വിദേശനാണ്യ വിനിമയ നിയമം ലംഘിച്ചെന്ന ആരോപണം; പേ ടിഎമ്മിനെതിരെ ഇഡി അന്വേഷണം
വിദേശനാണ്യ വിനിമയ നിയമം ലംഘിച്ചെന്ന ആരോപണത്തെ തുടര്‍ന്ന് പേ ടിഎമ്മിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിന്റെ അന്വേഷണം. പുതിയ നിക്ഷേപങ്ങള്‍ ഫെബ്രുവരി 29 ഓടെ സ്വീകരിക്കുന്നത് അവസാനിപ്പിക്കണമെന്ന് ആര്‍ബിഐ നല്‍കിയ നിര്‍ദേശത്തിന് പിന്നാലെയാണ് ഇഡി നടപടിയെടുത്തിരിക്കുന്നത്.
Also Read ; ദില്ലി ചലോ മാര്‍ച്ചില്‍ ഇന്നും സംഘര്‍ഷം കണ്ണീര്‍ വാതകം പ്രയോഗിച്ച് പോലീസ്
കെവൈസിയിലടക്കം ഗുരുതര പിഴവുകള്‍ വരുത്തിയെന്നും ആവര്‍ത്തിച്ചുള്ള നിര്‍ദേശങ്ങള്‍ക്ക് ശേഷവും തിരുത്തലിന് തയ്യാറായില്ലെന്നുമുള്ള ആര്‍ബിഐയുടെ വെളിപ്പെടുത്തലിന് പിന്നാലെ പേ ടിഎമ്മിന്റെ 55 ശതമാനം വിപണിമൂല്യമാണ് ഇടിഞ്ഞത്. ഓഹരിയിലും പത്ത് ശതമാനത്തോളം ഇടിവുണ്ടായതായാണ് റിപ്പോര്‍ട്ട്.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം