January 22, 2025
#kerala #Top Four

രഞ്ജിത്തിനെതിരായ ലൈംഗികാരോപണം ; നിജ സ്ഥിതി മനസിലാക്കിയ ശേഷം നടപടിയെന്ന് മന്ത്രി ആര്‍ ബിന്ദു

കൊച്ചി: സംവിധായകന്‍ രഞ്ജിത്തിനെതിരായ ലൈംഗികാരോപണത്തിലെ വസ്തുതകള്‍ പരിശോധിക്കണമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു. ഒരു സ്ത്രീ ഇത്തരം ആരോപണം ഉന്നയിക്കുമ്പോള്‍ നിജ സ്ഥിതി മനസിലാക്കണമെന്നും അതിന് ശേഷം മാത്രം നടപടിയെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി. ചില മാധ്യമങ്ങളില്‍ വന്ന വിവരങ്ങള്‍ മാത്രമാണ് സര്‍ക്കാരിന് മുന്നിലുള്ളത് അതുകൊണ്ട് തന്നെ ഉത്തരവാദിത്തപ്പെട്ട സര്‍ക്കാരിന് എല്ലാം പരിശോധിച്ച ശേഷമേ നടപടികള്‍ എടുക്കാന്‍ സാധിക്കുള്ളൂ.ഇതില്‍ അന്തിമ അഭിപ്രായം പറയേണ്ടത് സാംസ്‌കാരിക വകുപ്പും മുഖ്യമന്ത്രിയുമാണെന്നും മന്ത്രി ബിന്ദു വ്യക്തമാക്കി.

Also Read ; ആരോപണങ്ങള്‍ എല്ലാ കാലത്തുമുണ്ടാകാറുണ്ട് പരാതി ഉണ്ടെങ്കില്‍ അന്വേഷിക്കണം ; റിപ്പോര്‍ട്ടില്‍ പ്രതികരിച്ച് ഇന്ദ്രന്‍സ്

വെള്ളിയാഴ്ചയാണ് ബംഗാളി നടി ശ്രീലേഖ മിത്ര രഞ്ജിത്തിനെ ആരോപണമുന്നയിച്ചത്. നടിയുടെ ആരോപണത്തില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിനെ സംരക്ഷിച്ച് മന്ത്രി സജി ചെറിയാന്‍ രംഗത്തെത്തി. രഞ്ജിത്ത് ഇന്ത്യ കണ്ട പ്രഗത്ഭനായ കലാകാരനാണെന്നും വസ്തുത പരിശോധിക്കേണ്ടതുണ്ടെന്നുമാണ് മന്ത്രിയുടെ പ്രതികരണം. ആക്ഷേപത്തില്‍ കേസെടുക്കില്ല, പരാതി ഉണ്ടെങ്കില്‍ കേസെടുക്കാമെന്നും മന്ത്രി സജി ചെറിയാന്‍ പ്രതികരിച്ചു. സര്‍ക്കാര്‍ ഇരയ്ക്കൊപ്പമാണ് വേട്ടക്കാര്‍ക്കൊപ്പമല്ലെന്ന് പറഞ്ഞ മന്ത്രി. പരാതി തരുന്ന മുറയ്ക്ക് മാത്രം നടപടിയെന്ന നിലപാടിലാണ്. കുറ്റം ചെയ്യുന്നവര്‍ക്കെതിരെ വിട്ടു വീഴ്ച ഉണ്ടാകില്ല. എന്നാല്‍, നടപടി എടുക്കാന്‍ രേഖമൂലം പരാതി വേണം. നിയമപരമായ കാര്യങ്ങള്‍ പരിശോധിച്ചേ തീരുമാനത്തില്‍ എത്താന്‍ ആകൂവെന്ന് മന്ത്രി പ്രതികരിച്ചു.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

Leave a comment

Your email address will not be published. Required fields are marked *