‘മേയര്‍ എം കെ വര്‍ഗീസിന്റെ നിലപാടുകള്‍ കാരണം തൃശ്ശൂരില്‍ തോറ്റു, സ്ഥാനമൊഴിയണം’; സിപിഐ രംഗത്ത്

തൃശൂര്‍: തൃശൂര്‍ മേയര്‍ എം കെ വര്‍ഗീസിനെതിരെ സിപിഐ രംഗത്ത്. മേയറുടെ നിലപാടുകള്‍ തൃശൂരിലെ പരാജയത്തിന് ഒരു കാരണമാണെന്നും അദ്ദേഹം സ്ഥാനമൊഴിയണമെന്നും സിപിഐ ജില്ലാ സെക്രട്ടറി വത്സരാജ് പറഞ്ഞു. Also Read ; ‘ക്രിമിനല്‍ കേസ് പ്രതികളുടെ ഗൂഗിള്‍ ലൊക്കേഷന്‍ പങ്കുവെയ്ക്കേണ്ടതില്ല’; സ്വകാര്യതയുടെ ലംഘനമെന്ന് ചൂണ്ടിക്കാട്ടി സുപ്രീംകോടതി രൂക്ഷവിമര്‍ശനമാണ് വത്സരാജ് മേയര്‍ക്കെതിരെ ഉന്നയിച്ചത്. മേയറുടെ ബിജെപി അനുകൂല നിലപാട് പ്രതിഷേധാര്‍ഹമെന്നും ആ നടപടി ശരിയല്ലെന്നും പറഞ്ഞ വത്സരാജ് മുന്‍ധാരണ പ്രകാരം സ്ഥാനം രാജിവെച്ച് മുന്നണിയില്‍ തുടരാന്‍ തയാറാകണമെന്ന് ആവശ്യപ്പെട്ടു. […]

കേരളത്തില്‍ യുക്കോ ബാങ്കില്‍ നല്ല ശമ്പളത്തില്‍ തുടക്കക്കാര്‍ക്ക് ജോലി ഒഴിവ്

കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇതാ സുവര്‍ണ്ണാവസരം. UCO ബാങ്ക് ഇപ്പോള്‍ അപ്രന്റീസ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഡിഗ്രീ യോഗ്യത ഉള്ളവര്‍ക്ക് മൊത്തം 544 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ കേരളത്തില്‍ യുക്കോ ബാങ്കില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി ഒഫീഷ്യല്‍ വെബ്‌സൈറ്റ് ആയ  https://ucobank.com/  ഇല്‍ 2024 ജൂലൈ 2 മുതല്‍ 2024 […]

വടകരയില്‍ കടലില്‍ കാണാതായ മലപ്പുറം സ്വദേശി മുഹമ്മദ് ഷാഫിയുടെ മൃതദേഹം കണ്ടെത്തി

വടകര: വടകര സാന്‍ഡ് ബാങ്ക്‌സ് അഴിമുഖത്തിനുസമീപം മീന്‍പിടിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട് കാണാതായ മലപ്പുറം ചേളാരി സ്വദേശി മുഹമ്മദ് ഷാഫിയുടെ മൃതദേഹം കണ്ടെത്തി. കോട്ടക്കടപ്പുറം ഭാഗത്ത് തിങ്കളാഴ്ച രാവിലെ ഒന്‍പത് മണിയോടെ് തീരത്തടിഞ്ഞ നിലയിലായിരുന്നു മൃതദേഹം കണ്ടത്. മൃതദേഹം വടകര ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. Also Read ; യൂണിഫോമും ID കാര്‍ഡുമില്ലാതെ എസ്ടി ടിക്കറ്റ് ആവശ്യപ്പെട്ട കുട്ടിയെ ചോദ്യംചെയ്ത ബസ് കണ്ടക്ടര്‍ക്ക് ക്രൂരമര്‍ദനം ഞായറാഴ്ച രാവിലെ എട്ടുമണിയോടെയാണ് അപകടം നടന്നത്. ചേളാരിയില്‍നിന്നെത്തിയ പുഴമത്സ്യത്തൊഴിലാളികളായ അഞ്ചംഗസംഘം സാന്‍ഡ് ബാങ്ക്‌സിന് എതിര്‍വശത്തുനിന്ന് […]

സംസ്ഥാനത്ത് മഴ തുടരും; നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: ന്യൂന മര്‍ദ്ദ പാത്തിയും ചക്രവാതച്ചുഴിയും വീണ്ടും രൂപപ്പെട്ട സാഹചര്യത്തില്‍ സംസ്ഥാനത്ത് മഴ തുടരും. നാല് ജില്ലകളില്‍ കേന്ദ്രകാലാവസ്ഥാ വകുപ്പ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് ഇന്ന് യെല്ലോ അലേര്‍ട്ട്. ഉയര്‍ന്ന തിരമാല ജാഗ്രതാ നിര്‍ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. നാല് ദിവസം വടക്കന്‍ കേരളത്തില്‍ ശക്തമായ മഴക്കും മറ്റിടങ്ങളില്‍ ഇടത്തരം മഴക്കുമാണ് സാധ്യത. Also Read ; ആദ്യ സപ്ലിമെന്ററി പ്ലസ് വണ്‍ പ്രവേശനം ഇന്ന് അതേസമയം, അടുത്ത മണിക്കൂറുകളില്‍ കേരളത്തിലെ തൃശ്ശൂര്‍, പാലക്കാട്, […]

ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടണണെന്ന ഉത്തരവുമായി സംസ്ഥാന വിവരാവകാശ കമ്മീഷന്‍

തിരുവനന്തപുരം: ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടണണെന്ന ഉത്തരവുമായി സംസ്ഥാന വിവരാവകാശ കമ്മീഷന്‍. വിലക്കപ്പെട്ട വിവരങ്ങള്‍ ഒഴിച്ച് മറ്റൊന്നും മറച്ചുവെക്കരുതെന്ന് ഈ ഉത്തരവില്‍ പറയുന്നു. സിനിമാ മേഖലയില്‍ വനിതകള്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ സമഗ്രമായി പഠിച്ച് 2019ലാണ് കമ്മീഷന്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. അന്ന് മുതല്‍ റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന ആവശ്യവുമായി വിമന്‍ ഇന്‍ സിനിമാ കളക്ടീവ് അടക്കമുള്ളവരാണ് രംഗത്തെത്തിയത്. Also Read ; ഭരത് ഗോപി പുരസ്‌കാരം നടന്‍ സലീം കുമാറിന് ആര്‍ ടി ഐ നിയമപ്രകാരം വിലക്കപ്പെട്ടവ ഒഴികെ ഒരു വിവരവും […]

ഭരത് ഗോപി പുരസ്‌കാരം നടന്‍ സലീം കുമാറിന്

നടന്‍ ഭരത് ഗോപി തുടക്കം കുറിച്ച മാനവസേന വെല്‍ഫയര്‍ സൊസൈറ്റിയുടെ ഈ വര്‍ഷത്തെ ഭരത് ഗോപി പുരസ്‌കാരത്തിന് നടന്‍ സലീം കുമാര്‍ തിരഞ്ഞെടുക്കപ്പെട്ടു. ഓഗസ്റ്റ് 15 ന് ആറ്റിങ്ങലില്‍ വച്ച് നടക്കുന്ന വാര്‍ഷികാഘോഷ പരിപാടിയില്‍ പുരസ്‌കാരം സമ്മാനിക്കും. 25,000 രൂപയും പ്രശസ്തി പത്രവും ശില്‍പ്പവുമടങ്ങുന്നതാണ് ഈ പുരസ്‌കാരം. Also Read ; അത്യാധുനിക ചികിത്സകള്‍ക്കായി സൗജന്യ കണ്‍സള്‍ട്ടേഷനുമായി അബുദാബിയില്‍ പുതിയ ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് തുറന്നു മാനവസേവ പുരസ്‌കരാം ഗോകുലെ മെഡിക്കല്‍ കോളേജ് എംഡി ഡോ. കെ കെ മനോജിനും […]

ഡ്രൈവര്‍ കാപ്പി കുടിക്കാന്‍ പോയി, ബസ് സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ട ബസ് പിന്നിലേക്ക് നീങ്ങി; മതിലും ഗേറ്റും ഇടിച്ച് തകര്‍ത്തു

കോട്ടയം: കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ട ബസ് തനിയെ പിന്നിലേക്ക് നീങ്ങി മതില്‍ ഇടിച്ചു തകര്‍ത്തു. പ്രസ് ക്ലബ്-പിഡബ്ല്യുഡി കെട്ടിടത്തിന്റെ ഗേറ്റും മതിലുമാണ് തകര്‍ത്തത്. ബസ് സ്റ്റാന്‍ഡിന് മുന്നിലുള്ള റോഡും മറികടന്ന് ബസ് പിന്നോട്ടു നീങ്ങിയാണ് അപകടമുണ്ടായത്. ഇന്ന് പുലര്‍ച്ചെ മൂന്നരയോടെയാണ് സംഭവം. Also Read ;കേരളത്തിലെ 13 ജയിലുകളില്‍ തടവുകാരുടെ എണ്ണത്തില്‍ വര്‍ധന; നടപടിയെടുക്കാതെ സംസ്ഥാന സര്‍ക്കാര്‍ ബസ് നിര്‍ത്തിയിട്ടതിന് ശേഷം ഡ്രൈവര്‍ കാപ്പി കുടിക്കാനായി ഇറങ്ങിയ സമയത്താണ് അപകടം ഉണ്ടായത്. ബ്രേക്ക് നഷ്ടപ്പെട്ടാണ് ബസ് […]

കാപ്പ കേസ് പ്രതിയെ സ്വീകരിച്ച് CPM; ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്ന് വീണാ ജോര്‍ജ്

