#news #Top Four

എമര്‍ജന്‍സി എക്‌സിറ്റ് വഴി എടുത്ത് ചാടി, അപകടത്തില്‍പ്പെട്ട വിമാനത്തില്‍ നിന്ന് യുവാവ് രക്ഷപ്പെട്ടത് അത്ഭുതകരമായി

അഹമ്മദാബാദ്: വിമാനം തകര്‍ന്നുണ്ടായ അപകടത്തില്‍ യുവാവിന്റെ അത്ഭുതകരമായ രക്ഷപ്പെടല്‍. ഒരാളുപോലും രക്ഷപ്പെടാത്ത അപകടമെന്ന റിപ്പോര്‍ട്ടുകള്‍ വരുന്നതിനിടെയാണ് രമേശ് ബിശ്വാസ് കുമാര്‍ (38) എന്ന യുവാവ് രക്ഷപ്പെട്ടെന്ന വിവരം പുറത്ത് വരുന്നത്. എമര്‍ജന്‍സി എക്സിറ്റ് വഴി പുറത്തേക്ക് ചാടുകയായിരുന്നുവെന്നാണ് യുവാവ് പറയുന്നത്. ഇയാള്‍ നടന്നു പോകുന്നതിന്റെ ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്. താന്‍ വിമാനത്തിലെ 11എ സീറ്റിലെ യാത്രക്കാരനാണെന്നാണ് ഇയാള്‍ പറയുന്നത്. അതേസമയം അപകടത്തില്‍ ഒരാള്‍ പോലും രക്ഷപ്പെട്ടില്ലെന്നാണ് നേരത്തെ പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍. ബ്രിട്ടീഷ് പൗരത്വമുള്ള ഇന്ത്യന്‍ വംശജനാണ് ബിശ്വാസ്. ഇയാള്‍ ബന്ധുക്കളെ കാണാനാണ് നാട്ടിലേക്ക് വന്നത്. പരിക്കേറ്റ യുവാവ് നിലവില്‍ ചികിത്സയിലാണ്.

Also Read; അഹമ്മദാബാദ് വിമാനാപകടം: ദുരന്ത ഭൂമിയും ആശുപത്രിയും സന്ദര്‍ശിച്ച് പ്രധാനമന്ത്രി

വ്യാഴാഴ്ച ഉച്ചയ്ക്ക് 1.38ന് അഹമ്മദാബാദിലെ സര്‍ദാര്‍ പട്ടേല്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് ലണ്ടനിലേക്ക് പറന്നുയര്‍ന്ന് എയര്‍ ഇന്ത്യ വിമാനം അഞ്ച് മിനിറ്റുകള്‍ക്ക് ശേഷം താഴേക്ക് പതിക്കുകയായിരുന്നു. അഹമ്മദാബാദിലെ ബിജെ മെഡിക്കല്‍ കോളേജിലെ ഹോസ്റ്റലിലേക്കാണ് വിമാനം ക്രാഷ് ലാന്‍ഡ് ചെയ്തത്. ഇതില്‍ യാത്രക്കാരായ 242 പേരും മരിച്ചുവെന്നാണ് സ്ഥിരീകരണം.

Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…

Leave a comment

Your email address will not be published. Required fields are marked *