കവര്‍ച്ച പഠിക്കുന്നത് യുട്യൂബിലൂടെ, എത്ര ഉയരത്തിലും കയറും, ഏത് പൂട്ടും തുറക്കും, ആഡംബര ജീവിതം, ഒടുവില്‍ കേരള പോലീസിന്റെ വലയില്‍

തിരുവനന്തപുരം: യുട്യൂബ് വിഡിയോകളുടെ സഹായത്തോടെ അതിവിദഗ്ധമായി മോഷണം നടത്തിയിരുന്ന കുപ്രസിദ്ധ മോഷ്ടാവ് വിശാഖപട്ടണം സ്വദേശി ‘സ്‌പൈഡര്‍ സതീഷ് റെഡ്ഡി’ (കാരി സട്ടി ബാബു 36) കേരളാ പൊലീസ് വിരിച്ച വലയില്‍ വീണു. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ എഴുപതോളം കവര്‍ച്ചക്കേസുകളിലെ പ്രതിയായ സതീഷ് റെഡ്ഡിയെ തിരുവനന്തപുരം മംഗലപുരം നെല്ലിമൂടുള്ള വീട്ടില്‍നിന്ന് 38 പവന്‍ കവര്‍ന്ന കേസിലാണു കേരള പൊലീസ് പിടിച്ചത്. Also Read ; സ്‌കൂളുകളിലെ പിടിഎകളുടെ പ്രവര്‍ത്തനത്തിന് പുതിയ മാര്‍ഗരേഖ; ഫണ്ട് പിരിക്കുന്നത് നിയന്ത്രിക്കും: ‘വടിയെടുത്ത്’ മന്ത്രി വി.ശിവന്‍കുട്ടി ഒരു […]

സ്‌കൂളുകളിലെ പിടിഎകളുടെ പ്രവര്‍ത്തനത്തിന് പുതിയ മാര്‍ഗരേഖ; ഫണ്ട് പിരിക്കുന്നത് നിയന്ത്രിക്കും: ‘വടിയെടുത്ത്’ മന്ത്രി വി.ശിവന്‍കുട്ടി

തിരുവനന്തപുരം: സ്‌കൂളുകളിലെ പിടിഎകളുടെ പ്രവര്‍ത്തനം സംബന്ധിച്ച് പുതുക്കിയ മാര്‍ഗരേഖ ഇറക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി. പ്രധാന അധ്യാപകരെ നോക്കുകുത്തികളാക്കി പിടിഎ ഭാരവാഹികള്‍ സ്‌കൂള്‍ ഭരിക്കുന്ന സ്ഥിതി അനുവദിക്കാനാവില്ലെന്നും മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു. Also Read; ബിഹാറില്‍ വീണ്ടുമൊരു പാലം കൂടി തകര്‍ന്നുവീണു; 15 ദിവസത്തിനുള്ളില്‍ വീഴുന്ന ഏഴാമത്തെ അപകടം ”പ്രവൃത്തിസമയങ്ങളില്‍ അവര്‍ സ്‌കൂളില്‍ വരേണ്ടതില്ല. ചില സ്ഥലങ്ങളില്‍ പിടിഎ നന്നായി പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ ചിലയിടത്ത് പലരും വര്‍ഷങ്ങളായി പിടിഎ പ്രസിഡന്റ്ുമാരായി തുടരുന്ന സ്ഥിതിയാണ്. അവരെയൊക്കെ ഒഴിവാക്കും. ഇത്തരക്കാര്‍ […]

മാന്നാര്‍ കൊലക്കേസേ്: കാറും ആയുധവും കണ്ടെത്തണം, മൂന്ന് പ്രതികളെയും ആറ് ദിവസം കസ്റ്റഡിയില്‍വിട്ടു

ആലപ്പുഴ: മാന്നാര്‍ കല കൊലക്കേസിലെ മൂന്ന് പ്രതികളെയും ആറ് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍വിട്ടു. ചെങ്ങന്നൂര്‍ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് പ്രതികളായ ജിനു, സോമരാജന്‍, പ്രമോദ് എന്നിവരെ ജൂലായ് എട്ട് വരെ കസ്റ്റഡിയില്‍വിട്ടത്. Also Read ; ഈ വര്‍ഷത്തെ സംസ്ഥാന സ്‌കൂള്‍ കലോത്സവം ഡിസംബറില്‍ തിരുവനന്തപുരത്ത്; കായിക മേള എറണാകുളത്ത് ബുധനാഴ്ച വൈകിട്ടോടെയാണ് മൂന്ന് പ്രതികളെയും ചെങ്ങന്നൂര്‍ കോടതിയില്‍ ഹാജരാക്കിയത്. കലയെ കൊലപ്പെടുത്താന്‍ കടത്തിക്കൊണ്ടുപോയ വാഹനം കണ്ടെത്തണം, കൊലപ്പെടുത്താന്‍ ആയുധം ഉപയോഗിച്ചതായി സംശയിക്കുന്നുണ്ട്. അതിനായും കൂടുതല്‍ […]

