#india #life #Movie

നടി പ്രിയങ്ക ചോപ്രയുടെ സഹോദരന്‍ സിദ്ധാര്‍ഥ് ചോപ്ര വിവാഹിതനാകുന്നു. തെന്നിന്ത്യന്‍ താരം നീലം ഉപാധ്യായാണ് വധു. കഴിഞ്ഞ ദിവസം ഇരുവരുടേയും റോക്ക ചടങ്ങുകള്‍ നടന്നിരുന്നു.

പ്രിയങ്ക ചോപ്ര, ഭര്‍ത്താവ് നിക്ക് ജൊനാസ്, മകള്‍ മാല്‍തി തുടങ്ങി അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് ചടങ്ങില്‍ പങ്കെടുത്തത്. പഞ്ചാബി ആചാരങ്ങള്‍ക്ക് അനുസരിച്ചുള്ള വിവാഹത്തിന് മുമ്പ് നടക്കുന്ന പ്രധാനപ്പെട്ട ചടങ്ങാണ് റോക്ക. വരന്റേയും വധുവിന്റേയും ബന്ധുക്കള്‍ പരസ്പരം സമ്മാനം കൈമാറുന്ന ഈ ചടങ്ങോടെയാണ് വിവാഹം പരസ്യമാക്കുന്നത്. ഇതിന് ശേഷമാണ് വിവാഹ നിശ്ചയം നടക്കുക.

Also Read ; ‘തള്ളിയിട്ടത് കൊലപ്പെടുത്തണമെന്ന ലക്ഷ്യത്തോടെ’; പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തി

ചുവപ്പ് ഷിഫോണ്‍ സാരിയില്‍ സുന്ദരിയായാണ് പ്രിയങ്ക ചടങ്ങിനെത്തിയത്. ഷെര്‍വാണിയായിരുന്നു നിക്ക് ജൊനാസിന്റെ ഔട്ട്ഫിറ്റ്. ചുവപ്പ് നിറത്തിലുള്ള ലെഹങ്കയണ് മാല്‍തി അണിഞ്ഞത്. പര്‍പ്പ്ള്‍ നിറത്തിലുള്ള സ്ലീവ്ലെസ് ചുരിദാറായികുന്നു നീലം ധരിച്ചത്. സിദ്ധാര്‍ഥ് പേസ്റ്റല്‍ നിറത്തിലുള്ള പാന്റും പൈജാമയും ഓവര്‍കോട്ടും അണിഞ്ഞു.

കുറച്ച് കാലമായി സിദ്ധാര്‍ഥും നീലവും പ്രണയത്തിലായിരുന്നു. 2019-ല്‍ മുകേഷ് അംബാനി സംഘടിപ്പിച്ച ഗണേഷ് പൂജയിലാണ് ഇരുവരും ആദ്യമായി ഒരുമിച്ച് പ്രത്യക്ഷപ്പെട്ടത്. 2020-ലെ അംബാനിയുടെ ഹോളി പാര്‍ട്ടിയിലും നീലം സിദ്ധാര്‍ഥിനും പ്രിയങ്കയ്ക്കും നിക്ക് ജൊനാസിനുമൊപ്പമെത്തി.

നേരത്തെ ഇഷിതാ കുമാര്‍ എന്ന പെണ്‍കുട്ടിയുമായി സിദ്ധാര്‍ഥിന്റെ വിവാഹനിശ്ചയവും റോക്ക ചടങ്ങും നടന്നിരുന്നു. 2019-ല്‍ ന്യൂഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ അന്ന് പ്രിയങ്കയും പങ്കെടുത്തിരുന്നു. എന്നാല്‍ ഇരുവരും വിവാഹിതരായില്ല. ഒരുമിച്ചുപോകാന്‍ കഴിയാത്തത്തില്‍ ഇരുവരും വേര്‍പിരിഞ്ഞു.

Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

Leave a comment

Your email address will not be published. Required fields are marked *