമല്ലെന്നും ഇന്ന്് അര്‍ഷാദിന്റെ ദിവസമാണെന്നും താന്‍ കഴിവിന്റെ പരമാവധി ശ്രമിച്ചതായും പറഞ്ഞു. ഇപ്പോള്‍ തന്റെ മികവ് മെച്ചപ്പെടുത്തേണ്ട സമയമാണ്.ഇക്കാര്യത്തില്‍ കൂടുതല്‍ വിലയിരുത്തലുകള്‍ നടത്തണമെന്നും നീരജ് പറഞ്ഞു. Also Read ; ഹിന്ദുക്കളുടേയും മറ്റ് ന്യൂനപക്ഷ സമുദായങ്ങളുടേയും സുരക്ഷ ഉറപ്പാക്കുമെന്ന് പ്രതീക്ഷിക്കുന്നു ; മുഹമ്മദ് യൂനുസിന് ആശംസയറിയിച്ച് നരേന്ദ്രമോദി […]

പാരിസ് ഒളിമ്പിക്‌സ് ; ഇന്ത്യയുടെ വിനേഷ് ഫോഗട്ടിന് അയോഗ്യത, ശരീരഭാര പരിശോധനയില്‍ പരാജയപ്പെട്ടു

പാരിസ്: പാരിസ് ഒളിമ്പിക്‌സില്‍ നിന്ന് ഇന്ത്യന്‍ താരം വിനേഷ് ഫോഗട്ട് അയോഗ്യയായി. ഇന്ന് രാവിലെ നടത്തിയ ശരീര ഭാര പരിശോധനയില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് താരത്തെ അയോഗ്യയാക്കിയത്.ഒളിമ്പിക്‌സില്‍ വനിതകളുടെ 50 കിലോഗ്രാം വിഭാഗത്തിലാണ് താരം മത്സരിച്ചത്. Also Read ; ഒളിമ്പിക്‌സ് മെഡല്‍ ജേതാവ് മനു ഭാക്കറിന് ഡല്‍ഹി വിമാനത്താവളത്തില്‍  വന്‍സ്വീകരണം എന്നാല്‍ ഇന്ന് രാവിലെ നടത്തിയ ഭാരപരിശോധനയില്‍ താരത്തിന്റെ ശരീരത്തിന് 100 ഗ്രാം അധികം ഭാരമുള്ളതായി കണ്ടെത്തി. താരത്തെ അയോഗ്യയാക്കാനുള്ള തീരുമാനത്തിനെതിരെ ഇന്ത്യ അപ്പീല്‍ നല്‍കിയിട്ടുണ്ട്. അപ്പീല്‍ നിരസിക്കപ്പെട്ടാല്‍ […]

ഷെയ്ഖ് ഹസീന ഇന്ത്യയില്‍ തന്നെയുണ്ട്…ഇന്ത്യയില്‍ അഭയം തേടിയോ എന്നതില്‍ വ്യക്തതയില്ല : കേന്ദ്ര സര്‍ക്കാര്‍

ഡല്‍ഹി: ബംഗ്ലാദേശിലെ പ്രക്ഷോഭത്തെ തുടര്‍ന്ന് രാജിവെച്ച് രാജ്യം വിട്ട പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഇന്ത്യയില്‍ തന്നെയുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കറാണ് ഇക്കാര്യം സര്‍വകക്ഷി യോഗത്തില്‍ വ്യക്തമാക്കിയത്. അതേസമയം ഷെയ്ഖ് ഹസീന ഇന്ത്യയില്‍ അഭയം തേടിയോ എന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല. Also Read ;ബംഗ്ലാദേശ് പ്രക്ഷോഭം ; സര്‍വകക്ഷി യോഗം വിളിച്ച് കേന്ദ്ര സര്‍ക്കാര്‍ ബംഗ്ലാദേശിലെ സ്ഥിതി കേന്ദ്ര സര്‍ക്കാര്‍ നിരീക്ഷിക്കുന്നു.കേന്ദ്ര സര്‍ക്കാരിന്റെ നടപടികള്‍ക്ക് യോഗത്തില്‍ പങ്കെടുത്ത രാഹുല്‍ ഗാന്ധിയും കെസി […]

പാരിസ് ഒളിമ്പിക്‌സ് ; ഇന്ത്യയുടെ സ്‌കീറ്റ് മിക്‌സഡ് ടീം വെങ്കല മെഡല്‍ പോരാട്ടത്തിന് യോഗ്യത നേടി

പാരിസ്: പാരിസ് ഒളിമ്പിക്‌സില്‍ ഇന്ത്യയ്ക്ക് മെഡല്‍ പ്രതീക്ഷ നല്‍കി അനന്ത്ജീത് സിങ് നറുക്കയും മഹേശ്വരി ചൗഹാനും ചേര്‍ന്ന സ്‌കീറ്റ് മിക്‌സഡ് ടീം. ഷോര്‍ട്ട് ഗണ്‍ മിക്‌സഡ് ടീം ഇനത്തില്‍ വെങ്കല മെഡല്‍ നേട്ടത്തിന് ടീം യോഗ്യത നേടിയത്. Also Read ; കോഴിക്കോട് ഒളവണ്ണയില്‍ വീട് ഇടിഞ്ഞ് ഭൂമിക്കടിയിലേക്ക് താഴ്ന്നു; വീട്ടുകാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു ഇതാദ്യമാണ് ഈ വിഭാഗത്തില്‍ ഇന്ത്യ മെഡല്‍ റൗണ്ടിലെത്തുന്നത്. യോഗ്യതാ റൗണ്ടില്‍ മഹേശ്വരി ചൗഹാന്‍ 74 പോയിന്റും അനന്ത്ജീത് സിങ് നറുക്ക 72 പോയിന്റും […]

