ടേക്ക് ഓഫ് വൈകിയതിനാല്‍ വിമാനത്തിന്റെ എമര്‍ജന്‍സി വാതില്‍ തുറന്ന് ചിറകില്‍ കയറി യാത്രക്കാരന്‍

മെക്സിക്കോ സിറ്റി: മെക്സിക്കോയില്‍ ടേക്ക് ഓഫ് വൈകിയതിനാല്‍ വിമാനത്തിന്റെ എമര്‍ജന്‍സി വാതില്‍ തുറന്ന് ചിറകില്‍ കയറി യാത്രക്കാരന്‍. ഗ്വാട്ടിമാല സിറ്റിയിലേക്കുള്ള എയ്റോമെക്സിക്കോ വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരനായിരുന്നു എമര്‍ജന്‍സി എക്സിറ്റ് തുറന്ന് വിമാനത്തിന്റെ ചിറകില്‍ കയറി നിന്നത്.
എഎം672 എന്ന ഫ്‌ലൈറ്റിലാണ് സംഭവമുണ്ടായത്. പുറപ്പെടാന്‍ നാല് മണിക്കൂറോളം വൈകിയതോടെ അസഹനീയമായ അവസ്ഥയിലായി എന്നാണ് യാത്രക്കാര്‍ പറഞ്ഞത്. വെള്ളം പോലും ഇല്ലാതെ പലരും ബോധം നഷ്ടമാകുന്ന അവസ്ഥയിലെത്തി. വിമാനത്തിലുള്ള എല്ലാവരെയും രക്ഷിക്കുന്നതിന് വേണ്ടിയാണ് യാത്രക്കാരന്‍ പ്രതിഷേധത്തിലേക്ക് കടന്നതെന്ന് സഹയാത്രികര്‍ പറഞ്ഞു. ഇയാള്‍ക്ക് സഹയാത്രികര്‍ പിന്തുണ നല്‍കിയിരുന്നു.എന്നാല്‍ യാത്രക്കാരനെ പോലീസിന് കൈമാറി.
Also Read; ടേക്ക് ഓഫ് വൈകിയതിനാല്‍ വിമാനത്തിന്റെ എമര്‍ജന്‍സി വാതില്‍ തുറന്ന് ചിറകില്‍ കയറി യാത്രക്കാരന്‍
വ്യാഴാഴ്ച രാവിലെ 8.45ന് പുറപ്പെടേണ്ട വിമാനം അറ്റകുറ്റപ്പണികള്‍ കാരണമാണ് വൈകിയതെന്നും അതിനാല്‍ വിമാനത്തിനുള്ളില്‍ പ്രവേശിച്ച യാത്രക്കാര്‍ക്ക് മതിയായ സൗകര്യമൊരുക്കുന്നതില്‍ അധികൃതര്‍ പരാജയപ്പെട്ടിരുന്നു. എയര്‍പോര്‍ട്ട് അധികൃതര്‍ പ്രതിഷേധിച്ച യാത്രക്കാരന്റെ പേരോ മറ്റ് വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല.