#Politics #Top Four

കേരളത്തിലെ ദേശീയപാത നിര്‍മ്മാണത്തിന്റെ കാലനാണ് കെ സി വേണുഗോപാല്‍: മുഹമ്മദ് റിയാസ്

തിരുവനന്തപുരം: കെ സി വേണുഗോപാലിനെതിരെ നിലപാട് കടുപ്പിച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ്. കേരളത്തിലെ ദേശീയപാത നിര്‍മ്മാണത്തിന്റെ കാലനാണ് കെ സി വേണുഗോപാല്‍ എന്ന് മുഹമ്മദ് റിയാസ് പറഞ്ഞു. 2011 – 2016 കാലത്ത് യുഡിഎഫ് സര്‍ക്കാരിന്റെ കെടുകാര്യസ്ഥ മൂലം മുടങ്ങിപ്പോയ പദ്ധതി ആണ് ഇതെന്നും അതിനാല്‍ ഇനി ഈ പദ്ധതി ആരും പൂര്‍ത്തികരിക്കേണ്ട എന്ന നിലപാടാണ് കെ സി വേണുഗോപാലിനുള്ളതെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.

ദേശീപാത നിര്‍മ്മാണത്തില്‍ സര്‍ക്കാരിനെ അടിക്കാന്‍ ഒരു വടി കിട്ടിയെന്ന രൂപത്തിലുള്ള ആഹ്‌ളാദ നൃത്തമാടുകയാണ് ഇപ്പോള്‍ യുഡിഎഫ് എന്നും മുഹമ്മദ് റിയാസ് കുറ്റപ്പെടുത്തി. ദേശീയപാത നിര്‍മ്മാണം തടസപ്പെടുത്താന്‍ ശ്രമിക്കുന്നത് കെ സി വേണുഗോപാല്‍ ആണെന്നും അദ്ദേഹം പറഞ്ഞു. കെ സി വേണുഗോപാല്‍ ഇപ്പോള്‍ നടത്തുന്ന ശ്രമം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും മുഹമ്മദ് റിയാസ് കൂട്ടിചേര്‍ത്തു. ഇനി എന്തൊക്കെ ചെയ്താലും നിര്‍മാണം സമയബന്ധിതമായി തന്നെ പൂര്‍ത്തീകരിക്കും എന്നും പൊതുമരാമത്ത് വകുപ്പ് മന്ത്രി വ്യക്തമാക്കി.

Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…

അതേസമയം ദേശീയ പാതാ പദ്ധതിയുടെ ആവശ്യകത അടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ഇന്നലെ കേന്ദ്ര പൊതുമരാമത്ത് വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു. പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്, ഡല്‍ഹിയിലെ സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധി കെ വി തോമസ് എന്നിവരും കൂടിക്കാഴ്ചയില്‍ സന്നിഹിതരായിരുന്നു. ദേശീയപാത നിര്‍മ്മാണത്തിലെ ദൗര്‍ഭാഗ്യകരമായ സംഭവങ്ങള്‍ ഉള്‍പ്പടെയുള്ള വിഷങ്ങളിലും ഇരുവരും ചര്‍ച്ച നടത്തിയിരുന്നു. സമയബന്ധിതമായി പദ്ധതി പൂര്‍ത്തീകരിക്കാനാണ് തീരുമാനമെന്നും പദ്ധതി ഒരിക്കലും മുടങ്ങില്ലെന്നും നിര്‍മാണം ഡിസംബറിനകം പൂര്‍ത്തീകരിച്ച് 2026 പുതുവര്‍ഷ സമ്മാനമായി പദ്ധതി പൂര്‍ത്തിയാക്കുമെന്നും ചര്‍ച്ചയ്ക്ക് ശേഷം മുഹമ്മദ് റിയാസ് വ്യക്തമാക്കിയിരുന്നു.

Leave a comment

Your email address will not be published. Required fields are marked *