ആര്‍സിബിക്കെതിരെയും സര്‍ക്കാരിനെതിരെയും ആഞ്ഞടിച്ച് മുന്‍ ലോകകപ്പ് ജേതാവ്
മുംബൈ: റോയല്‍ ചാലഞ്ചേഴ്‌സ് ബംഗളൂരുവിന്റെ ഐ.പി.എല്‍ വിജയാഘോഷത്തിലെ മോശം ആസൂത്രണത്തെയും ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതില്‍ വീഴ്ച സംഭവിച്ചതിനെയും വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ താരവും 1983 ഏകദിന ലോകകപ്പ് ജേതാവുമായ മദന്‍ലാല്‍. ആഘോഷത്തിനിടെ തിക്കിലും തിരക്കിലുംപെട്ട് 11 പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ചിന്നസ്വാമി സ്റ്റേഡിയത്തിനു പുറത്തുണ്ടായ ഈ ദുരന്തം ഞെട്ടിപ്പിക്കുന്നതും വേദനിപ്പിക്കുന്നതുമാണെന്ന് അദ്ദേഹം പറഞ്ഞു.
Also Read; ഭീകരവാദം ശക്തമാകുന്നു; ജമ്മു കാശ്മീരിലെ 32 ഇടങ്ങളില്‍ എന്‍ഐഎ റെയ്ഡ്
‘ജനം ഇതൊരിക്കലും മറക്കില്ല -വിരാട് കോഹ്ലി. പുറത്ത് ജനം മരിച്ചുവീഴുമ്പോള്‍, അകത്ത് ആഘോഷം നടക്കുകയായിരുന്നു. ഇത് ഞെട്ടിക്കുന്നതും നിരാശാജനകവുമാണ്. മരിച്ചവരുടെ കുടുംബങ്ങള്‍ ഈ ദാരുണമായ അപകടത്തിന് ആര്‍.സി.ബിക്കും സംസ്ഥാന സര്‍ക്കാറിനുമെതിരെ 100 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസെടുക്കുന്നത് പരിഗണിക്കണം… ബി.സി.സി.ഐയും ഉത്തരവാദിത്തത്തില്‍നിന്ന് ഒളിച്ചോടുകയാണ്’ -മുന്‍ ഇന്ത്യന്‍ താരം വിമര്‍ശിച്ചു.
വൈകീട്ട് മൂന്നരയോടെ വിധാന്‍ സൗധ പരിസരത്തു നിന്ന് ചിന്നസ്വാമി സ്റ്റേഡിയത്തിലേക്ക് തുറന്ന ബസില്‍ ആര്‍.സി.ബി ടീമിന്റെ വിക്ടറി പരേഡ് നിശ്ചയിച്ചിരുന്നു. എന്നാല്‍, സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ബംഗളൂരു പോലീസ് പരേഡിന് അനുമതി നല്‍കിയില്ല. പിന്നീട് സ്റ്റേഡിയത്തിന് മുന്നിലെ റോഡില്‍ 10 മിനിറ്റ് മാത്രം പരേഡിന് അനുമതി നല്‍കി. ഇതോടെ ആരാധകര്‍ താരങ്ങളെ കാണാന്‍ ചിന്നസ്വാമി സ്റ്റേഡിയത്തിന്റെ മുന്നിലെ പ്രധാന കവാടത്തിന് സമീപത്തെ റോഡിലേക്ക് തിരിച്ചു. തിരക്ക് നിയന്ത്രണാതീതമായതോടെ പോലീസ് ലാത്തിവീശി. തിരക്കില്‍ നിലത്തു വീണ പലര്‍ക്കും ആളുകളുടെ ചവിട്ടേറ്റ് ഗുരുതര പരിക്കേല്‍ക്കുകയായിരുന്നു.
Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…





Malayalam 

















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