പത്തനംതിട്ട: ജയില്‍ മോചിതനായ കാപ്പ കേസ് പ്രതിയെ സ്വീകരിച്ച് പാര്‍ട്ടി അംഗത്വം നല്‍കിയ സംഭവത്തില്‍ പ്രതികരിച്ച് മന്ത്രി്. ആയിരക്കണക്കിന് ആളുകളാണ് പാര്‍ട്ടിയിലേക്ക് വരുന്നതെന്നും ഒരു തരത്തിലുള്ള ആശങ്കക്കും അടിസ്ഥാനമില്ലെന്നും മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഏരിയ കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയിലാണ് ബിജെപിയിലും ആര്‍എസ്എസിലും പ്രവര്‍ത്തിച്ചവര്‍ പാര്‍ട്ടിയിലേക്ക് വന്നത്. വിശദമായ മറുപടി പാര്‍ട്ടി സെക്രട്ടറി പറഞ്ഞിട്ടുണ്ട്. മുമ്പ് തെറ്റായ രാഷ്ട്രീയവും രീതികളും പിന്തുടര്‍ന്നവര്‍ അത് ഉപേക്ഷിച്ചു വന്നവരാണ്. അത് കൊണ്ടാണ് ചെങ്കൊടി ഏന്താന്‍ തയ്യാറായി വന്നതെന്നും അവര്‍ പറഞ്ഞു. […]

ശ്വാസകോശ അറയില്‍ കുടുങ്ങിയ എല്ലിന്‍കഷ്ണം പുറത്തെടുത്തത് ഒന്നര വര്‍ഷത്തിനുശേഷം

ഓട്ടോറിക്ഷാ ഡ്രൈവറായ മുഹമ്മദ് അബ്ദുള്‍ നാസര്‍ നാട്ടിലെ അറിയപ്പെടുന്ന ഗായകനുമാണ്. മാപ്പിളപ്പാട്ടും ഹിന്ദിഗാനങ്ങളുമാണ് കൂടുതല്‍ പ്രിയം. സുഹൃത്തായ അധ്യാപകന്റെ യാത്രയയപ്പുയോഗത്തില്‍ ഒന്നരവര്‍ഷം മുന്‍പ് പങ്കെടുത്ത് ലഗോണ്‍ കോഴിയിറച്ചികൊണ്ട് ഉണ്ടാക്കിയ സ്പെഷ്യല്‍ ബിരിയാണി കഴിച്ചതാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം. Also Read ;യൂറോകപ്പ് ക്വാര്‍ട്ടര്‍ , പോര്‍ച്ചുഗലിന് കണ്ണീരോടെ മടക്കം ; പൊട്ടിക്കരഞ്ഞ് പെപ്പെ, ആശ്വസിപ്പിച്ച് റൊണാള്‍ഡോ ഭക്ഷണം ഇറക്കുമ്പോള്‍ വലിയ ബുദ്ധിമുട്ടും വേദനയും അനുഭവപ്പെട്ടു. ഒരുവിധത്തില്‍ വേദന സഹിച്ചാണ് ബിരിയാണി ഇറക്കിയത്. വയറ്റിലേക്കാണ് ഇറങ്ങിപ്പോയതെന്നുകരുതി ആശ്വസിച്ചു. സംശയനിവാരണത്തിനായി അടുത്തുള്ള […]

തീവണ്ടി ശുചിമുറിയില്‍ രഹസ്യ അറയില്‍നിന്ന് 13.5 കിലോ കഞ്ചാവ് പിടിച്ചെടുത്തത് പാറശ്ശാല റെയില്‍വേ പോലീസ്

പാറശ്ശാല: തീവണ്ടിയുടെ ശുചിമുറിയിലെ രഹസ്യ അറയില്‍നിന്ന് 13.5 കിലോ കഞ്ചാവ് പാറശ്ശാല റെയില്‍വേ പോലീസ് പിടികൂടി. വെള്ളിയാഴ്ച രാവിലെ കൊച്ചുവേളിയില്‍നിന്ന് നാഗര്‍കോവിലിലേക്ക് പോകുകയായിരുന്ന പാസഞ്ചറിന്റെ ശുചിമുറിയില്‍നിന്നാണ് ഇത്രയും കഞ്ചാവ് കണ്ടെത്തിയത്. Also Read ;1.30 കോടിയുടെ ആഡംബര എസ്.യു.വി സ്വന്തമാക്കി മലയാളി നടി നവ്യ നായര്‍ ശുചിമുറിക്കുള്ളിലെ പ്ലൈവുഡ് ഇളക്കിമാറ്റി, അതിനുള്ളില്‍ കഞ്ചാവ് അടുക്കിയ ശേഷം സ്‌ക്രൂ ഉപയോഗിച്ച് പുനഃസ്ഥാപിക്കുകയായിരുന്നു. എന്നാല്‍ സ്‌ക്രൂ പൂര്‍ണ്ണമായും ഉറപ്പിക്കാത്തതിനാല്‍ പ്ലൈവുഡ് ഇളകിയത് ശ്രദ്ധയില്‍പ്പെട്ട റെയില്‍വേ പോലീസ് നടത്തിയ പരിശോധനയിലാണ് 16 […]