ഈ വര്‍ഷത്തെ സംസ്ഥാന സ്‌കൂള്‍ കലോത്സവം ഡിസംബറില്‍ തിരുവനന്തപുരത്ത്; കായിക മേള എറണാകുളത്ത്

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കലോത്സവം ഡിസംബറില്‍ തിരുവനന്തപുരത്ത് സംഘടിപ്പിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ്. പുതുക്കിയ മാന്വല്‍ അനുസരിച്ചാകും കലോത്സവം. കഴിഞ്ഞ വര്‍ഷം കൊല്ലത്തു നടന്ന കലോത്സവത്തില്‍ ജില്ലയിലെ ഒരു കലാരൂപം ഉദ്ഘാടന സമ്മേളനത്തിന്റെ ഭാഗമായി അവതരിപ്പിച്ചിരുന്നു. ഇത്തവണ മത്സര ഇനമായി ഉള്‍പ്പെടുത്തണമെന്ന രീതിയില്‍ കാര്യങ്ങള്‍ പുരോഗമിക്കുകയാണെന്ന് മന്ത്രി വി.ശിവന്‍കുട്ടിയുടെ ഓഫിസ് അറിയിച്ചു. Also Read ; കൊച്ചി മെട്രോ രണ്ടാം ഘട്ട നിര്‍മ്മാണത്തിന്റെ ഭാഗമായി പൈലിംഗ് ജോലികള്‍ ആരംഭിച്ചു സ്‌കൂള്‍ കായികമേള എറണാകുളം ജില്ലയില്‍ ഒക്ടോബര്‍ 18, 19, 20, […]

കൊച്ചി മെട്രോ രണ്ടാം ഘട്ട നിര്‍മ്മാണത്തിന്റെ ഭാഗമായി പൈലിംഗ് ജോലികള്‍ ആരംഭിച്ചു

കൊച്ചി മെട്രോ രണ്ടാംഘട്ട നിര്‍മ്മാണത്തിന്റെ ഭാഗമായി പൈലിംഗ് ജോലികള്‍ക്ക് തുടക്കമായി. കാക്കനാട് കുന്നുംപുറത്താണ് നിര്‍മ്മാണ ജോലികള്‍ തുടങ്ങിയത്. കലൂര്‍ മുതല്‍ കാക്കനാട് ഇന്‍ഫോപാര്‍ക്ക് വരെയാണ് രണ്ടാം ഘട്ടം. കൊച്ചി മെട്രോ രണ്ടാം ഘട്ടനിര്‍മ്മാണത്തിന്റെ ഭാഗമായി വയഡെക്ട് സ്ഥാപിക്കാനുള്ള തൂണിന്റെ പൈലിംഗ് ജോലിയാണ് കരാറുകാരായ അഫ്‌കോണ്‍സ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ കമ്പനി തുടങ്ങിയത്. കാക്കനാട് കുന്നുംപുറം ജംങ്ക്ഷനില്‍ നടന്ന ചടങ്ങില്‍ കെ എം ആര്‍ എല്‍ എം ഡി ലോക്‌നാഥ് ബെഹറ നിര്‍മ്മാണോദ്ഘാടനം നിര്‍വ്വഹിച്ചു. 18 മാസത്തിനുള്ളില്‍ രണ്ടാംഘട്ട നിര്‍മ്മാണം പൂര്‍ത്തിയാക്കുകയാണ് […]

മഹാത്മാ ഗാന്ധി സര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്ത 14 കോളേജുകള്‍ പൂട്ടിയെന്ന വാര്‍ത്ത തെറ്റ്; വിശദീകരണവുമായി സര്‍വകലാശാല രംഗത്ത്

കോട്ടയം: മഹാത്മാ ഗാന്ധി സര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്ത 14 കോളേജുകള്‍ സമീപ വര്‍ഷങ്ങളില്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചതായി വന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് സര്‍വകലാശാലയുടെ വിശദീകരണം. Also Read ;കഴിഞ്ഞ പത്ത് വര്‍ഷത്തെ ഭരണം വെറും ട്രെയിലര്‍ മാത്രം, ഇനിയും 20 വര്‍ഷം ഭരിക്കും; രാജ്യസഭയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസ്തുത പട്ടികയിലെ 14 കോളേജുകളില്‍ ഒരെണ്ണം ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി മാതൃ സ്ഥാപനവുമായി ലയിപ്പിച്ചതും മറ്റൊന്ന് വനിതാ കോളജ് എന്ന പദവിയില്‍നിന്നും കോ എജ്യുക്കേഷന്‍ കോളേജായി മാറിയതുമാണെന്നാണ് സര്‍വകലാശാലയുടെ […]

