ഉടന്‍ തൃശൂര്‍ വിടണം, ഇല്ലെങ്കില്‍ വിവരമറിയും; സംവിധായകന്‍ വേണുവിന് ഭീഷണി
തൃശൂര്‍: പ്രമുഖ ഛായാഗ്രഹകനും സംവിധായകനുമായ വേണുവിന് ഭീഷണി സന്ദേശം. ഉടന്‍ തൃശൂര്‍ വിട്ടു പോകണമെന്നും ഇല്ലെങ്കില്‍ വിവരം അറിയുമെന്നുമായിരുന്നു ഭീഷണി. സംഭവത്തില്‍ വേണു പോലീസില്‍ പരാതി നല്‍കി. സിനിമയുടെ ഷൂട്ടിങുമായി ബന്ധപ്പെട്ട് തൃശൂരിലാണ് വേണു ഇപ്പോള്‍. ഷൂട്ടിങ് ലൊക്കേഷനില്‍ നിന്ന് തിരിച്ചെത്തിയ വേണുവിനെ ഹോട്ടലിലെ ഫോണില്‍ വിളിച്ചാണ് ഭീഷണി മുഴക്കിയത്.
Also Read; ഈ സ്ഥാപനങ്ങളില്‍ നിക്ഷേപിക്കരുത്; ചതിക്കപ്പെടും; മുന്നറിയിപ്പുമായി പോലീസ്
ഈസ്റ്റ് പോലീസ് സ്‌റ്റേഷനില്‍ എത്തി വേണു പരാതി നല്‍കുകയായിരുന്നു. ഹോട്ടലിലേക്ക് വന്ന ഫോണ്‍ കോളുകളുടെ നമ്പറുകള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്. ഭീഷണി മുഴക്കിയ ആളെ ഉടനെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് പോലീസ്. നടന്‍ ജോജു ജോര്‍ജ് ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയുടെ ലൊക്കേഷനിലാണ് വേണു ഇപ്പോള്‍.