കാര്യവട്ടം ക്യാംപസില്‍ എസ്എഫ്‌ഐ-കെഎസ്‌യു സംഘര്‍ഷം ; എം വിന്‍സെന്റ് എംഎല്‍എക്ക് പരിക്ക്

തിരുവനതപുരം: കാര്യവട്ടം ക്യാംപസിലും ശ്രീകാര്യം പോലീസ് സ്‌റ്റേഷന് മുന്നിലും എസ്എഫ്‌ഐ-കെഎസ്‌യു പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. കെ എസ് യു ജില്ലാ നേതാവിനെ ഇടിമുറിയിലിട്ട് എസ് എഫ് ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ചെന്നാരോപിച്ചാണ് സംഘര്‍ഷത്തിന് തുടക്കം. സംഘര്‍ഷത്തില്‍ എം വിന്‍സെന്റ് എംഎല്‍എയെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കൈയ്യേറ്റം ചെയ്തു.
ഏറ്റുമുട്ടലില്‍ ഒരു കെഎസ്‌യു പ്രവര്‍ത്തകനും പോലീസുകാരനും പരിക്കേറ്റു.
Also Read ; കേരളാ വാട്ടര്‍ അതോറിറ്റിയില്‍ പിന്‍വാതില്‍ നിയമനങ്ങള്‍ വ്യാപകമാകുന്നു
ഇന്നലെ രാത്രി എട്ടുമണിയോടെ കാര്യവട്ടം ക്യാംപസിലാണ് സംഘര്‍ഷം തുടങ്ങിയത്. മര്‍ദിച്ച എസ് എഫ് ഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കെ എസ് യു പ്രവര്‍ത്തകര്‍ ശ്രീകാര്യം പോലീസ് സ്റ്റേഷന്‍ ഉപരോധിച്ചു. ഇവിടേയ്ക്ക് എസ് എഫ് ഐ പ്രവര്‍ത്തകര്‍ കൂടി എത്തിയതോടെ ഇരുവിഭാഗവും ചേരിതിരിഞ്ഞ് പോര്‍വിളിയിലേക്ക് നീങ്ങി.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
ഇതിനിടെ എം എല്‍ എ മാരായ ചാണ്ടി ഉമ്മനും എം വിന്‍സന്റും പോലീസ് സ്റ്റേഷനിലെത്തി. കാറില്‍ നിന്നിറങ്ങിയ എം വിന്‍സന്റ് എംഎല്‍എയെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തടഞ്ഞു നിര്‍ത്തി കൈയേറ്റം ചെയ്തു. ഇതോടെ പോലീസ് സ്റ്റേഷന് മുന്നിലെ സംഘര്‍ഷം രൂക്ഷമായി. സംഘര്‍ഷത്തിനിടെ കെ എസ് യുവിന്റെ മാര്‍ ഇവാനിയോസ് കോളജ് യൂണിറ്റ് സെക്രട്ടറി ആദിനാഥിനും സി പി ഒ സന്തോഷിനും പരിക്കേറ്റു. അതേസമയം, കാര്യവട്ടം ക്യാംപസിലെ സംഘര്‍ഷം ആസൂത്രിതമായിരുന്നുവെന്ന് എസ് എഫ് ഐ ആരോപിച്ചു. ബോധപൂര്‍വ്വം കെ എസ് യു വും കോണ്‍ഗ്രസുമാണ് പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചതെന്നാണ് എസ്എഫ്‌ഐ നേതൃത്വത്തിന്റെ ആരോപണം, പുലര്‍ച്ചെ രണ്ടുമണി വരെ ശ്രീകാര്യം പൊലീസ് സ്റ്റേഷന്‍ പരിസരം സംഘര്‍ഷ ഭരിതമായിരുന്നു. ഇരു കൂട്ടരുടേയും പരാതികളില്‍ കേസെടുക്കാമെന്ന പൊലീസ് ഉറപ്പിന്മേലാണ് പ്രതിഷേധക്കാര്‍ പിരിഞ്ഞത്.