കൊച്ചിന്‍ ഷിപ്പ് യാര്‍ഡില്‍ നല്ല ശമ്പളത്തില്‍ ജോലി ഒഴിവ്

കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് ലിമിറ്റഡ് ഇപ്പോള്‍ പ്രൊജെക്റ്റ് ഓഫീസര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഡിഗ്രീ യോഗ്യത ഉള്ളവര്‍ക്ക് മൊത്തം 64 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ കൊച്ചിന്‍ ഷിപ്പ് യാര്‍ഡില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി ഒഫീഷ്യല്‍ വെബ്‌സൈറ്റ് ആയ  https://cochinshipyard.in/ ഇല്‍ 24 ജൂണ്‍ 2024 മുതല്‍ 17 […]

സ്വകാര്യ മാനേജ്‌മെന്റ് അസോസിയേഷനുകള്‍ക്ക് അനുകൂലമായി ജനറല്‍ നേഴ്‌സിങ്ങിന്റെ ഫീസ് മൂന്നിരട്ടിയിലേറെ കൂട്ടാന്‍ സര്‍ക്കാര്‍

കൊച്ചി: ജനറല്‍ നേഴ്‌സിങ്ങിന്റെ ഫീസ് മൂന്നിരട്ടിയിലേറെ കൂട്ടാന്‍ സര്‍ക്കാര്‍.സ്വകാര്യ മാനേജ്‌മെന്റ് അസോസിയേഷനുകളുടെ ആവശ്യത്തിനു വഴങ്ങിയ സര്‍ക്കാര്‍ ഇക്കാര്യം പരിശോധിക്കാന്‍ നേഴ്‌സിങ് കൗണ്‍സിലില്‍ സബ് കമ്മിറ്റി രൂപീകരിച്ചിരുന്നു. അടുത്ത നേഴ്‌സിങ് കൗണ്‍സില്‍ യോഗത്തില്‍ സബ് കമ്മിറ്റി മാനേജ്‌മെന്റുകള്‍ക്ക് അനുകൂലമായ റിപ്പോര്‍ട്ട് നല്‍കുമെന്നാണ് വിവരം. Also Read ; ഈ വര്‍ഷത്തെ ലെറ്റര്‍ബോക്സ്ഡ് ലിസ്റ്റില്‍ മലയാളികള്‍ക്ക് അഭിമാനമായി മലയാളത്തില്‍ നിന്ന് അഞ്ച് സിനിമകള്‍ നിലവില്‍ 22000 വാര്‍ഷിക ഫീസുള്ള ജനറല്‍ നേഴ്‌സിങ് കോഴ്‌സിന് വാര്‍ഷിക ഫീസ് 72000 ആക്കണം എന്നാണ് മാനേജ്‌മെന്റ് […]

പുലര്‍ച്ചെ ഹോട്ടലില്‍ ചായ കുടിക്കുന്നതിനിടെ വാക്കു തര്‍ക്കം; ആലുവയില്‍ വയോധികനെ കത്രികയ്ക്ക് കുത്തിക്കൊന്നു

കൊച്ചി: ആലുവയില്‍ വയോധികനെ കുത്തിക്കൊലപ്പെടുത്തി. പറവൂര്‍ കവലയിലെ ഹോട്ടലിലാണ് സംഭവം. വാക്കു തര്‍ക്കത്തിനിടെ കത്രിക കൊണ്ട് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. Also Read ; കൊളംബിയയോട് സമനില ; കോപ്പ അമേരിക്ക ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇടംപിടിച്ച് ബ്രസീല്‍, എതിരാളികളാകുക ഉറുഗ്വേ 70 വയസ്സ് തോന്നിക്കുന്നയാളാണ് കൊല്ലപ്പെട്ടത്. ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഏഴിക്കര സ്വദേശി ശ്രീകുമാറാണ് കുത്തിക്കൊലപ്പെടുത്തിയത്. പുലര്‍ച്ചെ അഞ്ചുമണിക്ക് ചായ കുടിക്കാന്‍ വന്നപ്പോഴാണ് തര്‍ക്കം ഉണ്ടായത്. തര്‍ക്കത്തിനിടെ കത്രിക ഉപയോഗിച്ച് കുത്തുകയായിരുന്നു. Join with metro post :മെട്രോ പോസ്റ്റ് വാട്‌സാപ്പ് ചാനലില്‍ […]