#news #Top Four

അഹമ്മദാബാദ് വിമാനാപകടം; അവശിഷ്ടങ്ങളില്‍ നിന്ന് വിമാനത്തിന്റെ ഡിജിറ്റല്‍ വീഡിയോ റെക്കോര്‍ഡര്‍ കണ്ടെത്തി

അഹമ്മദാബാദ്: എയര്‍ ഇന്ത്യ വിമാനം അപകടത്തില്‍പ്പെട്ട സ്ഥലത്തെ അവശിഷ്ടങ്ങളില്‍ നിന്ന് വിമാനത്തിന്റെ ഡിജിറ്റല്‍ വീഡിയോ റെക്കോര്‍ഡര്‍ കണ്ടെത്തി. സ്ഥലത്ത് നടത്തിയ പരിശോധനയില്‍ ഗുജറാത്ത് എടിഎസാണ് ഡിവിആര്‍ കണ്ടെത്തിയത്. ഇത് ഒരു ഡിവിആറാണ്, ഞങ്ങള്‍ അവശിഷ്ടങ്ങളില്‍ നിന്ന് ഇത് കണ്ടെടുത്തു. എഫ്എസ്എല്‍ ടീം ഉടന്‍ ഇവിടെയെത്തും എന്ന് ഒരു ഉദ്യോഗസ്ഥന്‍ മാധ്യമങ്ങളോട് വ്യക്തമാക്കി. അപകടം സംഭവിച്ചത് എങ്ങനെയെന്ന് കണ്ടെത്താന്‍ നടക്കുന്ന അന്വേഷണത്തില്‍ ഡിവിആറിലെ വിവരങ്ങള്‍ നിര്‍ണ്ണായകമാകുമെന്നാണ് റിപ്പോര്‍ട്ട്.

Also Read; മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തം: കേന്ദ്രസര്‍ക്കാരിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

ഇതിനിടെ അപകട സ്ഥലത്ത് ഫോറന്‍സിക് സംഘത്തിന്റെ ആദ്യഘട്ട പരിശോധന പൂര്‍ത്തിയായിരുന്നു. ഗാന്ധിനഗറില്‍ നിന്നുള്ള ഫോറന്‍സിക് ടീമാണ് സ്ഥലത്ത് പരിശോധന നടത്തിയത്. അഹമ്മദാബാദ് അപകടത്തിന്റെ പശ്ചാത്തലത്തില്‍ ബോയിംഗ് ഡ്രീംലൈനര്‍ വിമാനങ്ങളില്‍ വിദഗ്ധ പരിശോധന നടത്താനും കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. വിമാന ദുരന്തം അന്വേഷിക്കുന്നതിനായി വിദഗ്ധ സമിതിയെയും രൂപീകരിച്ചിട്ടുണ്ട്. വ്യോമയാന മന്ത്രാലയയമാണ് വിദഗ്ധ സമിതിയെ രൂപീകരിച്ചത്.

Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…

അപകടം നടന്ന് 22 മണിക്കൂറിന് ശേഷം സംഭവസ്ഥലത്ത് നിന്നും ഒരു മൃതദേഹം കൂടി കണ്ടെത്തിയിരുന്നു. അപകടത്തില്‍പ്പെട്ടവരുടെ ആശ്രിതര്‍ക്കായി 360 കോടി രൂപ ഇന്‍ഷുറന്‍സ് തുകയായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതുപ്രകാരം ഓരോ കുടുംബത്തിനും എയര്‍ ഇന്ത്യ ഇന്‍ഷുറന്‍സ് തുകയായി 1.5 കോടി രൂപ നല്‍കും. ഒരു കോടി രൂപയുടെ സഹായധനം ടാറ്റയും പ്രഖ്യാപിച്ചിട്ടുണ്ട്.

Leave a comment

Your email address will not be published. Required fields are marked *