പാരീസ് ഒളിംപിക്‌സ് : ഇന്ത്യയുടെ സ്വപ്‌നിലിന് ഷൂട്ടിങില്‍ വെങ്കലം

പാരിസ്: പാരീസ് ഒളിംപിക്‌സില്‍ ഇന്ത്യയ്ക്ക് വീണ്ടും മെഡല്‍. ഷൂട്ടിങ് 50 മീറ്റര്‍ റൈഫിള്‍ 3ല്‍ ഇന്ത്യയുടെ സ്വപ്‌നില്‍ കുസാലെയ്ക്കാണ് വെങ്കലം മെഡല്‍ കിട്ടിയത്.451.4 പോയിന്റ് സ്വന്തമാക്കിയാണ് ഇന്ത്യന്‍ താരത്തിന്റെ നേട്ടം. ഫൈനല്‍ മത്സരത്തിന്റെ തുടക്കത്തില്‍ ആറാമതായിരുന്നു സ്വപ്നില്‍. പിന്നീട് അവസാനം വരെ നീണ്ടുനിന്ന പോരാട്ടത്തിനൊടുവിലാണ് ഇന്ത്യന്‍ താരം വെങ്കല മെഡല്‍ നേട്ടം സ്വന്തമാക്കിയത്. Also Read ; പുതിയ പാര്‍ലമെന്റ് മന്ദിരം ചോര്‍ന്നൊലിക്കുന്നു ; ബിജെപിയുടെ പുതിയ ഡിസൈനാണോയെന്ന് പരിഹസിച്ച് പ്രതിപക്ഷം ആദ്യം നടന്ന നീല്‍ പൊസിഷനില്‍ മൂന്ന് […]

മഴക്കാലവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ വാഹനങ്ങള്‍ക്ക് പ്രത്യേക ഇന്‍ഷുറന്‍സ് പരിരക്ഷകള്‍

റോഡുകളിലെ വെള്ളക്കെട്ട് മുതല്‍ വര്‍ധിക്കുന്ന അപകടങ്ങള്‍ വരെ മഴക്കാലം വാഹനങ്ങളെ സംബന്ധിച്ചിടത്തോളം ‘റിസ്‌ക്’ നിറഞ്ഞതാണ്. മഴക്കാലവുമായി ബന്ധപ്പെട്ട വാഹനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സഹായിക്കുന്ന പ്രത്യേക ഇന്‍ഷുറന്‍സ് പരിരക്ഷകള്‍ ഈ ‘റിസ്‌ക്’ കുറയ്ക്കാന്‍ സഹായിക്കും. പ്രധാനപ്പെട്ട പോളിസികള്‍ പരിചയപ്പെടാം. എന്‍ജിന്‍ പ്രൊട്ടക്ഷന്‍; മഴക്കാലം കാറിന്റെ എന്‍ജിനു നാശമുണ്ടാക്കിയേക്കാം. പ്രത്യേകിച്ചും വെള്ളം നിറഞ്ഞ പ്രദേശങ്ങളിലൂടെ പതിവായി വാഹനമോടിക്കുകയാണെങ്കില്‍ എന്‍ജിനിലേക്കു വെള്ളം കയറുന്നത് സ്റ്റാന്‍ഡേഡ് കാര്‍ ഇന്‍ഷുറന്‍സ് പോളിസികളില്‍ നിന്ന് പരിരക്ഷ ലഭിക്കാത്ത തരത്തിലുള്ള നാശനഷ്ടങ്ങള്‍ക്ക് കാരണമാകും. അത്തരം സാഹചര്യങ്ങളില്‍ സംരക്ഷണം […]

ടാക്‌സ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് എല്ലാവര്‍ക്കും ബാധകമല്ല : ധനമന്ത്രാലയം

