• India
#kerala #Top News

പെന്‍ഷന്‍ മുടങ്ങിയതിന് പ്രതിഷേധിച്ച മറിയക്കുട്ടിക്ക് വീടൊരുങ്ങുന്നു

ഇടുക്കി അടിമാലിയില്‍ പെന്‍ഷന്‍ മുടങ്ങിയതിനെതിരെ തെരുവില്‍ പ്രതിഷേധിച്ച മറിയക്കുട്ടിക്ക് വാസസ്ഥലമൊരുങ്ങുന്നു. കെ.പി.സി.സിയാണ് വീട് നിര്‍മിച്ച് നല്‍കുന്നത്.

Also Read ; ടേക്ക് ഓഫ് വൈകിയതിനാല്‍ വിമാനത്തിന്റെ എമര്‍ജന്‍സി വാതില്‍ തുറന്ന് ചിറകില്‍ കയറി യാത്രക്കാരന്‍

സര്‍ക്കാരിനെതിരെ തെരുവില്‍ ഭിക്ഷയാചിച്ച് പ്രതിഷേധിച്ച മറിയക്കുട്ടിക്ക് വീട് നിര്‍മിച്ച് നല്‍കുമെന്നായിരുന്നു കെ.പി.സി.സി യുടെ വാഗ്ദാനം. ഇരുന്നൂറേക്കറില്‍ മറിയക്കുട്ടിയുടെ മകളുടെ പേരിലുള്ള സ്ഥലത്ത് പഴയ വീട് പൊളിച്ച് നീക്കി പുതിയ വീടിന്റെ നിര്‍മാണ ജോലികള്‍ തുടങ്ങി

കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.പി സജീന്ദ്രന്‍, ഡീന്‍ കുര്യാക്കോസ് എം.പി എന്നിവര്‍ ചേര്‍ന്ന് വീടിന്റെ തറക്കലിടല്‍ കര്‍മ്മം നിര്‍വ്വഹിച്ചു. വീട് നിര്‍മ്മാണത്തിനാവശ്യമായ തുകയുടെ ആദ്യഗഡുവും കൈമാറി.

കെ.പി.സി.സി നല്‍കുന്ന 5 ലക്ഷം രൂപയില്‍ അധികമായി വരുന്ന തുക നിര്‍മ്മാണ ചുമതല വഹിക്കുന്ന അടിമാലി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ഏറ്റെടുക്കും. അതിമനോഹരമായ വീട് നിര്‍മിച്ച് നല്‍കുന്നതിന് കെ.പി.സി.സി പ്രസിഡന്റ് സുധാകരനോട് നന്ദിയുണ്ടെന്ന് മറിയക്കുട്ടി പറഞ്ഞു.

Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

Leave a comment

Your email address will not be published. Required fields are marked *