#news #Top Four

ഉത്തരാഖണ്ഡില്‍ ഹെലികോപ്ടര്‍ തകര്‍ന്നുവീണ് ഒരു കുട്ടിയടക്കം ഏഴുപേര്‍ മരിച്ചു

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ ഹെലികോപ്ടര്‍ തകര്‍ന്നുവീണ് ഒരു കുട്ടിയടക്കം ഏഴുപേര്‍ക്ക് ദാരുണാന്ത്യം. ഗുപ്തകാശിയില്‍ നിന്ന് കേദാര്‍നാഥ് ധാമിലേക്ക് തീര്‍ത്ഥാടകരുമായി പോവുകയായിരുന്ന ആര്യന്‍ ഏവിയേഷന്‍ ഹെലികോപ്ടര്‍ ആണ് കാട്ടില്‍ തകര്‍ന്നുവീണത്. ഗൗരികുണ്ഡിനും സോന്‍പ്രയാഗിനും ഇടയിലായിരുന്നു അപകടമുണ്ടായത്.

Also Read; തിരുവനന്തപുരം വിമാനത്താവളത്തില്‍ യുകെ യുദ്ധവിമാനം അടിയന്തരമായി ഇറക്കി

ഹെലികോപ്ടറില്‍ ആറ് പേര്‍ ഉണ്ടായിരുന്നുവെന്ന് ഉത്തരാഖണ്ഡ് എഡിജിപി ഡോ. വി മുരുകേശന്‍ അറിയിച്ചു. സാങ്കേതിക പ്രശ്നങ്ങളും കാലാവസ്ഥയുമാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോര്‍ട്ട്. കന്നുകാലികള്‍ക്ക് തീറ്റ ശേഖരിക്കാന്‍ പോയ നാട്ടുകാരാണ് തകര്‍ന്ന നിലയില്‍ ഹെലികോപ്ടര്‍ ആദ്യം കണ്ടത്. തുടര്‍ന്ന് അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. അപകടസ്ഥലത്ത് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു.

Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…

മേയ് രണ്ടിന് കേദാര്‍നാഥ് തീര്‍ത്ഥാടനം ആരംഭിച്ചതിനുശേഷമുള്ള അഞ്ചാമത്തെ അപകടമാണിത്. സംഭവത്തില്‍ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി അനുശോചനം അറിയിച്ചു. എസ്ഡിആര്‍എഫ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, മറ്റ് രക്ഷാപ്രവര്‍ത്തകര്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a comment

Your email address will not be published. Required fields are marked *