#Politics #Top Four

നിലമ്പൂരിലെ വാഹന പരിശോധന വിവാദം; പരാതി നല്‍കാതെ തെരെഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥരും യുഡിഎഫ് നേതാക്കളും

മലപ്പുറം: നിലമ്പൂരിലെ വാഹന പരിശോധന വിവാദത്തില്‍ പരാതി നല്‍കാന്‍ തയ്യാറാകാതെ തെരെഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥരും യുഡിഎഫ് നേതാക്കളും. പരാതി കിട്ടാത്തതിനാല്‍ പോലീസ് ഇതുവരെ സംഭവത്തില്‍ കേസെടുത്തിട്ടില്ല. തെരെഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ അപമാനിച്ചെന്ന് ഷാഫി പറമ്പില്‍ എംപിയും രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയും വാക്കാല്‍ പറഞ്ഞിരുന്നു. എന്നാല്‍ ഉദ്യോഗസ്ഥരോട് രാഹുല്‍ മാങ്കൂട്ടത്തില്‍ കയര്‍ത്ത് സംസാരിക്കുന്നതിന്റെയും ഭീഷണിപെടുത്തുന്നതിന്റെയും ദൃശ്യങ്ങളാണ് പുറത്ത് വന്നത്. ഉദ്യോഗസ്ഥരുമായി സംസാരിച്ച് പരാതിയുടെ കാര്യത്തില്‍ തീരുമാനമെടുക്കുമെന്നാണ് ജില്ലാ ഭരണകൂടം അറിയിച്ചത്.

നിലമ്പൂര്‍ വടപുറത്ത് വെള്ളിയാഴ്ച്ച രാത്രി പത്ത് മണിക്കാണ് ഷാഫി പറമ്പില്‍ എംപി ഓടിച്ച കാര്‍ തെരെഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ പരിശോധിച്ചത്. വാഹനത്തില്‍ നിന്ന് പെട്ടി താഴെയിറക്കി പരിശോധിച്ചെങ്കിലും അസ്വഭാവികമായി ഒന്നും കണ്ടെത്തിയില്ല. പെട്ടിയില്‍ വസ്ത്രങ്ങളും പുസ്തകങ്ങളുമായിരുന്നു. പരിശോധന നടത്തിയ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ തങ്ങളെ അപമാനിച്ചു എന്നാണ് ഷാഫിയും രാഹുലും പറയുന്നത്. പെട്ടിയെടുത്ത് പുറത്ത് വയ്പ്പിച്ച ശേഷം അത് തുറന്ന് പരിശോധിക്കാന്‍ ഉദ്യോഗസ്ഥര്‍ ആദ്യം തയ്യാറായില്ല. തങ്ങളുടെ നിര്‍ബന്ധ പ്രകാരമാണ് പെട്ടി തുറന്നത്. സര്‍വീസിനുള്ള പാരിതോഷികം എന്ന് ഉദേശിച്ചത് ജനങ്ങള്‍ പാരിതോഷികം നല്‍കും എന്നാണെന്നും ഷാഫി പറമ്പിലും രാഹുല്‍ മാങ്കൂട്ടത്തിലും മാധ്യമങ്ങളോട് പറഞ്ഞു.

Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…

നടന്നത് ഏകപക്ഷീയമായ പരിശോധനയെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തും വിമര്‍ശിച്ചു. ഇടതുപക്ഷ നേതാക്കളെ ഇങ്ങനെ പരിശോധിക്കുന്നില്ലല്ലോ എന്നായിരുന്നു ആര്യാടന്‍ ഷൗക്കത്തിന്റെ ചോദ്യം. നിലമ്പൂരിലും പെട്ടി വിവാദത്തിന്റെ തനിയാവര്‍ത്തനമെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് പ്രതികരിച്ചു. തെരഞ്ഞെടുപ്പ് വിഷയത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള നീക്കമെന്നും സണ്ണി ജോസഫ് വിമര്‍ശിച്ചു.

Leave a comment

Your email address will not be published. Required fields are marked *