ന്യൂഡല്‍ഹി: വിദേശത്ത് പോകുന്നതിന് ടാക്‌സ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ ബജറ്റ് നിര്‍ദേശത്തില്‍ വിശദീകരണവുമായി കേന്ദ്ര സര്‍ക്കാര്‍. നിര്‍ദേശം എല്ലാവര്‍ക്കും ബാധകമല്ലെന്നും സാമ്പത്തിക ക്രമക്കേടുകളില്‍ ഉള്‍പ്പെട്ടവരും 10 ലക്ഷം രൂപയില്‍ കൂടുതല്‍ പ്രത്യക്ഷ നികുതി കുടിശ്ശികയുള്ളവരുമാണ് സര്‍ട്ടിഫിക്കറ്റ് നേടേണ്ടതെന്നും ധനമന്ത്രാലയം അറിയിച്ചു. Also Read ; LIC ഹൗസിംഗ് ഫിനാന്‍സില്‍ ജൂനിയര്‍ അസിസ്റ്റന്റ് ജോലി ഒഴിവ് എല്ലാവരും ടാക്സ് സര്‍ട്ടിഫിക്കറ്റ് എടുക്കണമെന്ന തരത്തിലാണ് നിര്‍ദേശം വ്യാഖ്യാനിക്കപ്പെട്ടത്. നിര്‍ദേശത്തിനെതിരെ സമൂഹ മാധ്യമങ്ങളില്‍ വ്യാപക വിമര്‍ശനമുയരുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ധനമന്ത്രാലയം വിശദീകരണം […]

ഒളിംപിക്‌സില്‍ പ്രതീക്ഷയോടെ ഇന്ത്യ ; 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ രണ്ട് ഇന്ത്യന്‍ താരങ്ങള്‍ കലാശപ്പോരിന് ഇന്നിറങ്ങും

പാരീസ്: ഒളിംപിക്‌സിന്റെ മൂന്നാം ദിനത്തില്‍ 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ രണ്ട് ഇന്ത്യന്‍ താരങ്ങള്‍ ഇന്ന് കലാശപ്പോരിന് ഇറങ്ങും. രമിത ജിന്‍ഡാലിനും അര്‍ജുന്‍ ബബുതയ്ക്കുമാണ് ഇന്ന് ഫൈനല്‍. അതേസമയം ഇന്ത്യന്‍ പുരുഷ അമ്പെയ്ത്ത് ടീം മെഡല്‍ പ്രതീക്ഷയുമായി ക്വാര്‍ട്ടര്‍ പോരിനിറങ്ങും. വൈകീട്ട് ആറരയ്ക്കാണ് മത്സരം, തരുണ്‍ദീപ് റായി, ധീരജ് ബൊമ്മദേവ്റ, പ്രവീണ്‍ ജാദവ്, എന്നീ ഇന്ത്യന്‍ ടീമുകള്‍ സജ്ജമാണ്. Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. അമ്പെയ്ത്തിന്റെ ചരിത്രത്തില്‍ ഇതുവരെ രാജ്യം […]

പാരിസ് ഒളിംപിക്സില്‍ ആദ്യ മെഡല്‍ സ്വന്തമാക്കി ഇന്ത്യ

പാരിസ്: പാരിസ് ഒളിംപിക്സില്‍ ആദ്യ മെഡല്‍ സ്വന്തമാക്കി ഇന്ത്യ. വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റളിലാണ് മനു ഭാകര്‍ വെങ്കലം നേടിയത്. ഫൈനലില്‍ 221.7 പോയിന്റ് നേടിയാണ് മനു മൂന്നാമത് എത്തിയത്. സ്വര്‍ണവും വെള്ളിയും നേടിയത് കൊറിയന്‍ താരങ്ങളാണ്. Also Read ; കണ്ണില്‍ മുളകുപൊടി വിതറി മോഷണ ശ്രമം ; യുവതി പിടിയില്‍ 12 വര്‍ഷത്തിന് ശേഷമാണ് ഷൂട്ടിങ്ങില്‍ ഇന്ത്യക്ക് മെഡല്‍ കിട്ടുന്നത്. ഇതോടെ ഒളിംപിക്സ് ഷൂട്ടിങ്ങില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയെന്ന നേട്ടവും മനുവിനെ […]

40-ാം ജന്മദിനത്തില്‍ പുതിയ തെലുങ്ക് ചിത്രവുമായി ദുല്‍ഖര്‍ സല്‍മാന്‍; തിരിച്ചു വാ കുഞ്ഞിക്കാ എന്ന് ആരാധകര്‍

ദുല്‍ഖര്‍ സല്‍മാന്റെ 40-ാം ജന്മദിനത്തോടനുബന്ധിച്ച് പുതിയ തെലുങ്ക് ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടു. പവന്‍ സദിനേനിയുടെ തെലുങ്ക് ചിത്രമായ ‘ആകാശം ലോ ഒക താര’യിലാണ് നടന്‍ നായകനായെത്തുന്നത്. Also Read ; വീണ്ടും മുടങ്ങി നവകേരള ബസ് സര്‍വീസ് ; വര്‍ക്ക് ഷോപ്പിലെന്ന് അധികൃതര്‍ നാട്ടിന്‍പുറത്തുകാരനായാണ് ചിത്രത്തില്‍ ദുല്‍ഖറെത്തുന്നതെന്നാണ് പോസ്റ്റര്‍ നല്‍കുന്ന സൂചന. നെല്‍പാടത്തിനിടയിലൂടെ ഒരു പെണ്‍കുട്ടി നടന്നു പോകുന്നതും പോസ്റ്ററില്‍ കാണാം. താരത്തിന്റെ മറ്റു തെലുങ്ക് ചിത്രങ്ങള്‍ പോലെ ഇതും സൂപ്പര്‍ ഹിറ്റാകുമെന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ. തെലുങ്ക്, […]